രാജകുമാരി (ഇടുക്കി): ശാന്തൻപാറ പുത്തടിക്കു സമീപം കഴുതക്കുളം മേട്ടിൽ ഫാംഹൗസ് ജീവനക്കാരനായ പുത്തടി മുല്ലൂർ റിജോഷ് (31) കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം വഴി തിരിച്ചു വിടാൻ ശ്രമിച്ചത് കൊല്ലപ്പെട്ടയാളിന്റെ ഭാര്യ. സംഭവത്തിനു ശേഷം കാണാതായ റിജോഷിന്റെ ഭാര്യ ലിജിയാണ് കേസ് വഴി തിരിച്ചു വിട്ട് പ്രതിയെ രക്ഷപ്പെടുത്താൻ നീക്കം നടത്തിയത്. കേസിൽ പ്രതിയായ ഫാം ഹൗസ് മാനേജർ ഇരിങ്ങാലക്കുട കോണോത്തുകുന്ന് കുഴിക്കണ്ടത്തിൽ വസീമിന്റ സഹോദരൻ ഫഹദും (25) ഇയാളുടെ സുഹൃത്തുക്കളുമായി ചേർന്നാണ് പദ്ധതി തയാറാക്കിയത്. ഫഹദിനെ ശാന്തന്‍പാറ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റിജോഷിനെ കാണാതായതു സംബന്ധിച്ച് ബന്ധുക്കൾ ശാന്തന്‍പാറ പോലീസിൽ പരാതി നൽകിയതിനു ശേഷം രണ്ട് തവണ റിജോഷിന്റെ ഭാര്യ ലിജിയുടെ ഫോണിലേക്ക് തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് വിളി വന്നിരുന്നു. ഇത് റിജോഷാണ് വിളിച്ചതെന്നായിരുന്നു ലിജി പോലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ ഫഹദിന്റെ സുഹൃത്തുക്കളുടെ ഫോണിൽ നിന്നാണ്…
Read MoreTag: farm crime idukki
ഫാം ഹൗസ് ജീവനക്കാരന്റെ കൊലപാതകം കരുതിക്കൂട്ടി തന്നെ ; പ്രണയിച്ച് വിവാഹം കഴിച്ച ഭർത്താവിനെ കൊലപ്പെടുത്താൻ ഭാര്യയുടെ ഒത്താശ
രാജകുമാരി (ഇടുക്കി) : ശാന്തൻപാറ പുത്തടിയിൽ ഫാം ഹൗസ് ജീവനക്കാരനായ യുവാവിനെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ സംഭവത്തിൽ കൃത്യത്തിനായി ഏറെ നാളത്തെ ആസൂത്രണം നടത്തിയിരുന്നതായി പോലീസിനു വിവരം ലഭിച്ചു. ഒളവിലിരുന്ന് പ്രതി പുറത്തു വിട്ട വീഡിയോ ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ കണ്ടെത്താൻ സഹായകരമാകുന്ന സൂചനകളും ലഭിച്ചു. ഒരാഴ്ച്ച മുൻപ് കാണാതായ പുത്തടി മുല്ലുർ റിജോഷി (31) ന്റെ മൃതദേഹമാണ് കഴുതക്കുളംമേട്ടിൽ പ്രവർത്തിക്കുന്ന ഫാം ഹൗസിന്റെ സമീപത്ത് നിർമിക്കുന്ന മഴവെള്ള സംഭരണിയോട് ചേർന്ന് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ഇയാളുടെ ഭാര്യ ലിജി (29), രണ്ടര വയസുള്ള മകൾ ജൊവാന, ഫാംഹൗസ് മാനേജർ ഇരിങ്ങാലക്കുട കോണാട്ടുകുന്ന് കുഴിക്കണ്ടത്തിൽ വസിം അബ്ദുൾഖാദർ (31) എന്നിവരെ കഴിഞ്ഞ നാലു മുതൽ കാണാതായിരുന്നു. ലിജിയും കാമുകനായ വസിമും ചേർന്ന് റിജോഷിനെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടുകയായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ…
Read More