വാഴയില ലൈനില്‍ മുട്ടിയെന്ന പേരില്‍ കുലച്ച നൂറുകണക്കിന് വാഴകള്‍ വെട്ടി കര്‍ഷകനോട് ക്രൂരമായ പ്രതികാരം ചെയ്ത് കെഎസ്ഇബി. വാരപ്പെട്ടിയില്‍ 220 കെ.വി. ലൈനിന് താഴെയുള്ള ഭൂമിയില്‍ കൃഷി ചെയ്തിരുന്ന 406 ഏത്തവാഴകളാണ് ടച്ചിങ് വെട്ടലിന്റെ പേരില്‍ മുന്നറിയിപ്പില്ലാതെ കെ.എസ്.ഇ.ബി. ജീവനക്കാര്‍ വെട്ടിനശിപ്പിച്ചത്. ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ കര്ഷകന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. വാരപ്പെട്ടി ഇളങ്ങവം കണ്ടംപാറ ഇറിഗേഷന്‍ സമീപം കാവുംപുറത്ത് തോമസിന്റെ സ്ഥലത്ത് കൃഷി ചെയ്തിരുന്ന ഒന്‍പത് മാസം പ്രായമായ കുലവാഴകളാണിത്. ദിവസങ്ങള്‍ക്കകം വെട്ടി വില്‍ക്കാനാവുംവിധം മൂപ്പെത്തുന്ന കുലകളാണ് ഉപയോഗശൂന്യമായതെന്ന് തോമസിന്റെ മകന് അനീഷ് പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മൂലമറ്റത്ത് നിന്നെത്തിയ കെ.എസ്.ഇ.ബി. ജീവനക്കാര്‍ വാഴകള്‍ വെട്ടിയതെന്ന് അനീഷ് വ്യക്തമാക്കി. രണ്ടര ഏക്കറില്‍ 1600 ഏത്തവാഴകളാണുള്ളത്. ഇതില്‍ അര ഏക്കറിലെ വാഴകളാണ് കെഎസ്ഇബിക്കാര്‍ എത്തി വെട്ടിനിരത്തിയത്. സംഭവദിവസം ഒരു വാഴയുടെ ഇല ലൈനില്‍ മുട്ടി കത്തിനശിച്ചിരുന്നു. ഇതേ…
Read MoreTag: farmer
45 ദിവസത്തിനുള്ളില്‍ കര്ഷകന് ‘തക്കാളി’ നേടിക്കൊടുത്തത് നാലു കോടി രൂപ
രാജ്യത്ത് ഇപ്പോള്‍ പൊന്നുംവിലയുള്ള വസ്തുവാണ് തക്കാളി. ഈ അവസരത്തില്‍ ആന്ധ്രാപ്രദേശിലെ ഒരു കര്‍ഷക ദമ്പതികള്‍ 45 ദിവസത്തിനിടെ സമ്പാദിച്ചത് നാലു കോടി രൂപയാണ്. 40,000 ബോക്സ് തക്കാളി വിറ്റാണ് വലിയ തുക സമ്പാദിച്ചത്. ചന്ദ്രമൗലി എന്ന കര്‍ഷകനാണ് തക്കാളി വിറ്റ് കോടികള്‍ സമ്പാദിച്ചത്. 22 ഏക്കറിലായാണ് ഈ കര്ഷകന് ഏപ്രിലില്‍ അപൂര്‍വ ഇനത്തില്‍പ്പെട്ട തക്കാളി നട്ടത്. വിളവ് വേഗത്തില്‍ ലഭിക്കുന്നതിനായി ജലസേചനത്തിന് ഉള്‍പ്പടെ അതിനൂതന സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. ജൂണ്‍ അവസാനത്തില്‍ വിളവ് എടുക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. കര്‍ണാടകയിലെ കോലാര്‍ മാര്‍ക്കറ്റിലാണ് ഇയാള്‍ തക്കാളി വിറ്റത്. 15 കിലോ അടങ്ങിയ തക്കാളിയുടെ ബോക്സിന് മാര്‍ക്കറ്റില്‍ ആയിരം മുതല്‍ ആയിരത്തി അഞ്ഞൂറ് രൂപവരെയായിരുന്നു വില. 45 ദിവസത്തിനുളളില്‍ നാല്‍പ്പതിനായിരം ബോക്സുകളാണ് വിറ്റത്. 22 ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്യാനായി എല്ലാ ചെലവുകളുമായി ഒരു കോടി രൂപയായെന്നും ലാഭമായി മൂന്ന് കോടി…
Read Moreതക്കാളിവിറ്റ് കര്ഷകന് നേടിയത് ഒന്നരക്കോടി രൂപ ! ഒരു ദിവസത്തെ മാത്രം വരുമാനം 18 ലക്ഷം
രാജ്യത്ത് ഇപ്പോള്‍ പൊന്നുംവിലയാണ് തക്കാളിയ്ക്ക്. തക്കാളിയുടെ വില കുതിച്ചു പൊങ്ങിയതോടെ പല കര്‍ഷകരും കോടിശ്വരന്മാര് ആയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. മഹാരാഷ്ട്രയില്‍ ഒരു മാസം കൊണ്ട് തുക്കാറാം എന്ന കര്ഷകന് സമ്പാദിച്ചത് 1.5 കോടി രൂപയാണ്. തക്കാളി വില്പനയിലൂടെ മാത്രം ഒരു ദിവസം തുകാറാം സമ്പാദിച്ചത് 18 ലക്ഷം രൂപയാണ്. ഒരു പെട്ടിക്ക് 2,100 രൂപ നിരക്കിലാണ് കര്ഷകന് തക്കാളി വില്‍ക്കുന്നത്. കഴിഞ്ഞ ദിവസം 900 പെട്ടികള്‍ വരെ വിറ്റതായി കര്ഷകന് പറഞ്ഞു. തുകാറാം മാത്രമല്ല നിരവധി കര്‍ഷകര്‍ക്ക് തക്കാളി വിലയിലെ കുതിപ്പ് നേട്ടമായിട്ടുണ്ട്. കര്‍ണാടകയില്‍ 2000 പെട്ടി തക്കാളി വിറ്റതിലൂടെ കര്ഷകന് ഒറ്റയടിക്ക് 38 ലക്ഷം ലഭിച്ചത് വാര്‍ത്തയായിരുന്നു. പൂനെയിലെ ജുന്നാറില്‍ കര്‍ഷക കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇതുവരെ 80 കോടിയുടെ തക്കാളി വില്‍പ്പന നടന്നുവെന്നാണ് അവകാശപ്പെടുന്നത്. പ്രദേശത്തെ നൂറുകണക്കിന് വനിതകള്‍ക്ക് ഇതിലൂടെ തൊഴില്‍ ലഭിച്ചെന്നും കമ്മിറ്റി…
Read Moreഇസ്രയേലില്‍ കൃഷി പഠിക്കാന്‍ പോയ കര്‍ഷകനെ കാണാതായി ! സുരക്ഷിതനാണെന്നും അന്വേഷണിക്കേണ്ടെന്നും ഫോണ്‍ സന്ദേശം…
ഇസ്രയേലിലേക്ക് കൃഷി പഠിക്കാന്‍ കേരളത്തില്‍ പോയ സംഘത്തിലെ കര്‍ഷകനെ കാണാതായി. കണ്ണൂര്‍ ഇരിട്ടി സ്വദേശി ബിജു കുര്യനെ (48) ആണ് കാണാതായത്. ബിജു കുര്യന് അടക്കം 27 കര്‍ഷകരും കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകും ഈ മാസം 12നാണ് ഇസ്രയേലിലേക്ക് പോയത്. വെള്ളിയാഴ്ച രാത്രി മുതലാണ് ബിജു കുര്യനെ കാണാതായത്. എംബസിയിലും ഇസ്രയേല്‍ പോലീസിലും ബി അശോക് പരാതി നല്കി. മറ്റുള്ളവര്‍ നാട്ടിലേക്ക് തിരിച്ചു. ഇസ്രയേല്‍ ഹെര്‍സ്ലിയയിലെ ഹോട്ടലില്‍നിന്ന് 17നു രാത്രിയോടെയാണ് ബിജുവിനെ കാണാതായത്. രാത്രി ഭക്ഷണം ക്രമീകരിച്ചിരുന്ന മറ്റൊരു ഹോട്ടലിലേക്ക് പുറപ്പെടാനായി കാത്തുനിന്ന ബസിന് അരികിലെത്തിയ ബിജു കുര്യന് വാഹനത്തില്‍ കയറിയില്ല. തുടര്‍ന്ന് അപ്രത്യക്ഷനാവുകയായിരുന്നു. കയ്യില്‍ പാസ്പോര്‍ട്ട് അടങ്ങിയ ഹാന്‍ഡ്ബാഗ് കണ്ടെന്ന് സംശയിക്കുന്നതായി സംഘത്തിലുള്ള മറ്റുള്ളവര്‍ പറഞ്ഞു. ഇസ്രയേലിലേക്കുള്ള എയര്‍ ടിക്കറ്റിനുള്ള പണം ബിജു കുര്യന് നല്‍കിയിരുന്നുവെങ്കിലും വീസ സര്‍ക്കാരിന്റെ അഭ്യര്‍ഥനപ്രകാരമുള്ളതാണ്. ഇതിനു…
Read Moreസുഖം…സമാധാനം ! മാസവരുമാനം ലക്ഷങ്ങള്‍; മുഴുവന്‍ സമയ കര്‍ഷകരായി മാറിയ ടെക്കി ദമ്പതികള്‍ക്ക് പറയാനുള്ളത്…
ടെന്‍ഷന്‍ നിറഞ്ഞ ഐടി ജോലി ഉപേക്ഷിച്ച് കാര്ഷികവൃത്തിയിലേക്കിറങ്ങിയ ടെക്കി ദമ്പതികള്‍ മാസംതോറും കൃഷിയില്‍ നിന്ന് സമ്പാദിക്കുന്നത് ലക്ഷങ്ങള്‍. തെലങ്കാനയിലെ കരിംനഗര്‍ ജില്ലയിലെ ജംഗപ്പള്ളി ഗ്രാമത്തിലെ സ്വദേശികളായ കരാ ശ്രീകാന്ത് റെഡ്ഡിയും ഭാര്യ അനുഷ റെഡ്ഡിയുമാണ് ഹോര്‍ട്ടികള്‍ച്ചര്‍ കൃഷി രീതിയിലൂടെ ശ്രദ്ധനേടിയത്. ഹോര്‍ട്ടികള്‍ച്ചര്‍ കൃഷിക്ക് നല്കിയ സംഭാവനകള്‍ക്ക് ദേശീയ തലത്തില്‍ മാതൃകാ കര്‍ഷകരായി നിരവധിഅംഗീകാരങ്ങള് ഇവരെ തേടിയെത്തിയിട്ടുണ്ട്. സയന്‍സില്‍ ബിരുദധാരിയായ ശ്രീകാന്തും എയറോനോട്ടിക്കല്‍ എന്‍ജിനീയറായ ഭാര്യ അനുഷയും ഹൈദരാബാദിലെ സോഫ്റ്റ്വെയര് കമ്പനികളിലാണ് മുമ്പ് ജോലി ചെയ്തിരുന്നത്. എന്നാല്‍ കോവിഡ് മഹാമാരി സമയത്ത് അവര്‍ക്ക് ജോലി തുടരാനാകാതെ വന്നോതോടെയാണ് അവര്‍ നാട്ടിലേക്ക് മടങ്ങുന്നതും കൃഷി ആരംഭിക്കുകയും ചെയ്തത്. നാട്ടിലേക്ക് മടങ്ങുമ്പോള്‍, തങ്ങളുടെ അഞ്ചേക്കര്‍ സ്ഥലത്ത് ഹോര്‍ട്ടികള്‍ച്ചര്‍ കൃഷി രീതി പരീക്ഷിക്കാമെന്നായിരുന്നു ഇരുവരും ചിന്തിച്ചത്. പ്രധാനമായും പൂ കൃഷിയിലാണ് ഇരുവരും ശ്രദ്ധയൂന്നിയത്. റോസാപ്പൂവ്, ജമന്തി, പൂച്ചെടി, സൂര്യകാന്തി, താമര തുടങ്ങിയവയിലൂടെയാണ് കൃഷി…
Read Moreസമരത്തിനെത്തുന്നവര്‍ ‘വടികളുമായി വരൂ’ ! ആഹ്വാനവുമായി കര്‍ഷക യൂണിയന് നേതാവ്;വീഡിയോ പുറത്ത്…
സമരത്തിനെത്തുന്നവരോട് വടികളുമായെത്താന്‍ കര്‍ഷക യൂണിയന് നേതാവ് ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്ത്. വടികളുമായി എത്തണമെന്ന് യൂണിയന് നേതാവ് രാകേഷ് ടികായത്ത്. നിര്‍ദേശിക്കുന്ന വീഡിയോയാണ് പുറത്തുവന്നത് ‘വടികളും പതാകകളും കൊണ്ടുവരാന്‍ പറഞ്ഞിരുന്നു’. എന്നാല്‍ അത് അക്രമത്തിനായല്ലെന്നും അതുപയോഗിച്ചിട്ടില്ലെന്നും രാകേഷ് ടികായത്ത് വിശദീകരിച്ചു. കര്‍ഷകരെ പ്രകോപിപ്പിച്ചിട്ടില്ലെന്നും താന്‍ ചെയ്തതില്‍ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ സമരം അക്രമസക്തമായതിനു പിന്നാലെയാണ് രകേഷ് ടികായത്തിന്റെ വീഡിയോ പുറത്തുവന്നത്. വടികളുമായി എത്തണമെന്നും പതാക ഉയര്‍ത്തണമെന്നും വീഡിയോയില്‍ രാകേഷ് ടികായത്ത് പറയുന്നുണ്ട്. വീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. അക്രമം ആസൂത്രിതമാണെന്ന ആരോപണങ്ങളും ഉയര്‍ന്നതോടെയാണ് രാകേഷിന്റെ വിശദീകരണം. ആക്രമണത്തിന് കാരണക്കാരായവര്‍ സമരവേദിയില്‍ നിന്ന് ഒഴിഞ്ഞു പോവണമെന്നും രാകേഷ് ടികായത്ത് ആവശ്യപ്പെട്ടു.
Read Moreകർഷക സമര നേതാവിന് എന്‍ഐഎയുടെ നോട്ടീസ് ! വിളിപ്പിച്ചിരിക്കുന്നത് തീവ്രവാദ ഫണ്ടിംഗ് കേസിൽ സാക്ഷിയായി;സമരം പൊളിക്കാനുള്ള ശ്രമമെന്ന് കർഷകർ…
ജലന്ധർ: കർഷക സമരം തീരുമാനമാകാതെ തുടരുന്നതിനിടെ സമരനേതാവിന് എൻഐഎയുടെ നോട്ടീസ്. സംയുക്ത കർഷക മോർച്ച നേതാവ് ബൽദേവ് സിംഗ് സിർസയ്ക്കാണ് ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി നോട്ടീസ് അയിച്ചിരിക്കുന്നത്. എൻഐഎയുടെ നടപടി കർഷക പ്രക്ഷോഭം അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമമാണെന്ന് സിർസ ആരോപിച്ചു. കർഷക സമരവുമായി ബന്ധപ്പെട്ട മറ്റു പന്ത്രണ്ടുപേർക്കും എൻഐഎ നോട്ടീസയച്ചിട്ടുണ്ട്. നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ നിയമോപദേഷ്ടാവ് ഗുർപ്രധ്വന്ത് സിംഗ് പന്നുനും കൂട്ടാളികൾക്കുമെതിരേ രാജ്യദ്രോഹം, കുറ്റകരമായ ഗൂഡാലോചന എന്നിവയ്ക്കടക്കം യുഎപിഎ പ്രകാരം കഴിഞ്ഞമാസം 15ന് രജിസ്റ്റർ ചെയ്ത കേസ് പ്രകാരമാണ് നോട്ടീസ് എന്നാണ് എൻഐഎ അറിയിച്ചിരിക്കുന്നത്. കേസിൽ സാക്ഷികളാക്കി, അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാനാണ് നോട്ടീസിൽ നിർദേശം. ഞായറാഴ്ച ഹാജരാകാനാണ് സിർസയോട് ആവശ്യപ്പെട്ടിരിക്കുന്നത്. തീവ്രവാദ ഫണ്ടിംഗുമായി ബന്ധപ്പെട്ട കേസിൽ സാക്ഷിയായാണ് ഇദ്ദേഹത്തെയും വിളിപ്പിച്ചിരിക്കുന്നത്. സമാനമായി മറ്റു നാലുപേർക്ക് നോട്ടീസയച്ച…
Read Moreഭൂമി സ്വന്തമാക്കുക എന്ന സ്വപ്നത്തിലേക്ക് സ്വരൂക്കൂട്ടിയ സമ്പാദ്യം വിശന്നപ്പോള്‍ ആട് ‘ അകത്താക്കി’ ! അതിന്റെ കലിപ്പില്‍ കര്ഷകന് ആടിനെ കശാപ്പു ചെയ്ത് കറിയാക്കി പത്രക്കാര്‍ക്ക് വിളമ്പി…
ഭൂമി വാങ്ങുക എന്ന സ്വപ്നത്തിലേക്ക് കര്ഷകന് സ്വരുക്കൂട്ടിവെച്ച പണം ആട് തിന്നു തീര്‍ത്തു. കലിമൂത്ത കര്ഷകന് ആടിനെ വെട്ടി കറിയാക്കി പത്രക്കാര്‍ക്ക് വിളമ്പി. സെര്‍ബിയയിലാണ് ഈ സംഭവം അരങ്ങേറിയത്. വിശന്ന് വലഞ്ഞ് വന്ന ആട് കര്‍ഷകന്റെ സമ്പാദ്യം മുഴുവന്‍ അകത്താക്കുകയായിരുന്നു. ഇതില്‍ രോഷം പൂണ്ടാണ് ആടിനെ വെട്ടിയത്. കാലങ്ങളായൊരു സ്വപ്നമായിരുന്നു ഭൂമി സ്വന്തമാക്കുക എന്നത്. അതിനായി പത്ത് ഹെക്ടര്‍ ഭൂമി വാങ്ങുന്നതിനായി സൂക്ഷിച്ചിരുന്ന പണമാണ് ആട് വിശന്നപ്പോള്‍ അകത്താക്കിയത്. ഭൂമി വാങ്ങാന്‍ പോകുന്നതിന് മുമ്പ് പണം എല്ലാം എടുത്ത് റെഡിയാക്കി മുറിക്കുള്ളിലെ മേശപ്പുറത്ത് വെച്ച ശേഷം ആഹാരം കഴിക്കാന്‍ പോയതായിരുന്നു ഉടമ. ഈ സമയം വിശന്ന് വലഞ്ഞെത്തിയ ആട് വീടിനുള്ളില്‍ കയറിയപ്പോള്‍ കണ്ടത് നോട്ടുകെട്ടുകളായിരുന്നു. വിശന്ന് കണ്ണുകാണാഞ്ഞ ആട് അപ്പോള്‍ തന്നെ പണം അകത്താക്കി. മിച്ചം 300 യൂറോ ആട് ഭക്ഷിക്കാതെ വെച്ചിരുന്നു.
Read Moreമുറിവൈദ്യനെ സമീപിച്ചത് പണം ലാഭിക്കാമെന്നു കരുതി; ഒടുവില്‍ അയാള്‍ പണി പറ്റിച്ചു; വയറ്റില്‍ സ്റ്റീല്‍ ഗ്ലാസ് കുടുങ്ങിയാല്‍ ഒടുവില്‍ ഈ ഗതിയായിരിക്കും
മധ്യപ്രദേശ്: വ്യാജ ഡോക്ടര്‍മാരുടെ ചികിത്സമൂലം ജീവിതം തന്നെ അപകടാവസ്ഥയിലായ നിരവധി സംഭവങ്ങള്‍ നമുക്കറിയാം. മധ്യപ്രദേശില്‍ 60 കാരന്റെ വയറിനുള്ളില്‍ നിന്ന് നീക്കം ചെയ്തത് 21 സെന്റീമീറ്റര്‍ നീളമുള്ള സ്റ്റീല്‍ ഗ്ലാസ്. കടുത്ത വയറുവേദനയും ശര്‍ദ്ദിയുമായാണ് കര്‍ഷകനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചത്. എന്നാല്‍ ഇയാളുടെ വയറ്റില്‍ ഗ്ലാസ് കുടുങ്ങിക്കിടക്കുന്നതായി എന്‍ഡോസ്കോപ്പിയില്‍ വ്യക്തമായി. നേരത്തേ വയറുവേദനയുമായി ഇയാള്‍ തന്റെ ഗ്രാമത്തിലെ ഒരു സ്വകാര്യ ഡോക്ടറെ കണ്ടിരുന്നു.ഇവിടെ വെച്ച് ശസ്ത്രികയയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നു. പ്രസ്തുത ഡോക്ടര്‍ വയറിനുള്ളില്‍ സ്റ്റീല്‍ ഗ്ലാസ് സ്ഥാപിച്ച് ശസ്ത്രക്രിയ നടത്തി. എന്നാല്‍ കര്‍ഷകനോ കുടുംബമോ ഇതറിഞ്ഞിരുന്നില്ല. വയറുവേദന മാറാത്തതിനെ തുടര്‍ന്ന് ഇയാള്‍ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയെ സമീപിക്കുകയായിരുന്നു. ഇവിടത്തെ എക്സറേ, എന്‍ഡോസ്കോപ്പി പരിശോധനാ ഫലങ്ങളില്‍ നിന്നാണ് വയറിനുള്ളില്‍ ഗ്ലാസ് കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്.ഇതറിഞ്ഞ് ഡോക്ടര്‍മാര്‍ മാത്രമല്ല രോഗിയും ബന്ധുക്കങ്ങളും അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നു. ഒടുവില്‍ 90 മിനിട്ട് നീണ്ട…
Read More