കര്‍ഷകരുടെ അവകാശങ്ങള്‍ക്കായി മഹാരാഷ്ട്രയില്‍ അടിക്കടി കര്‍ഷക മാര്‍ച്ച് നടത്തുകയാണ് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള കിസാന്‍ സഭ. അവിടുത്തെ ബിജെപി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി കാര്യങ്ങള്‍ സാധിച്ചെടുക്കുന്നുമുണ്ട്. രണ്ടാം ലോങ്മാര്‍ച്ച് കഴിഞ്ഞിടെയാണ് അവസാനിച്ചത്.കഴിഞ്ഞവര്‍ഷം നടന്ന കിസാന്‍ ലോങ്മാര്‍ച്ചിനെത്തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ നല്കിയ ഉറപ്പുകള്‍ പാലിക്കാത്തതിനെത്തുടര്‍ന്നാണ് രണ്ടാം കിസാന്‍ മാര്‍ച്ചുമായി കര്‍ഷകര്‍ സമരരംഗത്തിറങ്ങിയത്. ഇതോടെ ഉറപ്പുകള്‍ എഴുതി വാങ്ങി സമരം തീര്‍ത്തു. ഇത്തരത്തില്‍ ഹിന്ദി മണ്ണില്‍ ആവേശം നിറയ്ക്കുന്ന കിസാന്‍ സഭ കേരളത്തില്‍ കാര്‍ഷിക പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൃഷിക്കാര്‍ കുറവായ ഇവിടെയും നിരവധി കര്‍ഷകര്‍ ആത്മഹത്യ മുമ്പില്‍ കണ്ടുകൊണ്ടാണ് ജീവിക്കുന്നത്. എന്നാല്‍ പിണറായി സര്‍ക്കാരിനെ കുറ്റപ്പെടുത്താനോ സമരം ചെയ്യാനോ കിസാന്‍ സഭയ്ക്ക് ആകില്ല. കേരളത്തിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും കര്‍ഷകരുടെ കണ്ണീരിന് വിലയില്ല. ഇതോടെ ഇടുക്കി ആത്മഹത്യയുടെ ജില്ലയായി മാറുകയാണ്. ജില്ലയില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ ജീവനൊടുക്കിയ കര്‍ഷകരുടെ…
Read More