അങ്ങനെ കേരളത്തിലെ ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്ക്കുമെല്ലാം സന്തോഷം പകരുന്ന ഒരു ഹര്‍ത്താല്‍ കൂടി വരവായി. അതും ലോക വിനോദസഞ്ചാര ദിനത്തില്‍. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരേ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലിന്, മറ്റെന്തു കാര്യത്തിനും എതിരഭിപ്രായമുള്ള ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ഹര്‍ത്താലില്‍ കേരളം സ്തംഭിക്കുമെന്ന് ഉറപ്പു വരുത്താന്‍ ഈ രാഷ്ട്രീയപാര്‍ട്ടികളുടെ തൊഴിലാളി സംഘടനകളും ഹര്‍ത്താലിനു പിന്തുണ നല്‍കിയിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയില്‍ തകര്‍ന്നടിഞ്ഞ ടൂറിസം മേഖല ഒന്നു പച്ചപിടിച്ചു വരുമ്പോഴാണ് വിനോദസഞ്ചാര ദിനത്തില്‍ തന്നെ ഹര്‍ത്താല്‍ വരുന്നത്. ഉത്തരേന്ത്യന്ത്യന് ടൂറിസ്റ്റുകള്‍ക്കും വിദേശ ടൂറിസ്റ്റുകള്‍ക്കും ഇത് ഒരുപോലെ തെറ്റായ സന്ദേശയമായിരിക്കും നല്‍കുകയെന്നുറപ്പ്. ഒരാള്‍ക്കു പോലും പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യം വരുമ്പോള്‍ എങ്ങനെയാണ് ടൂറിസം വികസിക്കുകയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന് ചോദിക്കുന്നു. കേരളത്തിലെ വ്യവസായ സ്ഥാപനങ്ങള്‍ തുറന്നു വരുന്ന സമയത്ത് ഹര്‍ത്താല്‍ ഒഴിവാക്കപ്പെടേണ്ടതായിരുന്നു എന്ന് അബാദ് ഹോട്ടല്‍സ് ആന്‍ഡ്…
Read More