കൊല്‍ക്കത്ത: പ്രണയിനിയെ സ്വന്തമാക്കാന്‍ പല സാഹസങ്ങളും കാണിക്കുന്നവരാണ് കാമുകന്മാര്. എന്നാല്‍ ഇക്കാര്യത്തില്‍ ഏവരെയും കടത്തിവെട്ടിയിരിക്കുകയാണ് ഒരു ബംഗാളി കാമുകന്. കാമുകിയുടെ വീട്ടു പടിക്കല്‍ ഉപവാസവും ധര്‍ണ്ണയും നടത്തി ഒടുവില്‍ അവളെ സ്വന്തമാക്കിയാണ് ബംഗാളിലുള്ള അനന്തബര്മന് എന്ന കാമുകന് തന്റെ പ്രേമം സാക്ഷാത്കരിച്ചത്. അനന്തബര്‍മ്മനും ലിപികയും എട്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍, പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാതെ ലിപിക ഇയാളില്‍ നിന്നും കുറച്ചു നാളുകള്‍ക്ക് മുന്‍പ് അകന്നു. വിളിച്ചാല്‍ ഫോണെടുക്കില്ല.. ആകെ ഒറ്റപ്പെടുത്തല്‍. ഇതേതുടര്‍ന്ന് യുവാവ് നടത്തിയ അന്വേഷണത്തില്‍ ലിപികയുടെ വീട്ടുകാര്‍ അവള്‍ക്ക് വേറെ വിവാഹം ഉറപ്പിച്ചതായി അനന്തബര്മന് മനസിലായി. തുടര്‍ന്ന് ഇയാള്‍ ലിപികയുടെ വീട്ടുപടിക്കല്‍ ധര്‍ണ്ണ തുടങ്ങി. ആഹാരം പോലും കഴിക്കാതെയായിരുന്നു ധര്‍ണ. ‘എന്റെ എട്ടു വര്‍ഷങ്ങള്‍ തിരികെ തരൂ..’ എന്ന് എഴുതിയ പ്ലക്കാര്‍ഡും ഏന്തിയായിരുന്നു ധര്‍ണ്ണ. വളരെ പെട്ടെന്നു തന്നെ നാട്ടുകാരും ജനപ്രതിനിധികളുമൊക്കെ വിഷയത്തില്‍ ഇടപെട്ടു. വൈകാതെ…
Read MoreTag: fasting
രജനീകാന്തിനു വേണ്ടി ശ്രീദേവി നോമ്പ് അനുഷ്ഠിച്ചു ! സൗഹൃദങ്ങള്‍ കാത്തു സൂക്ഷിക്കുന്നതില്‍ എന്നും ശ്രദ്ധ പുലര്‍ത്തിയിരുന്ന ശ്രീദേവി സ്റ്റൈല്‍ മന്നനു വേണ്ടി നോമ്പ് അനുഷ്ഠിച്ചത് ഇക്കാരണത്താല്‍…
ഇന്ത്യന്‍ സിനിമയിലെ നിത്യ വസന്തമായിരുന്ന ശ്രീദേവി എന്നും സൗഹൃദങ്ങള്‍ കാത്തു സൂക്ഷിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിരുന്നു. ഭാഷാഭേദമില്ലാതെയുള്ള ആ അഭിനയത്തിന് മികച്ച സ്വീകാര്യതയായിരുന്നു സിനിമാപ്രേമികളില്‍ നിന്നു ലഭിച്ചത്. നീണ്ട ഇടവേളയ്ക്കു ശേഷം സിനിമയില്‍ തിരികയെത്തിയപ്പോഴും പ്രേക്ഷകര്‍ ശ്രീദേവിയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ആ ശ്രീദേവിയുടെ മരണത്തില്‍ നിന്നും ആരാധകര്‍ ഇതുവരേയ്ക്കും മുക്തരായിട്ടില്ല. കെ. ബാലചന്ദറിന്റെ മൂണ്ട്ര് മുടിച്ച് എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീദേവിയുടെ നായികയായുള്ള അരങ്ങേറ്റം. 5000 രൂപയായിരുന്നു ശ്രീദേവിയുടെ ആദ്യ ചിത്രത്തിനുള്ള പ്രതിഫലം. രജനീകാന്തായിരുന്നു ചിത്രത്തിലെ നായകന്. ഈ ചിത്രത്തോടെ രജനിയും ശ്രീദേവിയും നല്ല സുഹൃത്തുക്കളാവുകയും ചെയ്തു. റാണ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഗുരുതരമായ അസുഖം ബാധിച്ച രജനിക്കായി ശ്രീദേവി അന്ന് ചെയ്ത കാര്യം ഇപ്പോള്‍ വാര്‍ത്തയായിരിക്കുകയാണ്. 20ഓളം ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ച ശ്രീദേവി രജനിയുടെ ആരോഗ്യസ്ഥിതിയില്‍ അന്ന് വളരെയധികം വിഷമിച്ചിരുന്നു.ഷിര്‍ദ്ദി സായി ബാബയോട് പ്രാര്‍ത്ഥിച്ച ശ്രീദേവി…
Read More