29 വയസായിട്ടും മകന് പെണ്ണുകെട്ടാത്തതില്‍ ദുഃഖിതനായി പിതാവിന്റെ ആത്മഹത്യാശ്രമം. ചൈനയിലെ ഷാങ്ഹായി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ചൈനീസ് മാധ്യമമായ കെ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 55-കാരനായ പിതാവ് റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞു വീഴുകയായിരുന്നു. കുഴഞ്ഞു വീഴുന്നതിനു തൊട്ടുമുമ്പായി താന്‍ വിഷം കഴിച്ചതായി അദ്ദേഹം റെയില്‍വേ ഗാര്‍ഡുകളോട് പറഞ്ഞിരുന്നു. ഒപ്പം ആത്മഹത്യാ കുറിപ്പായി ഒരു കടലാസും അവരെ ഏല്‍പ്പിച്ചു. അതിലാണ്, 29 വയസ്സായിട്ടും കല്യാണം കഴിക്കാത്ത മകന്റെ അവസ്ഥയില്‍ നാണംകെട്ടാണ് താന്‍ ആത്മഹത്യാ ശ്രമം നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയത്. പ്രായമായിട്ടും പെണ്ണുകെട്ടുകയോ അതിന് ശ്രമിക്കുകയോ ചെയ്യാത്ത അവസ്ഥയാണ് മരണകാരണമെന്നാണ് മകനെ അഭിസംബോധന ചെയ്ത് എഴുതിയ ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. ”ഗ്രാമത്തിലെ എന്റെ പ്രായക്കാര്‍ക്കെല്ലാം മക്കളും മരുമക്കളുമായി. നീയിങ്ങനെ പെണ്ണുകെട്ടാതെ നടന്നതിനാല്‍ എനിക്ക് മറ്റുള്ളവരുടെ മുഖത്തു നോക്കാനാവുന്നില്ല.”കത്തില്‍ ഇയാള്‍ എഴുതി. റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഉടനെ…
Read MoreTag: father and son
കോടതി ഉത്തരവുമായി വീട്ടിലെത്തിയ ഉദ്യോഗസ്ഥയ്ക്കു നേരെ അതിക്രമം ! പിതാവും മകനും അറസ്റ്റില്‍
വീട്ടിലെത്തിയ കുടുംബ കോടതി ജീവനക്കാരിയെ കൈയേറ്റം ചെയ്ത സംഭവത്തില്‍ പൂഞ്ഞാര്‍ സ്വദേശികള്‍ അറസ്റ്റില്‍. പൂഞ്ഞാര്‍ തെക്കേക്കര കിഴക്കേത്തോട്ടം ജെയിംസ് ലൂക്കോസ്(60) മകന് നിഹാല്‍(24) എന്നിവരാണ് പിടിയിലായത്. പാലാ കുടുംബ കോടതിയിലെ ജീവനക്കാരിയായ ചിങ്കല്ലേല്‍ കെ വി റിന്‍സി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജെയിംസിനെയും നിഹാലിനെയും ഇന്നലെ വൈകിട്ടാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. വിവാഹമോചന കേസിലെ ഉത്തരവ് കൈമാറാന്‍ എത്തിയ ഉദ്യോഗസ്ഥയെ കക്ഷിയുടെ പിതാവ് ജെയിംസും സഹോദരന് നിഹാലും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഇരുവരും കൈയേറ്റം ചെയ്തുവെന്നും, കല്ലുകൊണ്ട് ആക്രമിച്ചുവെന്നുമാണ് റിന്‍സിയുടെ പരാതി.
Read Moreകാണാതായ അച്ഛനെ തേടിയിറങ്ങി…ഒടുവില്‍ കണ്ടെത്തി ! എന്നാല്‍ അച്ഛന്റെ പുതിയ ഭാര്യയെ കണ്ട് യുവാവ് നടുങ്ങി…
കാണാതായ അച്ഛനെ തേടിയിറങ്ങിയ യുവാവ് ഏറെ പരിശ്രമിച്ച് ഒടുവില്‍ അച്ഛനെ കണ്ടെത്തി. എന്നാല്‍ അതോടൊപ്പം മറ്റൊരു വിവരം കൂടി മനസ്സിലാക്കിയതോടെ യുവാവ് ആകെ തകര്‍ന്നു പോയി. ഉത്തര്‍പ്രദേശിലെ ബുദ്വാന്‍ ജില്ലയിലെ ബിസൗലിയിലാണ് സംഭവം. അച്ഛനെ അന്വേഷിച്ചിറങ്ങിയപ്പോളാണ് അകന്നു കഴിഞ്ഞിരുന്ന തന്റെ ഭാര്യയാണ് അച്ഛന്റെ ഇപ്പോഴത്തെ ഭാര്യയെന്ന് യുവാവ് മനസിലാക്കിയത്. 2016-ലാണ് 22 വയസുള്ള യുവാവ് വിവാഹിതനായത്. ആ സമയത്ത് ഇരുവര്‍ക്കും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ആറു മാസത്തിന് ശേഷം ചില വഴക്കുകളെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങി. ഭാര്യയെ തിരികെ കൊണ്ടുവരാന്‍ യുവാവ് ശ്രമിച്ചെങ്കിലും തിരികെ വരാന്‍ പെണ്‍കുട്ടി തയ്യാറായില്ല. ഇതിനിടെ, യുവാവിന്റെ അച്ഛന് വീട്ടില്‍നിന്ന് മാറിത്താമസിക്കാന്‍ തുടങ്ങി. പിതാവിനെ കണ്ടെത്താന്‍ യുവാവ് വിവരാവകാശനിയമ പ്രകാരം അപേക്ഷ നല്കി. അപേക്ഷക്കുള്ള മറുപടിയിലാണ് പിതാവ് തന്റെ മുന്‍ ഭാര്യയെ വിവാഹം കഴിച്ചെന്ന വിവരം യുവാവ്…
Read Moreഒരു മകന്റെ പ്രതികാരം ! പിതാവിനെ പിരിച്ചുവിട്ട ഫാക്ടറി കൊള്ളയടിച്ച് മകന്റെ പ്രതികാരം; സംഭവം ഇങ്ങനെ…
പിതാവിനെ ജോലിയില്‍നിന്നു പിരിച്ചുവിട്ടതിന്റെ പ്രതികാരമായി ഫാക്ടറി കൊള്ളയടിച്ച യുവാവും സുഹൃത്തുക്കളും പിടിയിലായി. മുണ്ട്ക സ്വതേശി അക്ഷയ്(26), സുഹൃത്തുക്കളായ വിക്കി(23), ഗോവിന്ദ്(21), കൃഷ്ണന്(23), ധര്‍മ്മേന്ദര്‍(39) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ചയാണു ഫാക്ടറിയില്‍ മോഷണമുണ്ടായത്. ഫാക്ടറി പരിസരത്തുനിന്നു പല വസ്തുക്കളും മോഷണം നടന്നുവെന്നും ഇതില്‍ അക്ഷയ്യുടെ പിതാവിനു പങ്കുണ്ടെന്നും ആരോപിച്ചാണു ജോലിയില്‍നിന്നു പിരിച്ചുവിട്ടത്. ഇതിലുള്ള അമര്‍ഷമാണു സംഭവത്തിനു പിന്നിലെന്നു ഔട്ടര്‍ ഡല്‍ഹി ഡപ്യൂട്ടി കമ്മിഷണര്‍ പരമീന്ദര്‍ സിങ് വ്യക്തമാക്കി. അക്ഷയിയുടെ പിതാവ് 20 വര്‍ഷത്തിലേറെയായി ഫാക്ടറിയിലായിരുന്നു ജോലി ചെയ്തിരുന്നത്. ജോലി നഷ്ടപ്പെട്ടതോടെ വരുമാനം നിലച്ചു. ഫാക്ടറിയിലേക്കുള്ള പ്രവേശനവഴികളെല്ലാം കൃത്യമായി അറിയാവുന്ന അക്ഷയ് സുഹൃത്തുക്കള്‍ക്കൊപ്പമെത്തി പലസമയത്തായി എല്‍പിജി സിലിണ്ടര്‍, വിവിധ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, അലുമിനിയം ദണ്ഡുകള് എന്നിവയെല്ലാം മോഷ്ടിക്കുകയായിരുന്നു.
Read Moreഒരേ കോളജില്‍ ഒരേ ക്ലാസില്‍ മകനൊപ്പം പഠിച്ച് 54കാരന് ! അച്ഛനും മകനും നേടിയത് മിന്നും വിജയം…
മകനൊപ്പം ഒരേ ക്ലാസ്റൂമില്‍ പഠിച്ച് മിന്നും വിജയം നേടി 54കാരനായ അച്ഛന്. നൂറനാട് മുതുകാട്ടുകര ലക്ഷ്മി ഭവനത്തില്‍ വി.കെ.രാജുവും മകന് അരവിന്ദനുമാണ് കഴിഞ്ഞ ഒരു വര്‍ഷക്കാലം സഹപാഠികളായി ജെ.ഡി.സി പഠിച്ച് ഫസ്റ്റ് ക്ലാസ് നേടി പാസായത്. ആറന്മുള സഹകരണ കോളേജിലെ വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും. നൂറനാട് എരുമക്കുഴി ക്ഷീരോല്‍പ്പാദന സഹകരണ സംഘത്തിലെ ജീവനക്കാരനാണ് രാജു. ഇവിടെ ലാബ് അസിസ്റ്റന്റായി ജോലിക്കയറ്റം കിട്ടുന്നതിനാണ് ജെ.ഡി.സി പഠിക്കുന്നതിനായി മകന് അരവിന്ദനൊപ്പം കോളേജ് ക്യാമ്പസിലേക്ക് വിദ്യാര്‍ഥിയായി എത്തിയത്. തുടര്‍ന്ന് ഇരുവരുമൊന്നിച്ച് ആഞ്ഞുപിടിച്ചപ്പോള്‍ ഇരുവരും ഫസ്റ്റ്ക്ലാസില്‍ പാസാകുകയും ചെയ്തു.ബിടെക് കഴിഞ്ഞ ശേഷമാണ് അരവിന്ദന് ജെ.ഡി.സിക്ക് ചേര്‍ന്നത്. ഇരുവരും ഒന്നിച്ചായിരുന്നു കോളേജിലേക്കുള്ള യാത്രയും പഠിത്തവും എല്ലാം. കോളേജിലെ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഇരുവരും പങ്കെടുക്കുകയും സഹപാഠികളുടെയും അധ്യാപകരുടെയും ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ ഇന്ദിരയുടെയും മറ്റ് അധ്യാപകരുടെയും ഭാഗത്തു നിന്ന് നല്ല സഹകരണമാണ് ഉണ്ടായിരുന്നതെന്ന് ഇരുവരും…
Read Moreലോക്ക്ഡൗണ്‍ കാലത്ത് സാമൂഹിക സേവനവുമായി പിതാവും മകനും ! 10 മീറ്റര്‍ വീതിയില്‍ വെട്ടിയത് 200 മീറ്റര്‍ റോഡ്; 39 ദിവസത്തെ അധ്വാനത്തിലൂടെ വിരാമമിട്ടത് 15 വര്‍ഷത്തെ കാത്തിരിപ്പിന്…
ലോക്ക്ഡൗണ്‍ കാലത്ത് മിക്കവരും ടിക്ക്ടോക്കിലും പാചക പരീക്ഷണങ്ങളിലും മുഴുകുമ്പോള്‍ വേറിട്ട മാതൃകയാകുകയാണ് കൂടരഞ്ഞിയിലെ ഈ അപ്പനും മകനും… കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ 58 കാരന് കുറുംബേല്‍ അഗസ്റ്റിന് ജോസഫും മകനുമാണ് അപ്രതീക്ഷിതമായി കിട്ടിയ ഇടവേള വഴിവെട്ടി സാമൂഹസേവനത്തിനായി ഉപയോഗിച്ചത്. സ്വന്തം വസ്തു കൂടി വിട്ടു കൊടുത്തു കൊണ്ട് വലിയവാഹനം കടന്നു പോകുന്ന രീതിയില്‍ വീതി കൂട്ടി 39 ദിവസം കൊണ്ട് പത്തടി വീതിയില്‍ 200 മീറ്ററോളമാണ് വെട്ടിയത്. ഇതോടെ വീട്ടിലേക്കുള്ള റോഡിന് വേണ്ടിയുള്ള നീണ്ട 15 വര്‍ഷമായുള്ള കാത്തിരിപ്പ് കൂടിയാണ് അവസാനിപ്പിച്ചത്. 14 വര്‍ഷം മുമ്പ് വാഹനം കയറിവരും വിധം റോഡ് വീതികൂട്ടാന്‍ സ്വന്തം പതിനഞ്ചര സെന്റ് ഭൂമി കൂടി അഗസ്റ്റിന് നല്‍കിയിരുന്നു. എന്നാല്‍ പകുതിയോളം നടന്ന റോഡ് നിര്‍മ്മാണം പിന്നീട് പല കാരണങ്ങളാല്‍ നിലച്ചു പോകുകയായിരുന്നു. തങ്ങളുടെ ഭാഗത്തേക്കുള്ള നിര്‍മ്മാണമാണ് തടക്കപ്പെട്ടു പോയത്. ഇതോടെ ലോക്ക്ഡൗണ്‍…
Read Moreമകന്റെ കാമുകിയെ വീട്ടില്‍ വിളിച്ചു വരുത്തി അച്ഛന് ബലമായി താലി ചാര്‍ത്തി ! യുവതിയോടു ചെയ്യാവുന്നതെല്ലാം ചെയ്തു; ഒടുവില്‍ മകന് പരാതിപ്പെട്ടപ്പോള്‍ അച്ഛന് കുടുങ്ങി…
മകന്റെ കാമുകിയെ താലി ചാര്‍ത്തുകയും പിന്നീട് ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്ത വ്യവസായിയായ പിതാവ് അറസ്റ്റില്‍. തമിഴ്നാട്ടിലെ നാഗപ്പട്ടണത്ത് സ്ഥിതിചെയ്യുന്ന വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉടമ നിത്യാനന്ദം എന്നയാളെയാണ് മകന്റെ പരാതിയില്‍ പോലീസ് അറസ്റ്റു ചെയ്തത്. മകന് മുകേഷ് കണ്ണന്റെ കാമുകിയെയാണ് നിത്യാനന്ദം ചൂഷണം ചെയ്തത്. 20കാരിയായ മുകേഷിന്റെ കാമുകിയെ രണ്ട് ദിവസം തടവിലാക്കി ദുരുപയോഗം ചെയ്തു എന്നാണ് കേസ്. പലവട്ടം യുവതിയുമായുള്ള മുകേഷിന്റെ ബന്ധം നിത്യാനന്ദം വിലക്കിയിരുന്നു. യുവതിയും മുകേഷും ഐഐടിയില്‍ ഒന്നിച്ച് പഠിച്ചവരാണ്. ചെന്നൈയില്‍ ഒരു സ്ഥാപനത്തില്‍ ഒരുമിച്ച് ജോലിയും ചെയ്തിരുന്നു. വിവാഹത്തെ കുറിച്ച് സംസാരിക്കാന്‍ എന്ന പേരില്‍ നിത്യാനന്ദം യുവതിയെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. വീട്ടിലെത്തിയ ഉടന്‍ യുവതിയുടെ ഫോണ്‍ പിടിച്ചുവാങ്ങി. പിന്നീട് യുവതിയുടെ കഴുത്തില്‍ ബലമായി താലി ചാര്‍ത്തുകയും യുവതിയെ പീഡിപ്പിക്കുകയും ആയിരുന്നു. പിന്നീട് ആരും അറിയാതെ രണ്ട് ദിവസം യുവതിയെ വീട്ടില്‍…
Read Moreഅമ്മക്കരടിയെയും കരടിക്കുഞ്ഞുങ്ങളെയും നിഷ്ഠൂരമായി വധിച്ച അച്ഛനും മകനുമെതിരേ പ്രതിഷേധം ഇരമ്പുന്നു ! വീഡിയോയില്‍ കാണുന്നത് കൊടുംക്രൂരത; പ്രതിഷേധക്കാരില്‍ വേട്ടക്കാര്‍ വരെ…
അലാസ്ക: അനാവശ്യമായി വന്യമൃഗങ്ങളെ കൊല്ലുന്ന കാപാലികന്മാര് പ്രകൃതിയോടു ചെയ്യുന്നത് പൊറുക്കാനാവാത്ത അപരാധമാണ്. അമ്മക്കരടിയെയും രണ്ടു കരടിക്കുഞ്ഞുങ്ങളെയും വിനോദത്തിനായി കൊന്നു തള്ളിയ അച്ഛനും മകനുമെതിരേ ലോകവ്യാപകമായി പ്രതിഷേധം അലയടിക്കുകയാണ്. യുഎസ് സംസ്ഥാനമായ അലാസ്കയിലെ പ്രിന്‍സ് വില്യം സൗണ്ടിലുള്ള എസ്തേര്‍ ദ്വീപിലാണ് ഈ ക്രൂരത അരങ്ങേറിയത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 14ന് നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ യുഎസിലെ ഹ്യുമെയ്ന്‍ സൊസൈറ്റി എന്ന സംഘടനയാണു പുറത്തുവിട്ടത്. ഈ മേഖലയില്‍ കരടികളെ കൊല്ലുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ട്. ആന്‍ഡ്രൂ റെന്നര്‍ (41), മകന് ഒവന് റെന്നര്‍ (18) എന്നിവരാണ് ഈ ക്രൂരകൃത്യം നടത്തിയത്. ദിവസങ്ങള്‍ക്കുശേഷം കുറ്റകൃത്യം മൂടിവയ്ക്കാന്‍ ഇവര്‍ വീണ്ടും സ്ഥലത്തെത്തുന്നതും വിഡിയോയില്‍ പതിഞ്ഞിട്ടുണ്ട്. വിഡിയോ പുറത്തുവന്നതിനെത്തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് ഉയരുന്നത്. വേട്ടക്കാരുടെ കൂട്ടത്തില്‍നിന്നുപോലും എതിര്‍പ്പുയര്‍ന്നിരിക്കുകയാണ്. അലാസ്ക ഡിപ്പാര്‍ട്മെന്റ് ഓഫ് ഫിഷ് ആന്‍ഡ് ഗെയിം, യുഎസ് ഫോറസ്റ്റ് സര്‍വീസും സംയുക്തമായി നടത്തുന്ന…
Read Moreഭാര്യാസഹോദരന്‍ വീട്ടില്‍ വന്നത് ഭര്‍ത്താവിന് ഇഷ്ടപ്പെട്ടില്ല ! കുഞ്ഞിനെ ഭിത്തിയിലടിച്ച ശേഷം പിതാവ് ആത്മഹത്യയ്ക്കു ശ്രമിച്ച് ആശുപത്രിയിലായി; ഒടുവില്‍ ആശുപത്രിയില്‍ നിന്നെത്തി തീയില്‍ചാടി ജീവനൊടുക്കി; നാടിനെ നടുക്കിയ സംഭവം ഇങ്ങനെ…
കുടുംബവഴക്കിനെത്തുടര്‍ന്ന് പിഞ്ചുബാലനെ ഭിത്തിയിലടിച്ച ശേഷം പിതാവ് തീയില്‍ചാടി ജീവനൊടുക്കി. പാലക്കാട് ചിറ്റൂര്‍ സ്വദേശി സത്യപാലനും(34) നാലുവയസുള്ള മകന് സനിജത്തുമാണ് നാടിനെ ഞെട്ടിച്ച ദാരുണാന്ത്യത്തിനിരയായത്. മകനെ കൊല്ലാന്‍ നോക്കിയശേഷം നടത്തിയ ആത്മഹത്യാശ്രമം പാളിയതോടെ ആശുപ്രതിയില്നിന്നോടിപ്പോയി തീയില്ച്ചാടിയാണ് പിതാവ് ജീവനൊടുക്കിയത്. ഭാര്യ ജയപ്രദയുമായുള്ള വഴക്കിനിടെ സത്യപാലന് മകനെ വലിച്ചെറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു.മകനും ഭാര്യയ്ക്കും ഗുരുതര പരുക്കേറ്റതോടെ കൈവിരല്‍ മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സത്യപാലനെ നാട്ടുകാര്‍ ഇതേ ആശുപത്രിയിലാക്കി. എന്നാല്‍ ചികിത്സയിലിരുന്ന സത്യപാലന് ഇന്നലെ രാവിലെ അത്യാഹിത വിഭാഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി ആശുപത്രിക്കു പിന്നിലെ പറമ്പില്‍ ചപ്പും ചവറും കൂട്ടിയിട്ടു കത്തിച്ച് അതിലേക്കു ചാടുകയായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചോടെ കുട്ടിയും മരിച്ചു. ഭാര്യാസഹോദരന്‍ വീട്ടില്‍ വന്നതിനെച്ചൊല്ലിയാണ് മദ്യലഹരിയിലായിരുന്ന സത്യപാലന് ഭാര്യയുമായി വഴക്കുണ്ടാക്കിയതും ക്രൂരമായി മര്‍ദിച്ചതും. അമ്മയ്ക്കു കണ്ണിനു ഗുരുതരമായി പരുക്കേറ്റതു…
Read Moreവാന്‍ മറിയുമെന്ന് ഉറപ്പായപ്പോള്‍ പിഞ്ചു മകനെ ദൂരേക്ക് എറിഞ്ഞു; നിമിഷങ്ങള്‍ക്കകം പിതാവ് വാനിനടിയില്‍പ്പെട്ട് മരിച്ചു; പാലോട് നടന്ന ദാരുണ സംഭവം ഇങ്ങനെ…
പാലോട്: നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് വാന്‍ മറിയുമെന്നായപ്പോള്‍ രാജേഷിനു മുമ്പിലുണ്ടായിരുന്ന ഏക പോംവഴി തന്റെ പിഞ്ചു മകനെ പുറത്തേക്ക് എറിയുക എന്നതായിരുന്നു. ഒടുവില്‍ മകനെ രക്ഷിച്ചശേഷം പിതാവിന് മൃത്യു സംഭവിക്കുകയും ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് സെക്രട്ടറി മടത്തറ കലയപുരം ശ്രീഹരി ഭവനില്‍ രാജേഷ്(34) ആണ് ഏക മകന് ശ്രീഹരിയേ അപകടത്തില്‍ നിന്നു രക്ഷപെടുത്തിയ ശേഷം മരണത്തിനു കീഴടങ്ങിയത്. കുളത്തുപ്പുഴ റോഡില്‍ മടത്തറയ്ക്കു സമീപം ചന്തവളയിലാണു സംഭവം. അരിപ്പ ഓയില്‍ പാം ഓഫീസില്‍ നിന്നു വിരമിക്കുന്ന അമ്മ, ആനന്ദഭാവിയുടെ ക്വാര്‍ട്ടേഴ്സില്‍ നിന്നു സാധനങ്ങള്‍ വാങ്ങി കൊണ്ടു വരനാണു രാജേഷും മകനും പിക് അപ്പ്വാനുമായി പോയത്. റോഡരികില്‍ മണ്ണൊലിപ്പു മൂലം രൂപം കൊണ്ടകുഴിയില്‍ വീണ വാന്‍ നിയന്ത്രണം വിടുകയായിരുന്നു. വാനിന്റെ പിന്നില്‍ സാധനങ്ങള്‍ കയറ്റുന്ന ഭാഗത്ത് അച്ഛനൊപ്പമായിരുന്നു ശ്രീഹരി. നിയന്ത്രണം വിട്ടു വാന്‍ ആടിയുലഞ്ഞപ്പോള്‍ രാജേഷ് മകനെ…
Read More