മകളെ മുലയൂട്ടി ചരിത്രം തിരുത്തിക്കുറിച്ച് ഒരച്ഛന്‍ ! കുപ്പിപ്പാല്‍ നല്‍കാനൊരുങ്ങിയപ്പോള്‍ മുലപ്പാല്‍ നല്‍കിയാല്‍ മതിയെന്ന് പറഞ്ഞത് അച്ഛന്‍; സംഭവം ‘സംഭവ’മായതിങ്ങനെ…

ബാങ്കോക്ക്: മകളെ മുലയൂട്ടിയ ലോകത്തെ ആദ്യത്തെ അച്ഛന്‍ എന്ന ബഹുമതി ഇനി മാക്സ്മില്ലന്‍ ന്യൂബാറിനു സ്വന്തം. മുലയൂട്ടല്‍ അമ്മമാരുടെ മാത്രം കുത്തകയാണെന്ന ചരിത്രം തിരുത്തി എഴുതിയ ഈ പിതാവ് ഫേസ്ബുക്കില്‍ പങ്കുവെച്ച മുലയൂട്ടല്‍ ചിത്രം ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടുകഴിഞ്ഞത്. എല്ലാവരും അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. മാക്സ് മില്ല്യനും ഭാര്യ ഏപ്രില്‍ ന്യൂബൗറിനും ജൂണ്‍ 26നാണ് കുഞ്ഞ് ജനിക്കുന്നത്. കാത്തിരുന്ന് കിട്ടിയ കണ്‍മണിയെ കണ്‍കുളിര്‍ക്കെ കണ്ട് ഇരുവരും വലിയ സന്തോഷത്തിലുമായിരുന്നു. എന്നാല്‍ ആ ആഹ്ലാദം അധികം നീണ്ടില്ല. പ്രസവത്തെ തുടര്‍ന്നുണ്ടായ ചില ആരോഗ്യപ്രശ്നങ്ങള്‍ ഏപ്രിലിനെ കാര്യമായി ബാധിച്ചു. പ്രസവശേഷം അവരെ തുടര്‍ ചികിത്സിക്കായി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റേണ്ടി വന്നു. അതോടെ കുഞ്ഞിന്റെ പൂര്‍ണ ഉത്തരവാദിത്തം അച്ഛനായി. അവള്‍ക്ക് അയാള്‍ റോസ്ലി എന്നുപേരിട്ടു. കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ ഏപ്രിലിന് സാധിക്കാതെ വന്നതോടെയാണ് ഈ അച്ഛന്‍ ആ കര്‍ത്തവ്യം ഏറ്റെടുത്തത്.…

Read More