പുനലൂർ: ലോക്ക് ഡൗണിന്റെ പേരിൽ പോലീസ് വാഹനം കടത്തിവിടാഞ്ഞതിനാൽ രോഗിയായ പിതാവിനെ തോളിലേറ്റി കൊണ്ടുപോയ കുളത്തൂപ്പുഴ സ്വദേശിക്കു നേരെ ഇടതു പ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ നടത്തുന്ന അധിക്ഷേപങ്ങൾ അവസാനിപ്പിക്കണമെന്ന് യുഡിഎഫ് പുനലൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അലംഭാവമാണ് ഒരു സാധു കുടുംബത്തിനെ പെരുവഴിയിലെ ദുരിതാവസ്ഥയിൽ എത്തിച്ചത്. ഇപ്പോഴത്തെ പ്രതികൂല സാഹചര്യമായതിനാൽ യുഡിഎഫ് ഉൾപ്പെടെ ആരും പ്രതിഷേധവുമായി നിരത്തിലിറങ്ങിയില്ല. മാത്രവുമല്ല ദുരിതത്തിൽ പെട്ട രോഗിയോ മകനോ കുടുംബമോ സർക്കാരിനോ പോലീസിനോ എതിരെ ഒരു പ്രസ്താവന പോലും നടത്തിയില്ല. എന്നാൽ മാധ്യമങ്ങൾ വഴി ലോകമെമ്പാടും പുനലൂരിലെ സംഭവങ്ങൾ വാർത്തയായതോടെ ദുരിതബാധിത കുടുംബത്തിനുനേരെ ഇടതുപക്ഷം സൈബർ പോരാട്ടം ആരംഭിച്ചു. മനുഷ്യത്വരഹിതമായി പെരുമാറിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കുമെന്നും യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ എ.എ ബഷീർ, കൺവീനർ ജോസഫ് മാത്യു , കക്ഷി നേതാക്കളായ…
Read MoreTag: father chumad
ആരെയോ സംരക്ഷിക്കാന്‍ വേണ്ടിയാകാം ഡോക്ടര്‍ അങ്ങനെ പറഞ്ഞത്; പിതാവിനെ മകന് ചുമന്ന് കൊണ്ടുപോയ സംഭവം; ആശുപത്രി സൂപ്രണ്ടിന്റെ വാദം തള്ളി കുടുംബം
കുളത്തുപ്പുഴ: ആശുപത്രിയിലായ പിതാവിനെ വീട്ടിലേക്ക് കൊണ്ടുവരാന്‍ പോയ വാഹനം പുനലൂര്‍ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് പിതാവിനെ മകന് ചുമന്ന് വാഹനത്തില്‍ എത്തിച്ച സംഭവത്തില്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിര്ഷക്കെതിരെ രോഗിയുടെ കുടുംബവും ബന്ധുക്കളും രംഗത്ത്. കഴിഞ്ഞ ദിവസമാണ് ഡോ. ഷാഹിര്‍ഷ 89 കാരനായ രോഗി ആശുപത്രിയില്‍ പരസഹായമില്ലാതെ നടന്നാണ് കാര്യങ്ങള്‍ നടത്തിവന്നതെന്നും ഇയാള്‍ക്ക് കാര്യമായ അസുഖങ്ങള്‍ ഒന്നും തന്നെയില്ല എന്നും പറഞ്ഞത്. എന്നാല്‍ ഡോ. ഷാഹിര്‍ഷയുടെ വാദം അപ്പാടെ തള്ളുകയാണ് കുളത്തുപ്പുഴ ഇഎസ്എം കോളനിയില്‍ പെരുമ്പള്ളികുന്നില് ജോര്‍ജും കുടുംബവും. ഷാഹിര്‍ഷയുടെ വാദം കളവാണ്. ആരെയോ സംരക്ഷിക്കാന്‍ വേണ്ടിയാകാം ഡോക്ടര്‍ ഇത്തരത്തില്‍ പറഞ്ഞത്. ഒരു വര്‍ഷം മുമ്പ് സ്ട്രോക്ക് വന്ന ജോര്‍ജിന് ഒരു വശത്ത് ചലനശേഷി കുറവാണു. ഒപ്പം പ്രമേഹം, കൊളസ്ട്രോള്‍, മൂത്രാശയ രോഗം, കടുത്ത ശ്വാസംമുട്ടല്‍ തുടങ്ങിയവ ഉള്ളതിനാലാണ് അഞ്ചലിലെ ഒരു സ്വകാര്യാശുപത്രിയിലെ ചികിത്സ ഉപേക്ഷിച്ച്…
Read Moreപോലീസിന്റെ അനാസ്ഥ; പുനലൂരിൽ പിതാവിനെ മകന് ചുമക്കേണ്ടി വന്ന സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി
പുനലൂർ: ലോക് ഡൗൺ നിയന്ത്രണത്തിനിടെ പോലീസിന്റെ അനാസ്ഥ മൂലം താലൂക്ക് ആശുപത്രിയിൽ നിന്നും ഡിസ്ചാർജായ പിതാവിനെ മകൻ ചുമക്കേണ്ടി വന്ന സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി വിനോദ് കുമാറിനാണ് അന്വേഷണ ചുമതല. ഇതിന്റെ ഭാഗമായി പോലീസുകാരിൽ നിന്നും മൊഴിയെടുത്തു. താലൂക്കാശുപത്രിയിലെത്തിയും മൊഴിയെടുത്തിട്ടുണ്ട്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി വീട്ടിലെത്തിയ കുളത്തൂപ്പുഴ സ്വദേശി ജോർജ്, മകൻ റോയി എന്നിവരിൽ നിന്നും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സിസിടിവി ദൃശൃങ്ങളും അന്വേഷണ സംഘം പരിശോധനയ്ക്ക് വിധേയമാക്കി. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സിഐയ്ക്കും എസ്ഐയ്ക്കുമെതിരെ നടപടിയ്ക്കു സാധ്യതയുണ്ടെന്നാണ് അറിയുന്നത്. അതേസമയം സംഭവത്തിൽ വിശദീകരണവുമായി പോലീസ് ഉദ്യോഗസ്ഥൻ രംഗത്തെത്തി. പോലീസ് ഓട്ടോ തടഞ്ഞുവച്ചിരുന്നില്ലെന്നും സാധാരണ പരിശോധന നടത്തുക മാത്രമാണ് ചെയ്തതെന്നും പുനലൂർ സിഐ ബിനു വർഗീസ് അറിയിച്ചു.സംഭവത്തിൽ പോലീസുകാർക്ക് പങ്കില്ലെന്നാണ് സിഐയുടെ വിശദീകരണം. കേരളത്തിന് നാണക്കേടുണ്ടാക്കിയ ഈ സംഭവത്തിൽ പരക്കെ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ്…
Read More