കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യ മുഴുവന്‍ ശ്രദ്ധ നേടിയ യഷ് രണ്ടാമതും അച്ഛനാകാന്‍ പോകുന്നതായി വാര്‍ത്ത. നടി രാധിക പണ്ഡിറ്റാണ് യഷിന്റെ ഭാര്യ. 2016 ല്‍ വിവാഹിതരായ ഇവര്‍ക്ക് 2018ലാണ് ആദ്യ കുഞ്ഞു പിറന്നത്. മകളുടെ ചിത്രം ആരാധകര്‍ക്കായി യഷും രാധികയും അക്ഷയത്രിതീയ ദിനത്തില്‍ പുറത്ത് വിട്ടിരുന്നു. മകളുടെ പേരിടല്‍ ചടങ്ങിന് തൊട്ടുപിന്നാലെ തനിക്ക് രണ്ടാമത് ഒരു കുഞ്ഞ് പിറക്കാന്‍ പോകുന്നുവെന്ന് വെളിപ്പെടുത്തിരിക്കുകയാണ് യഷ്. മകളുടെ ചിത്രങ്ങള്‍ അടങ്ങിയ വീഡിയോ പങ്കുവച്ച് വളരെ രസകരമായാണ് യഷ് സന്തോഷ വാര്‍ത്ത പങ്കുവച്ചിരിക്കുന്നത്. രണ്ടാമത്തെ കുഞ്ഞിന്റെ വരവിനെക്കുറിച്ച് മകള്‍ സംസാരിക്കുന്ന തരത്തിലാണ് വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്. ‘എല്ലാവര്ക്കും ഹായ്, ഞാന്‍ ആര്യയാണ് (മകളുടെ പേര് ആര്യ എന്നാണ്), ഞാനിപ്പോള്‍ എന്താണു കേട്ടതെന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല. എന്റെ ഡാഡിക്ക് സ്പീഡ് കൂടുതലാണെന്ന് അവര്‍ പറയുന്നു. പക്ഷെ, ഇത്രയും…? ഒരു മിനിറ്റ്.…
Read More