കോതമംഗലം: കേസ് ജയിച്ചാല്‍ അതിന്റെ ഗുണഭോക്താവാകേണ്ടിയിരുന്ന ആളു പോയി, ഇനി കേസിനു പിറകെ നടക്കാന്‍ താത്പര്യമില്ലെന്ന് നടി ലിസിയുടെ പിതാവ് വര്‍ക്കിയുടെ സഹോദരന്‍ ബാബു. ലിസിയില്‍ നിന്നു ചെലവിന് കിട്ടാന്‍ നിയമനടപടിയുമായി നീങ്ങിയ വര്‍ക്കിയ്ക്ക് സാമ്പത്തിക സഹായം നല്‍കിയിരുന്നത് സഹോദരന്‍ ബാബുവായിരുന്നു. വര്‍ക്കി യാത്രയായതിനാല്‍ ഇനി കേസുമായി അങ്ങോട്ടൊന്നും പോവാനില്ലെന്നും മനസു തോന്നി ലിസി എന്തെങ്കിലും തന്നാല്‍ വാങ്ങുമെന്നുമാണ് ബാബു പറയുന്നത്. ബാബുവിന്റെ വീട്ടില്‍ ചികിത്സയില്‍ കഴിയുമ്പോഴായിരുന്നു സഹോദരനായ വി.ഡി വര്‍ക്കി മരണമടയുന്നത്. ശനിയാഴ്ച വൈകിട്ട് 5.15നായിരുന്നു മരണം. സംസ്‌കാര ചടങ്ങുകള്‍ ഇന്നലെ കീരംപാറ സെന്റ് ജോസഫ് പള്ളിയില്‍ നടന്നു. സമ്പന്നയായ മകളില്‍ നിന്നും ആഗ്രഹിച്ചതുപോലുള്ള സംരക്ഷണവും സാന്ത്വനവും ചേട്ടന് ലഭിക്കാതെ പോയതില്‍ തനിക്കും വലിയ മനോവിഷമമുണ്ടെന്നും എന്നാലും ഈ വിഷയത്തില്‍ നടന്നുവന്നിരുന്ന കേസ് നടപടികളുമായി താനോ കുടുംബമോ ഇനി മുന്നോട്ടില്ലന്നും ബാബു വ്യക്തമാക്കി. പ്രമുഖ നടി…
Read More