സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ഒട്ടുമിക്കവരും സ്വാഗതം ചെയ്തപ്പോള്‍ ചിലര്‍ക്ക് ഇക്കാര്യത്തില്‍ എതിരഭിപ്രായമാണുള്ളത്. പുതിയ തീരുമാനം സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഹരിത നേതാവ് ഫാത്തിമ തെഹ്ലിയ. സ്ത്രീകള്‍ക്കൊപ്പം പുരുഷന്മാരുടെയും വിവാഹപ്രായം 18 ആക്കി ചുരുക്കുകയാണ് വേണ്ടതെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ ഇതു സംബന്ധിച്ച് തന്റെ അഭിപ്രായം ‘മതകീയ’ നിലപാടായി പരിഹസിക്കേണ്ടതില്ലെന്നും തെഹ്ലിയ കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെയായിരുന്നു ഫാത്തിമയുടെ പ്രതികരണം. ഫാത്തിമയുടെ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെ… പെണ്‍കുട്ടികളുടെ മിനിമം വിവാഹപ്രായം 18 ആണെങ്കിലും 18-ാം വയസ്സില്‍ തന്നെ അവര്‍ വിവാഹിതരവണമെന്ന അഭിപ്രായം എനിക്കില്ല. സ്ത്രീയുടെ വിദ്യാഭ്യാസം, ജോലി, പക്വത, മാനസ്സികമായ തയ്യാറെടുപ്പ് ഇവയെല്ലാം കണക്കിലെടുത്ത് അതത് സ്ത്രീകളാണ് അവര്‍ എപ്പോള്‍ വിവാഹം കഴിക്കണം എന്ന് തീരുമാനിക്കേണ്ടത്. ഓരോ സ്ത്രീക്കും അത് വ്യത്യസ്തപ്പെട്ടിരിക്കും. ചിലര്‍ക്കത് 18 ആവാം, മറ്റു ചിലര്‍ക്ക്…
Read MoreTag: fathima
ഞാന്‍ ഞാനായതു കൊണ്ടാണ് അയാളെ എതിര്‍ക്കുന്നത് ! എല്ലാത്തിനും ഒരു പരിധിയുണ്ടെന്ന് ഫാത്തിമ അസ്ല…
യൂട്യൂബില്‍ ഇപ്പോഴത്തെ ട്രെന്‍ഡിംഗ് ആണ് അര്ജുന്. പലരുടെയും ടിക് ടോക് വീഡിയോകള്‍ എടുത്ത് പരിഹസിക്കുന്ന അര്ജുന് നിരവധി ആരാധകരാണുള്ളത്. എന്നാല്‍ അര്‍ജുനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്. അര്ജുന് അവസാനമായി പങ്കുവെച്ച വീഡിയോയിലെ ചില പരാമര്‍ശങ്ങളെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ജീവിതത്തോട് തന്നെ പൊരുതുന്ന ഭിന്നശേഷിക്കാരിയായ ഫാത്തിമ അസ്ല, ‘ട്രോളുന്നതിനും ഒരു പരിധിയുണ്ട് മാഷേ..’ എന്ന് പറഞ്ഞുകൊണ്ടാണ് ഫാത്തിമ അര്‍ജുന്റെ വീഡിയോയോടുള്ള വിയോജിപ്പ് അറിയിച്ചിരിക്കുന്നത്. സ്വവര്‍ഗാനുരാഗത്തെ പരിഹസിക്കുന്ന തരത്തില്‍ വിഡിയോയില്‍ ചില പരാമര്‍ശങ്ങള്‍ അര്ജുന് നടത്തിയാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നത്. ഫാത്തിമ വിമര്‍ശിക്കുന്നതും ഇതിനെതന്നെയാണ്. ഫാത്തിമയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… Tiktok ചെയ്യുന്നത് കൊണ്ടോ vlog ചെയ്യുന്നത് കൊണ്ടോ അല്ല അര്‍ജുനെ എതിര്‍ക്കുന്നത്.. ഞാന്‍ ഞാനായത് കൊണ്ടാണ്… എതിര്‍ക്കുന്നത് അയാള്‍ എന്ന വ്യക്തിയെ അല്ല… അയാള്‍ പറയാതെ പറഞ്ഞ് വെക്കുന്ന ആശയങ്ങളെ ആണ്…Dream beyond infinity എനിക്ക് ശെരി എന്ന് തോന്നുന്ന…
Read Moreഫാത്തിമയുടെ മരണത്തിൽ ആഭ്യന്തര അന്വേഷണമില്ലെന്ന് ഐഐടി; നിലപാടിന്റെ കാരണം ഇങ്ങനെ
ചെന്നൈ: ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ ആഭ്യന്തര അന്വേഷണം നടത്തില്ലെന്ന് മദ്രാസ് ഐഐടി വ്യക്തമാക്കി. ഈ ആവശ്യം ഉന്നയിച്ച് വിദ്യാർഥികൾ സമർപ്പിച്ച പരാതിക്ക് ഇ മെയിൽ വഴിയാണ് ഐഐടി മറുപടി നൽകിയത്. വിദ്യാർഥിനിയുടെ മരണത്തിൽ നിലവിൽ പോലീസ് അന്വേഷണം നടക്കുകയാണ്. അതിനാൽ ആഭ്യന്തര അന്വേഷണം എന്ന ആവശ്യം പരിഗണിക്കാൻ കഴിയില്ലെന്നാണ് ഐഐടിയുടെ നിലപാട്. അതേസമയം ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് വിദ്യാർഥികൾ ഐഐടി കാമ്പസിൽ നടത്തുന്ന നിരാഹാര സമരം തുടരുകയാണ്. ഇന്ന് രാവിലെയാണ് ഗവേഷക വിഭാഗത്തിലെ രണ്ടു വിദ്യാർഥികൾ സമരം തുടങ്ങിയത്. ആവശ്യം അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് വിദ്യാർഥികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ തമിഴ്നാട്ടിലെ കോളജ് വിദ്യാർഥികളും ഐഐടി വിദ്യാർഥികളുടെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ചെന്നൈയിലെ വള്ളുവർക്കോട്ടത്ത് വിദ്യാർഥികൾ പ്രതിഷേധ പ്രകടനം നടത്തും. എസ്എഫ്ഐ അടക്കമുള്ള വിദ്യാർഥി സംഘടനകളും ഐഐടി സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
Read Moreവളരെ ആശിച്ചാണ് അവള് മരണക്കിണര്‍ അഭ്യാസം കാണാന്‍ എത്തിയത്; എന്നാല്‍ അത് തനിക്ക് ‘മരണക്കെണി’ ആകുമെന്ന് അവള് അറിഞ്ഞില്ല…
പട്ടാമ്പി: എക്സിബിഷന് ഗ്രൗണ്ടിലെ മരണക്കിണര്‍ അഭ്യാസത്തിനിടെ നിയന്ത്രണം വിട്ട ബൈക്ക് കാണികള്‍ക്കിടയിലേക്കു പാഞ്ഞു കയറി ഒരു സ്ത്രീ മരിച്ചു. മൂന്നു കുട്ടികള്‍ക്കു പരുക്കേറ്റു. വല്ലപ്പുഴ പാറേങ്ങാട് ആനക്കോട്ടില്‍ വീട്ടില്‍ മുസ്തഫയുടെ മകള്‍ ഫാത്തിമ സുഹ്റയാണു (34) മരിച്ചത്. ഇന്നലെ വൈകിട്ട് ആറിനാണ് അപകടം. മരണക്കിണര്‍ അഭ്യാസത്തിനിടെ ബൈക്ക് ഓടിച്ചിരുന്ന ആള് വീഴുകയും ബൈക്ക് നിയന്ത്രണം വിട്ട് ട്രാക്കിലൂടെ കറങ്ങി മുകളിലെ കാണികള്‍ക്കിടയിലേക്കു പാഞ്ഞു കയറുകയുമായിരുന്നു. പരുക്കേറ്റ ഓങ്ങല്ലൂര്‍ മുനക്കാട്ടുത്തൊടി ഫഹദ് (14), സല്മാന് ഫാരിസ് (12), നാജില (13) എന്നിവരെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സുഹ്റയുടെ നെഞ്ചിലൂടെ ബൈക്ക് കയറിയിറങ്ങിയതായി പറയുന്നു. തലയ്ക്കും നെഞ്ചിനും ഗുരുതര പരുക്കേറ്റ ഇവരെ പെരിന്തല്മണ്ണയിലെസ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. സുഹ്റ മുഹമ്മദ് സുഹൈല്‍, ഷഹല തസ്നി, ഷുഹൈബ് എന്നിവരാണു സുഹ്റയുടെ മക്കള്‍. സംഭവത്തെ തുടര്‍ന്ന് പ്രദര്‍ശനം നിര്‍ത്തിവച്ചു. മരണക്കിണര്‍ നടത്തിപ്പുകാരില്‍…
Read More