ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ സിബിഐ അന്വേഷണം തുടങ്ങി. മൂന്ന് ദിവസം മുൻപാണ് കേസ് സിബിഐ ഏറ്റെടുത്തത്. തമിഴ്നാട് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് സിബിഐക്ക് കൈമാറി. ഐഐടി പ്രവേശന പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക് നേടിയ ഫാത്തിമയെ നവംബർ ഒമ്പതിനാണ് ഹോസ്റ്റലിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഫാത്തിമയുടേത് അസ്വാഭാവിക മരണമാണെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നത്.
Read MoreTag: fathima crime
ഐഐടി വിദ്യാര്‍ഥി ഫാത്തിമാ ലത്തീഫിന്റെ ആത്മഹത്യ; സമഗ്രാന്വേഷണം വേണമെന്ന് ബിജെപി
കൊല്ലം: കൊല്ലം സ്വദേശിനിയായ ചെന്നൈ ഐഐടി വിദ്യാര്‍ഥി ഫാത്തിമാ ലത്തീഫ് ആത്മഹത്യ ചെയ്യാന്‍ ഇടയാക്കിയ സാഹചര്യവും മരണവുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങളും സമഗ്രമായി അന്വേഷിക്കണമെന്നും കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ബിജെപി സംസ്ഥാനട്രഷറര്‍ എം.എസ്. ശ്യാംകുമാര്‍ തമിഴ്നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അന്തരിച്ച ഫാത്തിമയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മരണവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ഉണ്ടായിരിക്കുന്ന സംശയങ്ങള്‍ ദൂരീകരിക്കപ്പെടണം. മിടുക്കരായ വിദ്യാര്‍ഥികള്‍ ശോഭനമായ ഭാവി ലക്ഷ്യമിട്ടാണ് ഐഐടി പോലുള്ള ഉന്നത സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്നത്. അതിനാല്‍ തന്നെ സംഭവത്തെക്കുറിച്ച് ഉയര്‍ന്നിരിക്കുന്ന എല്ലാ ആരോപണങ്ങളെയും സംബന്ധിച്ച് സമഗ്രമായ അന്വേഷണം ഉണ്ടാകണം. അതിനാവശ്യമായ നടപടികള്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയവുമായി ബന്ധപ്പെട്ട് സ്വീകരിക്കാന്‍ ബിജെപി സംസ്ഥാനനേതൃത്വം സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം ഫാത്തിമയുടെ ബന്ധുക്കള്‍ക്ക് ഉറപ്പുനല്‍കി.ബിജെപി ഇരവിപുരം മണ്ഡലം പ്രസിഡന്റ് എ.ജി. ശ്രീകുമാര്‍, ഏരിയ പ്രസിഡന്റ് വിജയകുമാര്‍, സെക്രട്ടറി ഷാജി,…
Read Moreഫാത്തിമയുടെ മരണത്തിൽ ആഭ്യന്തര അന്വേഷണമില്ലെന്ന് ഐഐടി; നിലപാടിന്റെ കാരണം ഇങ്ങനെ
ചെന്നൈ: ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ ആഭ്യന്തര അന്വേഷണം നടത്തില്ലെന്ന് മദ്രാസ് ഐഐടി വ്യക്തമാക്കി. ഈ ആവശ്യം ഉന്നയിച്ച് വിദ്യാർഥികൾ സമർപ്പിച്ച പരാതിക്ക് ഇ മെയിൽ വഴിയാണ് ഐഐടി മറുപടി നൽകിയത്. വിദ്യാർഥിനിയുടെ മരണത്തിൽ നിലവിൽ പോലീസ് അന്വേഷണം നടക്കുകയാണ്. അതിനാൽ ആഭ്യന്തര അന്വേഷണം എന്ന ആവശ്യം പരിഗണിക്കാൻ കഴിയില്ലെന്നാണ് ഐഐടിയുടെ നിലപാട്. അതേസമയം ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് വിദ്യാർഥികൾ ഐഐടി കാമ്പസിൽ നടത്തുന്ന നിരാഹാര സമരം തുടരുകയാണ്. ഇന്ന് രാവിലെയാണ് ഗവേഷക വിഭാഗത്തിലെ രണ്ടു വിദ്യാർഥികൾ സമരം തുടങ്ങിയത്. ആവശ്യം അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് വിദ്യാർഥികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ തമിഴ്നാട്ടിലെ കോളജ് വിദ്യാർഥികളും ഐഐടി വിദ്യാർഥികളുടെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ചെന്നൈയിലെ വള്ളുവർക്കോട്ടത്ത് വിദ്യാർഥികൾ പ്രതിഷേധ പ്രകടനം നടത്തും. എസ്എഫ്ഐ അടക്കമുള്ള വിദ്യാർഥി സംഘടനകളും ഐഐടി സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
Read More