ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് ഇന്ത്യന്‍ ചലച്ചിത്രപ്രേമികളുടെ ഇഷ്ടം പിടിച്ചുപറ്റിയ സുന്ദരിയാണ് ഫാത്തിമ സന ഷെയ്ക്ക്. സുരജ് പേ മംഗല്‍ ഭാരി, ബൂട്ട് പോലീസ്, ദംഗല്‍ തുടങ്ങി നിരവധി സിനിമകളിലെ മികവുറ്റ പ്രകടനത്തിലൂടെയാണ് ഫാത്തിമ സന ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയത്. അതേസമയം,ഫാത്തിമയും സൂപ്പര്‍താരം ആമിര്‍ഖാനും തമ്മില്‍ പ്രണയത്തിലാണെന്ന് അടുത്തിടെ ഗോസിപ്പുകള്‍ പരന്നിരുന്നു. ദംഗല്‍ എന്ന ചിത്രത്തില്‍ ആമിര്‍ ഖാന്റെ മകളുടെ വേഷത്തിലാണ് ഫാത്തിമ അഭിനയിച്ചത്. തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ചഭിനയിച്ചതോടെ ഗോസിപ്പുകള്‍ക്ക് ശക്തിയേറി. അടുത്തിടെ ആമിര്‍ ഖാനും ഭാര്യ കിരണ്‍ റാവുവും തമ്മില്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയതോടെ പാപ്പരാസികള്‍ക്ക് ഇരിക്കപ്പൊറുതിയില്ലാതെയായി. ആമിറുമായി നടിയ്ക്കുള്ള ബന്ധമാണ് ദമ്പതിമാര്‍ക്കിടയിലെ പ്രശ്നത്തിന് കാരണമെന്നും വൈകാതെ ഫാത്തിമയും ആമിര്‍ ഖാനും വിവാഹിതരായേക്കും എന്ന തരത്തിലുമായി പിന്നീടുള്ള വാര്‍ത്തകള്‍. എന്നാലിപ്പോള്‍ തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് ഫാത്തിമ തന്നെ മറുപടിയുമായി എത്തിയിരിക്കുകയാണ്. ഇത്തരം…
Read More