ഗ്ലാമറസ് വസ്ത്രധാരണ രീതികള്‍ കൊണ്ട് സോഷ്യല്‍ മീഡിയയുടെ ആകര്‍ഷണകേന്ദ്രമായി മാറിയ താരമാണ് മോഡലും നടിയുമായ ഉര്‍ഫി ജാവേദ്. ഇപ്പോഴിതാ ഉര്‍ഫി ജാവേദിന്റെ വസ്ത്രധാരണത്തിനെതിരെ ഹത്വ പുറപ്പെടുവിയ്ക്കാന്‍ രംഗത്തെത്തിയിരിക്കുകയാണ് നടനും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവെന്‍സറുമായ ഫൈസല്‍ അന്‍സാരി. ഉര്‍ഫി ജാവേദിന്റെ വസ്ത്രധാരണം മുസ്ളീം സമുദായത്തെ അപമാനിയ്ക്കുന്ന തരത്തിലാണെന്നു ചൂണ്ടിക്കാട്ടിയാണ് ഫൈസല്‍ അന്‍സാരി ഹത്വ പുറപ്പെടുവിയ്ക്കാന്‍ വേണ്ടി അപേക്ഷ സമര്‍പ്പിച്ചിരിയ്ക്കുന്നത്. ഇവര്‍ മരിച്ചാല്‍ പോലും പള്ളിയില്‍ ഖബര്‍ സ്ഥാനം നിരോധിയ്ക്കണമെന്നും ഫൈസല്‍ അന്‍സാരി പറഞ്ഞു. ഇതിന്റെ പേരില്‍ തന്നെ നിരവധി ട്രോളുകളും, സൈബര്‍ ബുള്ളിയിംഗും നടി നേരിട്ടുകൊണ്ടിരിയ്ക്കുകയാണ്. എന്നാല്‍ താന്‍ ഇസ്ളാം മതത്തേയോ മറ്റേതെങ്കിലും മതത്തേയോ പിന്തുടരാന് ആഗ്രഹിയ്ക്കുന്നില്ലെന്നും താന്‍ നിരീശ്വരവാദി ആണെന്നും ഉര്‍ഫി ജാവേദി പറഞ്ഞു.
Read MoreTag: fatwa
മതത്തിനും ജാതിയ്ക്കുമെല്ലാം അതീതമായി നിലകൊള്ളുന്ന ഒരു ഇന്ത്യയെയാണ് ഞാന്‍ പ്രതിനിധീകരിക്കുന്നത് ! എന്തു ധരിക്കണമെന്ന് ഞാന്‍ തീരുമാനിക്കും; പ്രതികരണവുമായി നുസ്രത്ത് ജഹാന്…
തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധിയായി പാര്‍ലമെന്റില്‍ എത്തിയ പ്രമുഖ ബംഗാളി നടി നുസ്രത്ത് ജഹാനെതിരേ ഫത്വ. വിവാഹത്തിന്റെ പേരിലും സീമന്തരേഖയില്‍ സിന്ദൂരം അണിഞ്ഞ് പാര്‍ലമെന്റില്‍ എത്തുകയും ചെയ്തതിന്റെ പേരിലാണ് ഫത്വ. അതേസമയം താന്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യയെയാണ് പ്രതിനിധീകരിക്കുന്നതെന്ന് നുസ്രത്ത് പ്രതികരിച്ചു. താന്‍ മുസ്ലിം തന്നെയാണെന്നും അത് മറ്റുള്ളവരോടുള്ള ബഹുമാനം പ്രകടിപ്പിക്കുന്നതില്‍ നിന്ന് തന്നെ തടയുന്നില്ലെന്നും അവര്‍ പറഞ്ഞു. മതത്തിനും ജാതിക്കുമെല്ലാം അതീതമായി നിലകൊള്ളുന്ന ഒരു ഇന്ത്യയാണ് താന്‍ പ്രതിനിധീകരിക്കുന്നത്. ഞാന്‍ എന്ത് ധരിക്കണമെന്ന് മറ്റുള്ളവര്‍ക്ക് തീരുമാനിക്കാനാകില്ലെന്നും അവര്‍ ട്വിറ്ററില്‍ പറഞ്ഞു. പാര്‍ലമെന്റിലെ സത്യപ്രതിജ്ഞ ചടങ്ങില്‍ നുസ്രത്ത് ധരിച്ച വേഷം സംബന്ധിച്ചാണ് വിമര്‍ശനം ഉയര്‍ന്നത്. മുസ്ലിം യാഥാസ്ഥിതിക പണ്ഡിതന്മാര് ഇവര്‍ക്കെതിരെ ഫത്വ പുറപ്പെടുവിക്കുകയും ചെയ്തു. ഏതെങ്കിലും മതത്തിലെ യാഥാസ്ഥിതികരുടെ അഭിപ്രായങ്ങള്‍ ശ്രദ്ധിക്കുകയോ പ്രതികരിക്കുകയോ ചെയ്യുന്നത് വെറുപ്പും അക്രമവും വളര്‍ത്തുമെന്ന് നുസ്രത്ത് പറഞ്ഞു. ചരിത്രം അതിനു സാക്ഷ്യം പറയുമെന്നും സിനിമാതാരം…
Read More