1980 ഡിസംബര്‍ മാസത്തില്‍ റിലീസ് ചെയ്ത ഫാസില്‍ ചിത്രം മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച ഏറ്റവും വലിയ സംഭാവന മോഹന്‍ലാല്‍ എന്ന നടനായിരുന്നു. എന്നാല്‍ മോഹന്‍ലാലിനെ മഞ്ഞില്‍വിരിഞ്ഞപൂവ് സിനിമയിലേക്ക് വില്ലനായി തെരഞ്ഞെടുത്തതിനെ പറ്റി ഫാസില്‍ ഒരിക്കല്‍ തുറന്നു പറഞ്ഞിരുന്നു. നരേന്ദ്രന് എന്ന വില്ലനാണ് കഥ എഴുതുമ്പോള്‍ തന്നെ അലട്ടിയിരുന്നതെന്നും വല്ലാത്തൊരു വില്ലനാണല്ലോയെന്ന് പല പ്രാവശ്യം താന്‍ മനസില്‍ പറഞ്ഞിരുന്നെന്നുമാണ് ഫാസില്‍ പറയുന്നത്. ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ ആണ് ഫാസില്‍ ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. ഫാസിലിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു… ഞങ്ങള്‍ അഞ്ച് പേരാണ് അന്ന് ഡയറക്ടര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്. ഞാനും ജിജോയും ജിജോയുടെ സഹോദരന് ജോസും നവോദയയിലെ അമാനും മഞ്ഞില്‍വിരിഞ്ഞ പൂക്കളിന്റെ സഹസംവിധായകന് ആയിരുന്ന സിബി മലയിലും ആയിരുന്നു അത്. അന്ന് മലയാള സിനിമയിലെ പ്രമുഖ വില്ലന്‍ കെപി ഉമ്മര്‍ ആയിരുന്നു. വില്ലനെ കുറിച്ച്…
Read MoreTag: FAZIL
ലാലിന്റെ പുതിയ ലുക്ക് കണ്ടപ്പോള്‍ എനിക്ക് ഓര്മ വന്നത് ആ പയ്യനെ; ഇത് ‘പുലി ഒടിയന്’;മോഹന്‍ലാലിന്റെ ഒടിയന് ലുക്കിനെക്കുറിച്ച് ഫാസില്‍ പറയുന്നതിങ്ങനെ…
മോഹന്‍ലാലിന്റെ രൂപമാറ്റമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ മലയാളികള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന കാര്യം.ഇപ്പോളിതാ ലാലിന്റെ പുതിയ രീപത്തെ കുറിച്ച് തന്റേതായ അഭിപ്രായം പറഞ്ഞിരിക്കുകയാണ് പ്രശസ്ത സംവിധായകന് ഫാസില്‍. മോഹന്‍ലാലിന്റെ രുപമാറ്റം മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ ആദ്യം കണ്ട പയ്യനെ ഓര്‍മിപ്പിക്കുന്നുവെന്നാണ് ഫാസില്‍ പറഞ്ഞത്. പുലിമുരുകന്റെ അപ്പുറം പുലി ഒടിയനൊക്കെ ആയി വരാനുള്ള തയ്യാറെടുപ്പിലാണ് ലാലെന്നും ഫാസില്‍ സരസമായി പറഞ്ഞു.ഫാസിലിനെ കൂടാതെ ജോഷി, ഫാസില്‍, സത്യന് അന്തിക്കാട്, സിബി മലയില്‍ തുടങ്ങിയവരും ലാലിനെ കുറിച്ച് വാചാലരായി. ലാല്‍ ഭയങ്കര കുറമ്പനാണെന്നായിരുന്നു സത്യന് അന്തിക്കാട് പറഞ്ഞത്.മനോരമ ന്യൂസിന്റെ ‘ന്യൂസ് മേക്കര്‍ 2016’ പുരസ്കാരം മോഹന്‍ലാലിനാണ് ലഭിച്ചത്. ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് ന്യൂസ് മേക്കര്‍ 2016 ആയി മോഹന്‍ലാലിനെ തിരഞ്ഞെടുത്തത്.
Read More