സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവിനെത്തേടിയിറങ്ങിയ ഭര്‍ത്തൃമതിയായ യുവതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. പാലക്കാട് നെന്മാറയില്‍ നിന്നും കാമുകന്റെ കല്ലു വാതുക്കലെ വീട്ടിലെത്തിയപ്പോള്‍ യുവാവിന്റെ വീട്ടുകാര്‍ യുവതിയെ വീട്ടില്‍ കയറ്റിയില്ല. ഒടുവില്‍ കമിതാക്കള്‍ പഞ്ചായത്ത് കിണറിന് അരികില്‍ ഇരുന്ന് നേരം വെളുപ്പിച്ചു. ഒടുവില്‍ പോലീസ് യുവതിയെ മടക്കി അയക്കാന്‍ ശ്രമിച്ചെങ്കിലും ബന്ധുക്കള്‍ കയ്യൊഴിഞ്ഞു. കോണ്‍ക്രീറ്റ് ജോലികള്‍ക്ക് പോകുന്ന യുവാവ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. ഭാര്യയും കുട്ടിയും പിണങ്ങി കഴിയുകയാണ്. കൊല്ലം സ്വദേശിയായ യുവതി ഭര്‍ത്താവിനൊപ്പം രണ്ട് വര്‍ഷമായ പാലക്കാട് നെന്മാറയില്‍ ആണ് താമസം. ഒന്നര വര്‍ഷം മുമ്പ് പരിചയപ്പെട്ട ഇരുവരും ആദ്യമായി കണ്ടത് ചൊവ്വാഴ്ച രാത്രി ആയിരുന്നു. ഇതിനിടയ്ക്ക് കാമുകന്‍ കാമുകിയ്ക്ക് പണം അയയ്ക്കുന്നതും പതിവായിരുന്നു. ആയിടയ്ക്ക് ഭര്‍ത്താവ് ഉപദ്രവിക്കുന്നുവെന്ന് കാട്ടി യുവതി പാലക്കാട് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനെ ഉപേക്ഷിച്ചു സഹോദരന്റെ സമീപത്തേയ്ക്ക് പോകുന്നെന്നു…
Read More