ഇംഗ്ളീഷ്സാഹിത്യത്തില് ഡോക്ടറേറ്റ് നേടിയ യുവജനകമ്മീഷന് അധ്യക്ഷ ചിന്താജെറോമിന്റെ ഇംഗ്ലീഷിലുള്ള അവഗാഹത്തെക്കുറിച്ച് പലരും പലപ്പോഴും സംശയം ഉന്നയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചിന്തയുടെ ഇംഗ്ളീഷിലുള്ള ഫേസ്ബുക്ക് പോസ്റ്റിലെ വ്യാകരണ വാക്യഘടനാ പിശകുകള്‍ സോഷ്യല്‍ മീഡിയയുടെ ട്രോളുകള്‍ ഏറ്റുവാങ്ങുകയാണ്. ആര് ആര് ആര് എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് അതിന്റെ സംഗീത സംവിധായകന് കീരവാണിക്കും, ഗാനരചയിതാവ് ചന്ദ്രബോസിനും ഓസ്കാര്‍ അവാര്‍ഡ് ലഭിച്ചപ്പോള്‍ അവരെ അഭിനന്ദിച്ചുകൊണ്ടിട്ട എഫ്ബി പോസ്റ്റിലാണ് വ്യാകരണ തെറ്റും വാചകഘടനയിലുള്ള തെറ്റും മുഴച്ച് നില്‍ക്കുന്നത്. ഇംഗ്ളീഷ് സാഹിത്യത്തിലാണ് ചിന്താ ജെറോമിന് ഡോക്റ്ററേറ്റ് ലഭിച്ചത് എന്നതാണ് ഏറ്റവും രസകരമായ കാര്യം. Chandra Bose, a song writer who brought international fame to RRR cinema, awarding Oscar Award to MM Keeravani who provided music is an international recognition for the Telugu cinema literature sector.…
Read MoreTag: fb post
പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ വിവാദ പോസ്റ്റ് ഷെയര്‍ ചെയ്തു ! പോലീസുകാരിയ്ക്കെതിരേ നടപടി…
പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ.റൗഫിന്റെ വിദ്വേഷകരമായ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത പോലീസുകാരിക്കെതിരേ വകുപ്പുതല നടപടിക്ക് ശിപാര്‍ശ. കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ വനിതാ എ.എസ്.ഐ റംല ഇസ്മയിലിനെതിരേയാണ് വകുപ്പുതല നടപടിയ്ക്ക് കോട്ടയം എസ്.പി കെ. കാര്‍ത്തിക് മധ്യമേഖല ഡി.ഐ.ജിക്ക് ശിപാര്‍ശ നല്‍കിയത്. ജൂലൈ അഞ്ചിനാണ് സംഭവം നടന്നത്. ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ട് 21 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ പോലീസിനും കോടതിക്കും എതിരേ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തി. ഈ പോസ്റ്റാണ് റംല ഷെയര്‍ ചെയ്തത്. ഇതിനെതിരേ ബി.ജെ.പി.നേതാക്കള്‍ ഉള്‍പ്പെടെ പരാതിപ്പെട്ടതോടെ സംഭവം വിവാദമാകുകയായിരുന്നു. ഇതോടെ റംല ഉടന്‍ പോസ്റ്റ് നീക്കം ചെയ്തു. സംഭവത്തെക്കുറിച്ച് സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു. തന്റെ ഭര്‍ത്താവാണ് ഫേസ്ബുക്ക് കൈകാര്യം…
Read Moreപ്രണയം നിലനിര്‍ത്തിക്കൊണ്ടു പോകാനുള്ള എളുപ്പവഴിയാണ് ലൈംഗികത ! പ്രണയത്തെയും ലൈംഗികതയെക്കുറിച്ചുമുള്ള തുറന്നെഴുത്ത് വൈറലാകുന്നു…
പ്രണയത്തെക്കുറിച്ച് വ്യത്യസ്ഥമായ കാഴ്ചപ്പാടാണ് പല ആളുകള്‍ക്കുമുള്ളത്. വിവാഹത്തോടെ പ്രണയം അവസാനിക്കുമെന്ന് ചിലര്‍ പറയുമ്പോള്‍ വിവാഹശേഷമാണ് തങ്ങളുടെ പ്രണയം തുടങ്ങിയതെന്ന് പറയുന്നവരുമുണ്ട്. ലൈംഗികതയെക്കുറിച്ചും ഇതേ രീതിയില്‍ വ്യത്യസ്ഥ കാഴ്ച്ചപ്പാട് പല സമൂഹവും വെച്ചു പുലര്‍ത്തുന്നു. ലൈംഗികതയെ ഒരു സ്വഭാവിക കാര്യമായി പാശ്ചാത്യര്‍ കാണുമ്പോള്‍ പൗരസ്ത്യദേശക്കാര് ലൈംഗികതയെ സൂക്ഷിച്ചു നോക്കിക്കാണുന്നു. ഇപ്പോഴിതാ പ്രണയത്തെയും ലൈംഗികതയെക്കുറിച്ചും തന്റെ വ്യത്യസ്ഥമായ കാഴ്ചപ്പാട് പങ്കുവെച്ചിരിക്കുകയാണ് നസീര്‍ ഹുസൈന് കിഴക്കേടത്ത്. ഫേസ്ബുക്കിലൂടെയാണ് നസീര്‍ ഹുസൈന് തന്റെ തന്റെ അഭിപ്രായം തുറന്നെഴുതിയിരിക്കുന്നത്. നസീര്‍ ഹുസൈന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം… പ്രണയം ഒരു രാസപ്രവർത്തനമാകുന്നു….ആദ്യമായി നിങ്ങൾ നിങ്ങളുടെ കാമുകനെ അല്ലെങ്കിൽ കാമുകിയെ കണ്ട സന്ദർഭം ഒന്നോർത്തുനോക്കൂ. അവനെ അല്ലെങ്കിൽ അവളെ കാണുമ്പോൾ തന്നെ നിങ്ങൾക്ക് അവരോട് പറയാൻ വാക്കുകൾ കിട്ടാതെയാകും, പ്രണയം ഹൃദയത്തിൽ നിന്നാണ് വരുന്നതെന്ന പരമ്പരാഗത വിശ്വാസം ഊട്ടിയുറപ്പിക്കുന്ന പോലെ നിങ്ങളുടെ ഹൃദയമിടിപ്പ് കൂടും, കൈകൾ വരെ…
Read Moreഒരുപാട് നന്ദി…നമ്മുടെ ബാല്യം മനോഹരമാക്കിയതിന്, എന്നിലെ എന്നെ എന്നേക്കാള്‍ മുന്നേ നീ തിരിച്ചറിഞ്ഞതിന്;ഹെയ്ദി സാദിയയുടെ കുറിപ്പ്…
ആണുടലില്‍ നിന്നും പെണ്ണുടലിലേക്കുള്ള മാറ്റത്തിന്റെ കാലത്ത് തനിക്ക് കരുത്തായി നിന്ന സുഹൃത്തിനെക്കുറിച്ച് ഹൃദയം തുറന്നെഴുതുകയാണ് ഹെയ്ദി സാദിയ. തന്നിലെ വൈവിധ്യത്തെ ചോദ്യം ചെയ്തിരുന്നവര്‍ക്കുള്ള മറുപടി കൊടുത്തിരുന്നത് വൈഷ്ണവെന്ന തന്റെ പ്രിയകൂട്ടുകാരനായിരുന്നുവെന്ന് ഹെയ്ദികുറിക്കുന്നു. പത്തു വര്‍ഷത്തിനിപ്പുറം തങ്ങള്‍ കണ്ട് മുട്ടുമ്പോള്‍ രണ്ട് പേര്‍ക്കും ഒരുപാട് മാറ്റങ്ങള്‍, പക്ഷെ മാറാതെ നിലനില്‍ക്കുന്നത് തങ്ങള്‍ക്കിടയിലെ സൗഹൃദത്തിന്റെ കരുതല്‍ തന്നെയാണെന്നും ഹെയ്ദി കുറിച്ചു. ഹെയ്ദിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,… ‘മാറ്റം’കാലങ്ങള്‍ പോകെ പലതും മാറും എന്നത് ഒരു വാസ്തവമാണ്. 2012 ല്‍ പതിനഞ്ച് വയസുള്ള കുട്ടികള്‍ ആയിരുന്നു ഞങ്ങള്‍. പത്തു വര്‍ഷം പിന്നിട്ട് ഇരുപത്തിയഞ്ചാം വയസ്സില്‍ എത്തി നില്കുമ്പോള് ഇരുവര്‍ക്കും പല മാറ്റങ്ങള്‍ പക്ഷെ മാറാത്തതായി ഒന്ന് മാത്രം. ‘ കരുതല്‍ ‘. ഞങ്ങള്‍ പഠിച്ചത് മലപ്പുറത്തെ കടകശ്ശേരി ഐഡിയല്‍ ഇന്റര്‍നാഷണല്‍ സ്കൂളിലാണ്. സ്കൂള്‍ പഠന കാലത്ത് കാര്യപ്പെട്ട വിവേചനവും മാറ്റി നിര്‍ത്തലുകളും…
Read Moreപരീക്ഷയ്ക്ക് ഫീസ് കെട്ടാന്‍ സെപ്റ്റിക് ടാങ്ക് ക്ലീനിംഗിന് പോയ ഒരാളുണ്ട് ! അയാള്‍ ഗസറ്റഡ് റാങ്കില്‍ മാഷാണ്; കുറിപ്പ് ശ്രദ്ധേയമാകുന്നു…
പരീക്ഷയെഴുതാനാകില്ലെന്ന മനോവിഷമത്തില്‍ പാലക്കാട് ഉമ്മിന് സ്വദേശിയായ എംഇഎസ് കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി ബീന വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത് ഏവരെയും ഞെട്ടിച്ചിരുന്നു. പരീക്ഷ ഫീസ് അടക്കാന്‍ ബീനയുടെ അമ്മ കഴിഞ്ഞ ദിവസം കോളജില്‍ എത്തിയെങ്കിലും സമയം കഴിഞ്ഞുവെന്ന് പറഞ്ഞ് പണം സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇതേതുടര്‍ന്നുള്ള മനോവിഷമത്തിലാണ് ബീന ജീവനൊടുക്കിയതെന്ന് സഹോദരന് പറഞ്ഞു. ഇപ്പോഴിതാ സംഭവത്തില്‍ പ്രശസ്ത തിരക്കഥാകൃത്ത് കെ എസ് രതീഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച സ്വന്തം അനുഭവ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. കുറിപ്പിന്റെ പൂര്‍ണരൂപം… അനാഥമന്ദിരത്തില്‍ നിന്ന് നിന്ന് പുറത്തായ കാലത്ത് നെറ്റ് പരീക്ഷക്ക് ഫീസ് കെട്ടാന്‍ രാത്രിയില്‍ എറണാകുളത്തേക്ക് സെപ്ടിക്ക് ടാങ്ക് ക്ളീനിംഗിനുപോയ ഒരാളുണ്ട്. ഡിഗ്രിയും പിജിയും,ബി.എഡും ഹോട്ടലിലും ബാറിലും ക്ലബ്ബിലും തട്ടുകടയിലും പിന്നെ കറിപൗഡര്‍ വിറ്റുനടന്നും അഭിമാനത്തോടെ പൂര്‍ത്തിയാക്കിയ അയാളിപ്പോള്‍ ഹയര്‍സെക്കന്‍ഡറിയില്‍ ഗസറ്റഡ് റാങ്കില്‍ മാഷാണ്… ദേ, അയാള്‍ ഞാനാണ്, ആവര്‍ത്തിച്ചു…
Read Moreഭര്‍ത്താവ് കിടപ്പറയില്‍ വേദനിപ്പിക്കുന്നത് സ്നേഹം കൊണ്ടല്ലേ… ഇങ്ങനെ പറയുന്നവരോട് തനിക്ക് കടുത്ത ദേഷ്യമാണെന്ന് യുവതിയുടെ കുറിപ്പ്…
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ദിനം പ്രതി കൂടിവരികയാണ്. മനുഷ്യര്‍ കൂടുതല്‍ അറിവ് നേടുമ്പോഴും ഈ സാംസ്കാരിക അധഃപതനത്തിന് കാരണമെന്താണ് ? വീട്ടില്‍ നിന്നു തുടങ്ങുന്നു സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍…പിന്നെ തൊഴിലിടങ്ങളിലും പൊതു ഇടങ്ങളിലും ഇത് തുടരുന്നു. പുറത്തുള്ളവര്‍ ഒരു സ്ത്രീയെ മോശമായ രീതിയില്‍ സംസാരിക്കുകയും അപമാനിക്കുകയും ചെയ്യുമ്പോള്‍ രോഷം കൊള്ളുന്ന പുരുഷന്മാരില് പലരും കിടപ്പറയില്‍ ഭാര്യയെ ക്രൂരമായി വേദനിപ്പിക്കുന്നവര്‍ തന്നെയാവും. ഭര്‍ത്താവിന് തീറെഴുതി കിട്ടിയ സ്വത്താണ് ഭാര്യ എന്ന് വിശ്വസിക്കുന്ന ഇത്തരക്കാര്‍ ദേഷ്യം വരുമ്പോള്‍ ഭാര്യയെ മര്‍ദ്ദിക്കാന്‍ യാതൊരു മടിയും കാണാറില്ല. ഭര്‍ത്താവ് കിടപ്പറയില്‍ വേദനിപ്പിക്കുന്നത് സ്നേഹം കൊണ്ടല്ലേ എന്ന് പറയുന്നവരോട് തനിക്ക് വെറുപ്പാണ് എന്നാണ് ഇപ്പോള്‍ ആന്‍സി വിഷ്ണു എന്ന യുവതി തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ആന്‍സിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം : ഭര്‍ത്താവിന് ഭാര്യയെ കരണം നോക്കിയൊന്ന് പൊട്ടിക്കാന്‍, ഉപദ്രെവിക്കാന്‍, അവകാശമുണ്ടോ? പുരുഷന് സ്ത്രീയെ തല്ലി ശരിയാക്കാന്‍…
Read Moreഇല്ലാത്ത സമയത്തെ വാച്ചാക്കി കൈയ്യില്‍ കെട്ടി അത് നോക്കി ജീവിക്കുന്നവര്‍, മറ്റുള്ളവരെ ഇല്ലാത്ത ദൈവത്തിന്റെ ആരാധകരെന്ന് കളിയാക്കുന്നുവെന്ന് ഹരീഷ് പേരടി…
നടന് ഹരീഷ് പേരടിയുടെ പുതിയ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.കിഴക്കോട്ട് നോക്കിയിരുന്ന് പഠിച്ചാല്‍ ബുദ്ധി കൂടുമെന്ന് പറയുന്ന പോലെയാണ് ഇടതുപക്ഷത്തിരുന്നാല്‍ ബുദ്ധിജീവിയാകുമെന്ന് കരുതുന്നതെന്ന് അദ്ദേഹം കുറിച്ചു. ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…കിഴക്കും പടിഞ്ഞാറും ഇല്ലെങ്കില്‍ ഇടതുപക്ഷവും വലതുപക്ഷവുമില്ല… കിഴക്കോട്ട് നോക്കിയിരുന്ന് പഠിച്ചാല്‍ ബുദ്ധികൂടുമെന്ന് പറയുപോലെയാണ് ഇടതുപക്ഷത്തിരുന്നാല്‍ ബുദ്ധിജീവിയാകുമെന്ന് കരുതുന്നത്… തിരിയുന്ന ഭൂമിയുടെ യാഥാര്‍ത്ഥ്യം ഉള്‍കൊള്ളാതെ സുര്യന് ഉദിക്കുന്നു എന്ന് പറയുന്ന നമ്മള് എത്ര പാവങ്ങളാണ് ല്ലേ?… എല്ലാ വിപ്ലവ കവിതകളിലും മുദ്രാവാക്യങ്ങളിലും ഉദിച്ചുയരുന്ന സൂര്യന് ഇപ്പോഴും വലിയ സ്ഥാനമാണ്…ഒരിക്കലും ഉദിക്കാത്ത സൂര്യന് നമ്മുടെ ബുദ്ധിയെ എന്താണ് വിളിക്കുന്നത് എന്ന് ആര്‍ക്കറിയാം.. ഇല്ലാത്ത സമയത്തെ വാച്ചാക്കി കൈയ്യില്‍ കെട്ടി അത് നോക്കി ജീവിക്കുന്നവര്‍ അമ്പലത്തിലും പള്ളിയിലും പോയി പ്രാര്‍ത്ഥിക്കുന്നവര്‍ ഇല്ലാത്ത ഈശ്വരനെ ആശ്രയിച്ച് ജീവിക്കുന്നു എന്ന് കളിയാക്കും…സമയവും നമുക്ക് ജീവിക്കാന്‍ വേണ്ടി നമ്മള് ഉണ്ടാക്കിയതാണെന്ന് ഓര്‍ക്കാതെ.. .സമയമായാലും…
Read Moreഒരു എക്സ്ട്രാ ഓര്‍ഡിനറി ഭാര്യയല്ല ഞാന്‍ ! അങ്ങനെ എന്തെങ്കിലും ഒക്കെ ആയാല്‍ മാത്രം എന്നെ സ്നേഹിക്കുന്ന ആള്‍ക്കാരെ എനിക്കാവശ്യം ഇല്ല ! കുറിപ്പ് വൈറലാകുന്നു…
സമീപകാലത്ത് മലയാളികള്‍ ഏറ്റവുമധികം നെഞ്ചേറ്റിയ ചിത്രങ്ങളിലൊന്നാണ് റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോം. ഇപ്പോള്‍ മലയാൡകള്‍ക്കിടയില്‍ കണ്ടുവരുന്ന ഒരു പ്രവണതയാണ് സിനിമയുടെ പൊളിറ്റിക്കല്‍ കറക്നെസിനെക്കുറിച്ചും സ്ത്രീവിരുദ്ധതയെക്കുറിച്ചും ചികഞ്ഞു നോക്കല്‍. ഹോമിന്റെ കാര്യത്തിലും ഇതുണ്ടായി. പതിവുപോലെ സിനിമ പുരുഷാധിപത്യത്തിന്റെ മഹത്വവല്‍ക്കരണമാണെന്ന് ചിലര്‍ പറയുന്നു. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ കുറവില്ല. ഇപ്പോള്‍ ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങളെ കുറിച്ച് വേറിട്ട് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അശ്വതി ഐഡന്‍. എക്സ്ട്രാ ഓര്‍ഡിനറി ആയ കാര്യം ചെയ്താലേ അച്ഛനെ മകന് അംഗീകരിക്കു എന്നു കാണിച്ചതിലെ സാംഗത്യമെന്തെന്ന് അശ്വതി പങ്കുവെച്ച കുറിപ്പില്‍ ചോദിക്കുന്നു. തനിക്കൊരിക്കലും എക്സ്ട്രാ ഓര്‍ഡിനറി അമ്മയോ മകളോ മരുമകളോ ഭാര്യയോ ആവാന്‍ സാധിക്കില്ല. അങ്ങനെ എന്തെങ്കിലുമൊക്കെ അയാല്‍ മാത്രം എന്നെ സ്നേഹിക്കുന്ന ആള്‍ക്കാരെ തനിക്കാവശ്യവും ഇല്ലെന്നും അശ്വതി കുറിപ്പില്‍ വ്യക്തമാക്കുന്നു. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:ഇങ്ങനെ… ഹോം എന്ന മൂവി എന്തു കൊണ്ടാണ്…
Read Moreബാക്കിയുള്ളവര്‍ക്ക് ചോദിക്കാനും പറയാനും ആളുകളോ നിയമങ്ങളോ ഇല്ലാത്ത ജീവികള്‍ മാത്രമാണ് നമ്മള് ! മരിക്കുന്നതിനു മുമ്പ് അനന്യ പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയാകുന്നു…
കൊച്ചിയിലെ ഫ്ളാറ്റില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ്ജെന്‍ഡര്‍ യുവതി അനന്യ അലക്സ് മരണത്തിനു തൊട്ടു മുമ്പ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ലിഗമാറ്റ ശസ്ത്രക്രിയയില്‍ ഗുരുതര വീഴ്ച സംഭവിച്ചെന്നും അതിനാല്‍ താന്‍ കടുത്ത ആരോഗ്യ പ്രശ്നത്തിലാണെന്നും അനന്യ മാധ്യമപ്രവര്‍ത്തകര്‍ക്കു മുമ്പില്‍ വെളിപ്പെടുത്തിയിരുന്നു. അനന്യയുടെ മരണത്തിനു പിന്നാലെയാണ് അവര്‍ മുമ്പു പങ്കുവെച്ച് ഫേസ്ബുക്ക് കുറിപ്പ് ചര്‍ച്ചയായത്. ചോദിക്കാനും പറയാനും ആരും ഇല്ലാത്ത ജനവിഭാഗമാണ് ട്രാന്‍സ്ജെന്‍ഡേഴ്സ് എന്ന് അവര്‍ കുറിപ്പില്‍ പറയുന്നു. അനന്യയുടെ കുറിപ്പ്… ജെന്ററും ശരീരവും തമ്മില്‍ നിരന്തരം കലഹിച്ചു കൊണ്ടിരിക്കുന്ന ട്രാന്സ്ജെന്റര് വ്യക്തികളോടായിട്ട് ഒന്ന് പറഞ്ഞോട്ടെ. സര്‍ജറി എന്നത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആയിരിക്കും എന്നതില്‍ എനിക്ക് സംശയം ഒട്ടും ഇല്ല. പക്ഷെ സര്‍ജറിയെ നമ്മള് ഏറ്റവും വിവേകത്തോടെ വേണം സമീപിക്കാന്‍. നമ്മള് തിരഞ്ഞെടുക്കുന്ന ആശുപത്രിയും ഡോക്ടര്‍ മാരും ഒക്കെ…
Read Moreഈ ഫോട്ടോ എടുക്കുമ്പോള്‍ മമ്മൂക്കയെ കല്യാണം വിളിക്കാന്‍ പ്രകാശനും കുട്ടുവും ടീമും കാത്തു നില്ക്കുന്നുണ്ടായിരുന്നു; അനീഷ് പറയുന്നതിങ്ങനെ…
പഴയ തലമുറയിലെ നിരവധി നടന്മാര് നാടകങ്ങളിലൂടെയാണ് സിനിമയിലെത്തിയതെങ്കില്‍ ഇന്ന് ഒരു നാടകം പോലും കാണാത്ത നടന്മാര് വരെ സിനിമയുടെ വെള്ളിവെളിച്ചത്തില്‍ വിരാജിക്കുന്നു. എന്നാല്‍ ഈ തലമുറയില്‍ നാടകത്തിലൂടെ സിനിമയിലെത്തിയ അപൂര്‍വം അഭിനേതാക്കളിലൊരാളാണ് അനീഷ് ജി മേനോന്. മമ്മൂട്ടി ദി ബെസ്റ്റ് ആക്ടര്‍ പരിപാടിയിലൂടെയാണ് അനീഷ് ശ്രദ്ധേയനാകുന്നത്. ആ പരിപാടിക്കു ശേഷമാണ് താരത്തെ തേടി മികച്ച അവസരങ്ങള്‍ എത്തുന്നത്. മമ്മൂട്ടി നായകനായി എത്തിയ ബെസ്റ്റ് ആക്ടറിലും താരത്തിന് റോളുണ്ടായിരുന്നു. ഇപ്പോള്‍ മമ്മൂട്ടിക്കൊപ്പമുള്ള ആദ്യ ഫോട്ടോ പങ്കുവെച്ചുകൊണ്ടുള്ള അനീഷിന്റെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഈ ഫോട്ടോ എടുക്കുമ്പോള്‍ നിവിന്‍ പോളി മമ്മുക്കയെ തന്റെ വിവാഹം വിളിക്കാന്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നെന്നും അനീഷ് പറയുന്നു. അനീഷ് ജി മേനോന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ… ഫോട്ടോക്ക് പിന്നിലെ കഥ കെപിഎസി നാടക തറവാട്ടിലെ നടനും, കുട്ടികളുടെ നാടക വേദിയിലെ സ്ഥിരം സംവിധായകനുമായ എനിക്ക് സിനിമാ…
Read More