അങ്ങനെ ഒരു വനിതാ ദിനം കൂടി വന്നിരിക്കുകയാണ്. ഇത്രയധികം വനിതാ ദിനങ്ങള്‍ ആഘോഷിച്ചിട്ടും സ്ത്രീകള്‍ക്കെതിരേ സമൂഹത്തില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കു മാത്രം ഒരു കുറവുമുണ്ടാകുന്നില്ല. കൗമാരപ്രായം കഴിയുമ്പോഴേ പെണ്ണിനെക്കെട്ടിച്ച് വീട്ടിലെ സ്ഥലം ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കളുടെ എണ്ണം തീരെയില്ലാതെയില്ല. എന്തു തന്നെയായാലും പുരോഗമനവാദികളെന്നു നടിക്കുന്ന മലയാളി സമൂഹം ഇന്നും സ്ത്രീയെ പുരുഷന്റെ ചൊല്‍പ്പടിയ്ക്കു നില്ക്കുന്ന അവന് പരമാധികാരമുള്ള ഒരു ജീവിയായാണ് കാണുന്നതെന്നാണ് വാസ്തവം. 18 കഴിയുമ്പോഴേ പെണ്‍കുട്ടികളെ കല്യാണം കഴിച്ചയപ്പിക്കാന്‍ തിടുക്കം കൂട്ടുന്നവര്‍ ഈ സമൂഹത്തില്‍ കുറവല്ല. എന്തു തന്നെയായാലും സ്ത്രീയെ അവളുടെ സ്വപ്നത്തിനു പിറകെ വിടാതെ വിവാഹം എന്ന നൂലില്‍ കൊരുത്തിടാന്‍ ഏറെക്കുറേ എല്ലാ മലയാളികള്‍ക്കും ഒരേ മനസ്സു തന്നെയാണുള്ളതെന്നു പറയേണ്ടി വരും. വലിയ സ്വപ്നങ്ങളുള്ള ഒരു പെണ്ണിന് കല്യാണം കഴിക്കാന്‍ വീട്ടുകാരുടെ സമ്മര്‍ദ്ദം, വീട്ടുകാര്‍ക്ക് നാട്ടുകാരുടെ സമ്മര്‍ദ്ദം എന്നിങ്ങനെ എല്ലാം നാട്ടുകാര്‍ തീരുമാനിക്കുന്ന തലത്തിലാണ് കാര്യങ്ങളുടെ…
Read More