പരിസ്ഥിതി ദിനത്തില്‍ നടന് ഷമ്മി തിലകന് പങ്കുവെച്ച പോസ്റ്റിന് ഒരാള്‍ ഇട്ട കമന്റും അതിന് ഷമ്മി നല്കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മല തുരക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന ഉരുള്‍പ്പൊട്ടല്‍ പോലുള്ള പ്രകൃതി പ്രശ്നങ്ങളെ കുറിച്ച് ആയിരുന്നു നടന്റെ പോസ്റ്റ്. അതിന് ഒരാള്‍ ഇട്ട കമന്റ് ഇങ്ങനെയായിരുന്നു…’പരിസ്ഥിതി ദിനത്തില്‍ മാത്രം പൊങ്ങി വരുന്ന പരിസ്ഥിതി സ്നേഹം. ഫീലിങ്ങ് പുച്ഛം. വലിയ സില്‍മാ നടനല്ലേ ഇതൊക്കെ നിര്‍ത്താന്‍ മുന്‍കൈ എടുത്ത് കൂടെ’ എന്നാണ് വിമര്‍ശകന്റെ കമന്റ്. ഷമ്മി തിലകന് കൊടുത്ത മറുപടിയാണ് ശ്രദ്ധേയമാകുന്നത്. ‘ഹാ! പാപമോമല്‍ മലരേ ബത നിന്റെ മേലും ക്ഷേപിച്ചിതോ കരുണയറ്റ കരം കൃതാന്തന്‍’ എന്നായിരുന്നു ഷമ്മിയുടെ മറുപടി. ഷമ്മി തിലകന്റെ പോസ്റ്റ് ഇങ്ങനെ… ഒരു പതിറ്റാണ്ട് മുമ്പ് വരെ ഇതൊരു മല ആയിരുന്നു. തുരന്ന് എടുത്തപ്പോള്‍ നഷ്ടമായത് പച്ചപ്പിന്റെ സൗന്ദര്യം മാത്രമല്ല..; നാടിന്റെ ജലസമ്പത്ത്…
Read MoreTag: fb post
എന്തുകൊണ്ട് കാവ്യയെ പിന്തുണയ്ക്കുന്നു ! കുറിപ്പ് വൈറലാകുന്നു…
ബാലതാരമായി മലയാള സിനിമയില്‍ എത്തി പിന്നീട് മലയാളികളുടെ പ്രിയനായികയായി മാറിയ താരമാണ് കാവ്യാ മാധവന്. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ചിട്ടുള്ള താരം ഇപ്പോള്‍ സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്. കാവ്യയുടെ ആദ്യ വിവാഹവും വിവാഹമോചനവുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. പിന്നീട് നടന് ദിലീപിനെ വിവാഹം കഴിച്ച കാവ്യ ഇപ്പോള്‍ സന്തുഷ്ടജീവിതമാണ് നയിക്കുന്നത്. ഒരു കാലത്തെ ഹിറ്റ് ജോഡികളായിരുന്ന ദിലീപും കാവ്യയും ഒന്നിച്ചത് ആരാധകര്‍ക്കും സന്തോഷമുളവാക്കുന്ന കാര്യമായിരുന്നു. ആദ്യം നടി മഞ്ജുവാര്യരെ വിവാഹം കഴിച്ച ദിലീപ് പിന്നീട് വിവാഹമോചിതനായിരുന്നു. അതിന് ശേഷമായിരുന്നു ദിലീപ് കാവ്യയ്ക്ക് മിന്നു ചാര്‍ത്തിയത്. എന്നാല്‍ കാവ്യയുമായുള്ള ദിലീപിന്റെ ബന്ധമാണ് മഞ്ജുവുമായി വേര്‍പിരിയാനുള്ള കാരണമെന്നും ചില വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴും ഇതു സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ അടക്കം ചേരിതിരിഞ്ഞ് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇപ്പോഴിതാ കാവ്യക്ക് പിന്തുണ നല്‍കികൊണ്ടുള്ള ആരാധകരുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ഇന്ന് സഹതാരങ്ങളായി അഭിനയിക്കുന്നവര്‍ക്കു പോലും…
Read Moreഎങ്ങനെ അനാര്‍ക്കലി ലക്ഷദ്വീപില്‍ ഷൂട്ട് ചെയ്തു ? സംഭവം അറിഞ്ഞാല്‍ രണ്ടു നായകന്മാരും പേടിച്ച് കണ്ടം വഴി ഓടും എന്നറിയാവുന്നതു കൊണ്ട് സച്ചി ഇവരെ ഇതൊന്നും അറിയിച്ചില്ല; നടന് പൃഥിരാജിന്റെ വാദങ്ങളെ പൊളിച്ചടുക്കി തുറന്ന കത്ത്…
ലക്ഷദ്വീപ് വിഷയം കൊടുമ്പിരി കൊണ്ടു നില്‍ക്കേ പൃഥിരാജ് ഉള്‍പ്പെടെ നിരവധി മലയാളം സിനിമാതാരങ്ങളാണ് ദ്വീപിലെ പുതിയ പരിഷ്കാരങ്ങളെ കണ്ണടച്ച് എതിര്‍ത്തു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. പൃഥിരാജ് നായകനായി അഭിനയിച്ച അനാര്‍ക്കലി സിനിമയുടെ ഷൂട്ടിംഗിനെപ്പറ്റി വാചാലനായായിരുന്നു താരം സേവ് ലക്ഷദ്വീപ് ക്യാമ്പെയ്നില്‍ അണി ചേര്‍ന്നത്. എന്നാല്‍ പൃഥിരാജ് പറഞ്ഞ പല കാര്യങ്ങളിലും വസ്തുതാപരമായ തെറ്റുകളുണ്ടെന്ന് തെളിവ് നിരത്തി പ്രസ്താവിക്കുകയാണ് വിശ്വ എന്ന ഫേസ്ബുക്ക് എഴുത്തുകാരന്. അനാര്‍ക്കലി സിനിമ ഷൂട്ട് ചെയ്തത് തീവ്ര മതസംഘടനകളുടെ എതിര്‍പ്പിനെ കേന്ദ്രസര്‍ക്കാരിന്റെ അനുമതി കൊണ്ട് മറികടന്നാണെന്ന് തെളിവ് സഹിതം വ്യക്തമാക്കിയിരിക്കുകയാണ് വിശ്വ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിശ്വ ഇതേക്കുറിച്ച് വെളിപ്പെടുത്തുന്നത്. വിശ്വയുടെ തുറന്ന കത്തിന്റെ പൂര്‍ണരൂപം… Dear Prithviraj Sukumaran ,I really wish you had a close and sincere relation with ‘Anarkali’ director Late Sachy. He would have told…
Read Moreകുറെ കഴിഞ്ഞപ്പോ ബോര് അടിച്ച് അടിച്ച് ലാസ്റ്റില് എറണാകുളത്തു പ്രൈവറ്റ് ഹോസ്പിറ്റലില്‍ ജോയിന്‍ ചെയ്തു ! എല്ലാവരും ചോദിച്ചു വട്ടാണോയെന്ന്;യുവാവിന്റെ കുറിപ്പ് വൈറലാകുന്നു…
അങ്ങനെ ഒരു നഴ്സസ് ദിനം കൂടി കടന്നു പോയി. ഭൂമിയിലെ മാലാഖമാരെ ഓര്‍ക്കാന്‍ ഒരു ദിനം. നഴ്സുമാര്‍ ഈ ലോകത്തിന് എത്രത്തോളം അത്യവശ്യമുള്ളവരാണെന്ന് വ്യക്തമാകുന്ന നാളുകളിലൂടെയാണ് ലോക ജനത ഇപ്പോള്‍ കടന്നു പോകുന്നത്. ഈ അവസരത്തില്‍ ഒരു നഴ്സ് അനുഭവിക്കുന്ന കഷ്ടപ്പാടുകളെപ്പറ്റി തുറന്നു പറയുകയാണ് നഴ്സിന്റെ ഭര്‍ത്താവായ അരുണ്‍ ഗോപാലകൃഷ്ണന്. അരുണിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ… +2 കഴിഞ്ഞ് അവള് നഴ്സിംഗിന് പോണു എന്ന് പറഞ്ഞപ്പോ മനസ്സില്‍ കുറെ മോഹങ്ങള്‍ കൂട്ടി വെച്ചു ഈ പാവം ഞാന്‍.. കാനഡയിലെ തണുപ്പില്‍ snow manനെ ഉണ്ടാക്കണം.. വെക്കേഷന് നാട്ടില്‍ വരുമ്പോ കാനഡ കഥകള്‍ തള്ളി മറിക്കണം (തള്ളിനു ഇപ്പോഴും കുറവില്ല) അവസാനം ദേ ഇവള് നൊസ്റ്റു ന്റെ കഥയും പറഞ്ഞ് മടി പിടിച്ചു വീട്ടില്‍ ഇരുപ്പായി.. കുറെ കഴിഞ്ഞപ്പോ ബോര് അടിച്ച് അടിച്ച് ലാസ്റ്റ് എറണാകുളത്തു പ്രൈവറ്റ് ഹോസ്പിറ്റലില്‍…
Read Moreഅന്യനെപ്പോലെ ഞാന്‍ നോക്കി നിന്നു ! മകന്റെ ജന്മദിനാഘോഷം വേദനയോടെ കണ്ടു നില്‍ക്കേണ്ടി വന്ന അനുഭവം പങ്കുവെച്ച് കിഷോര്‍ സത്യ…
മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് കിഷോര്‍ സത്യ. സിനിമയിലും മിനിസ്്ക്രീനിലും നിറഞ്ഞു നില്ക്കുന്ന താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇപ്പോള്‍ കോവിഡ് കാരണം മകന്റെ ജന്മദിനാഘോഷത്തില് പങ്കുചേരാന്‍ കഴിയാഞ്ഞതിന്റെ വേദന പങ്കുവെച്ച് കിഷോര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് വൈറലാകുന്നത്. ഒരു അന്യനെപോലെ അകലെ നിന്ന് അവന് കേക്ക് മുറിക്കുന്നത് കണ്ടു നില്‍ക്കേണ്ടി വന്നുവെന്നാണ് താരം പറയുന്നത്. കിഷോറിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ… ഇന്ന് എന്റെ മോന്റെ ജന്മദിനം ആയിരുന്നു….. പക്ഷെ ഒരു അന്യനെപോലെ അകലെ നിന്ന് അവന് കേക്ക് മുറിക്കുന്നത് ഞാന്‍ കണ്ടു….. കുറെ ദിവസമായി കൊച്ചിയില്‍ ഷൂട്ടിങ്ങില്‍ ആയിരുന്നു ഞാന്‍. ഇന്നലെയാണ് തിരിച്ചെത്തിയത്…. ഒരുപാട് പേരുമായി ഇട പഴകിയത് കൊണ്ട് കുറച്ച് ദിവസം സ്വയം നിയന്ത്രിത റൂം ക്വാറന്റൈന് തീരുമാനിച്ചു ഞാന്‍. യാത്ര കഴിഞ്ഞുള്ള എന്റെ മടങ്ങി വരവുകള്‍ മോന് ആഘോഷമാണ്. കെട്ടിപ്പിടുത്തവും ഉമ്മകളും കെട്ടിമറിയലുകളും….…
Read Moreഎന്നെയും ഭാര്യയെയും തമ്മില്‍ തെറ്റിച്ചു…അവസാനം പോലീസ് കേസ് ആക്കി; എല്ലാം അവളാണെന്ന് ബാബുരാജ്…
വില്ലന്‍ വേഷങ്ങളിലൂടെ വന്ന് മലയാള സിനിമയില്‍ സജീവമായ താരമാണ് ബാബുരാജ്. പിന്നീട് കോമഡി വേഷങ്ങളില്‍ കസറിയ താരം ഇപ്പോള്‍ ഒരു സ്വഭാവ നടന് എന്ന നിലയിലേക്ക് മാറിയിരിക്കുകയാണ്. ഏത് വേഷം ഏല്‍പ്പിച്ചാലും തനിക്കത് അനായാസം കൈകാര്യം ചെയ്യാന്‍ പറ്റും ആത്മവിശ്വാസം ഇന്നത്തെ ബാബുരാജിനുണ്ട്. ‘സാള്‍ട്ട് ആന്‍ഡ് പേപ്പര്‍’ എന്ന സിനിമയിലൂടെയാണ് ബാബുരാജിന്റെ അഭിനയമികവ് പ്രേക്ഷകര്‍ തിരിച്ചറിയുന്നത്. പിന്നീട് കൂദാശ എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏവരെയും ഞെട്ടിച്ചിരുന്നു. ഇപ്പോള്‍ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് റിലീസ് ചെയ്ത ഫഹദ് ഫാസില്‍ സിനിമ ‘ജോജി’ യിലെ അഭിനയം താരത്തിന് ഏറെ പ്രശംസകള്‍ നേടിക്കൊടുക്കുകയാണ്. ഈ സിനിമയില്‍ ബാബുരാജ് ചെയ്ത കഥാപാത്രം നിറഞ്ഞ കയ്യടിയാണ് നേടിയത്. ഈ സിനിമയുടെ കഥയുമായി ബന്ധപ്പെടുത്തി ബാബുരാജ് എഫ്ബിയില്‍ പോസ്റ്റ് ചെയത കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണ്ണ രൂപം…. ”ബിന്‍സി …പനചെല്‍…
Read Moreരണ്ടാംതരം പൗരനായി ജീവിക്കാന്‍ എനിക്ക് പറ്റില്ല ! ഇടതു സര്‍ക്കാരിനുള്ള എല്ലാ പിന്തുണയും പിന്‍വലിക്കുന്നുവെന്ന് നടന് ഹരീഷ് പേരടി…
സംസ്ഥാന സര്‍ക്കാരിനെതിരേ കടുത്ത ഭാഷയിലുള്ള വിമര്‍ശനവുമായി നടന് ഹരീഷ് പേരടി. സിപിഎമ്മിനെ എന്നും പിന്തുണച്ചു പോന്നിരുന്ന ഒരാളായിരുന്ന ഹരീഷിന്റെ പ്രതികരണം പാര്‍ട്ടി ബുദ്ധിജീവികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്. നാടകങ്ങള്‍ക്ക് വേദി അനുവദിക്കാത്തതിലും നാടകമേളയായ ഐടിഎഫ്ഒകെ നടത്താത്തതിലും പ്രതിഷേധിച്ചാണ് സര്‍ക്കാരിനുള്ള എല്ലാ പിന്തുണയും പിന്‍വലിക്കുന്നതായി ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. സിനിമയ്ക്ക് സെക്കന്‍ഡ് ഷോ അനുവദിച്ചിട്ടും സര്‍ക്കാര്‍ നാടകത്തിനോട് അവഗണന കാട്ടുന്നതില്‍ മനംമടുത്താണ് ഹരീഷ് ഇത്തരമൊരു പോസ്റ്റ് ഇട്ടത്. ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…സിനിമക്ക് സെക്കന്‍ഡ്ഷോ അനുവദിച്ചു…നാടകക്കാരന് മാത്രം വേദിയില്ല..Iffk നടന്നു…Itfok നടന്നില്ല…രണ്ടാംതരം പൗരനായി ജീവിക്കാന്‍ എനിക്ക് പറ്റില്ല ….ഇടതുപക്ഷസര്‍ക്കാറിനുള്ള ഏല്ലാ പിന്തുണയും പിന്‍വലിക്കുന്നു…നാടകക്കാരന് അഭിമാനം ഇല്ലാത്ത ലോകത്ത് ഞാന്‍ എന്തിന് നിങ്ങളെ പിന്‍ന്തുണക്കണം..ലാല്‍സലാം…
Read Moreപെണ്‍കുട്ടികളെ എന്നും ജോലി ആയതിനു ശേഷം മാത്രമേ കെട്ടിച്ചു വിടാവൂ… പെണ്മക്കള് ഒരു സ്വത്താണ്; അവര്‍ക്കു നല്‍കേണ്ടത് മികച്ച വിദ്യാഭ്യാസമാണ്;പെണ്‍കുട്ടിയുടെ കുറിപ്പ് വൈറലാകുന്നു…
പെണ്‍കുട്ടികളെ ഒരു ബാധ്യതയായിക്കാണുന്നവരാണ് നമ്മുടെ സമൂഹത്തിലുള്ള പല ആളുകളും. കൗമാരപ്രായം കഴിയുമ്പോഴേക്കും അവളെ എങ്ങനെയും കെട്ടിച്ചു വിട്ട് ബാധ്യത ഒഴിവാക്കിയാല്‍ മതിയെന്ന യാഥാസ്ഥിതിക ചിന്ത കൊണ്ടു നടക്കുന്നവരാണ് ഒട്ടുമിക്ക മലയാളികളും. എന്നാല്‍ അവരെ അവരുടെ ഇഷ്ടം മനസ്സിലാക്കി അവരുടെ സ്വപ്നങ്ങള്‍ക്ക് കരുത്തുപകര്‍ന്ന് കൂടെ നില്ക്കുന്ന അപൂര്‍വം ചില മാതാപിതാക്കളുമുണ്ട്. മലയാളികള്‍ക്ക് പെണ്മക്കളോടുള്ള മനോഭാവത്തെക്കുറിച്ച് ആരതി ആതി എന്ന പെണ്‍കുട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. ഫേസ്ബുക്ക് സൗഹൃദ കൂട്ടായ്മയായ ദ് വേള്‍ഡ് മലയാളി ക്ലബ്ബിലാണ് ആരതി കുറിപ്പ് പങ്കുവെച്ചത്. കുറിപ്പിന്റെ പൂര്‍ണരൂപം… പെണ്മക്കള്ക്ക് വേണ്ടി സ്വത്തന്വേഷിക്കുകയല്ല വേണ്ടത്, പെണ്മക്കള് ഒരു സ്വത്താണ്. അവരെ സ്നേഹിക്കാം, മികച്ച വിദ്യാഭ്യാസം നല്‍കാം. പെണ്മക്കള് ഉള്ളതില്‍ അഭിമാനിക്കാം.. 2 പെണ് മക്കള്‍ ഉള്ള വീട്ടിലെ ഒരു മകള്‍ ആണ് ഞാന്‍.. ഒരുപാട് ചിന്തിച്ചെടു ത്ത 2 കാര്യങ്ങല്‍ പറയാന്‍ ഞാന്‍…
Read Moreഭാര്യയുടെ ചിലവില്‍ കഴിയുന്നതില്‍ നാണക്കേടു തോന്നിയിട്ടില്ല ! ‘നീ ഭര്‍ത്താവാണോ അതോ ഭാര്യയോ’ എന്ന് പലരും ചോദിച്ചിട്ടുണ്ട്; സമൂഹത്തില്‍ നിലനില്‍ക്കുന്ന യാഥാസ്ഥിതിക സങ്കല്‍പ്പങ്ങളെ പൊളിച്ചടുക്കുന്ന യുവാവിന്റെ കുറിപ്പ് വൈറലാകുന്നു…
ഈ ലോകത്ത് പുരുഷമേധാവിത്വമാണുള്ളതെന്ന കാര്യം സ്പഷ്ടമാണ്. ഈ ചിന്ത വച്ച് കരുത്തുള്ള ആണുങ്ങള്‍ക്കു മാത്രമേ പല കാര്യങ്ങളും സാധ്യമാകൂ എന്നാണ് മിക്കവരും ധരിച്ചു വെച്ചിരിക്കുന്നത്. അതിനാല്‍ തന്നെ പെണ്ണിന്റെ കഴിവിനെ വിലകുറച്ചു കാണാനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നത്. അത്തരത്തില്‍ കരുത്തനായ പുരുഷന്റെ സംരക്ഷണത്തില്‍ കഴിയുന്ന അബലയായ സ്ത്രീ സങ്കല്‍പ്പത്തെ പൊളിച്ചടുക്കുകയാണ് ജ്യൂവല്‍ ജോസഫ് എന്ന യുവാവ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ. പരമ്പരാഗതമായി നമ്മുടെ സമൂഹം ഒരു ഭര്‍ത്താവിനു കല്പ്പിച്ചു നല്കിയ ‘മാസ്ക്യുലിന്‍’ സ്വഭാവവിശേഷങ്ങളൊന്നുമില്ലാത്തയാളാണ് താനെന്ന ആമുഖത്തോടെയാണ് ജ്യൂവല്‍ കുറിപ്പ് പങ്കുവയ്ക്കുന്നത്. താന്‍ വളരെ ടെന്‍ഷനും ഭയവും ഉള്ളയാളാണെന്നും പെട്ടെന്നു കരയുമെന്നും ജ്യൂവല്‍ പറയുന്നു. എന്നാല്‍ തന്റെ ഭാര്യ നേരെ തിരിച്ചാണെന്നും ജ്യൂവല്‍ വ്യക്തമാക്കുന്നു. ഒരു വിധം പ്രശ്നങ്ങളിലൊക്കെ ഉരുക്കുപോലെ നില്‍ക്കുകയും പ്രതിസന്ധികളെ പുഷ്പം പോലെ നേരിടുകയും ചെയ്യുന്നവളാണ് തന്റെ പ്രിയപ്പെട്ടവളെന്ന് ജ്യൂവല്‍ അഭിമാനത്തോടെ പറയുന്നു. ക്രിസ്റ്റിയന്‍ മെഡിക്കല്‍ കോളജ്…
Read Moreഇറങ്ങാനുള്ള സ്റ്റോപ്പ് എത്തിയപ്പോള്‍ എണീറ്റ് വന്ന്, നമ്മളെ ഒന്ന് നോക്കിയിട്ട് മാസ്ക് അഴിച്ച് പോക്കറ്റില്‍ ഇട്ടിട്ട് ഒരു പുച്ഛച്ചിരി… എന്റെ പൊന്നു കുഞ്ഞേ, ഈ അവസരത്തില്‍ ഇതിനൊക്കെ വിഡ്ഢിത്തം എന്ന ഒറ്റ വാക്കേ പറയാനുള്ളൂ; കണ്ടക്ടറുടെ കുറിപ്പ് വൈറലാകുന്നു…
കോവിഡിനെതിരായ പ്രതിരോധത്തില്‍ അത്യാവശ്യഘടകമാണ് ഫേസ്മാസ്ക്. എന്നാല്‍ പലരുടെയും മാസ്ക് ധാരണം ഒരു പ്രഹസനമായി മാറുകയാണ്. പൊതുസ്ഥലങ്ങളിലും ബസുകളിലും മറ്റും മാസ്ക്കില്ലാതെയും ഉള്ള മാസ്ക് ശരിയായ രീതിയില്‍ ധരിക്കാതെയും വരുന്നവരുടെ എണ്ണം ആശങ്കപ്പെടുത്തുകയാണ്. മാസ്ക് ധരിക്കാത്തതിന്റെ പേരില്‍ ആയിരക്കണക്കിന് ആളുകള്‍ക്കു നേരെയാണ് ദിവസേന പോലീസ് കേസെടുക്കുന്നത്. യഥാര്‍ഥത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്ന നിരവധി ആളുകളില്‍ ഒരു ചെറു വിഭാഗം മാത്രമാണ് പോലീസിന്റെ കണ്ണില്‍ പെടുന്നത്. അല്ലാത്ത എത്രയോ പേരാണ് കോവിഡ് വ്യാപനസാധ്യതയുമായി നമ്മുടെ സമൂഹത്തില്‍ ഇടപെടുന്നത്. ഇത്തരക്കാരെക്കുറിച്ച് ഫേസ്ബുക്കില്‍ ഒരു വിനീത വിജയന് എന്ന വനിതാ കണ്ടക്ടര്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. വിനീത വിജയന്റെ ഫേസ്ബുക്ക് കുറിപ്പ്… ഈ കാഴ്ച നിങ്ങളു കൂടെ കാണേണ്ടതാണ്. ഇന്നലെ ഡ്യൂട്ടി കഴിഞ്ഞ് ബസ് ചെക്ക് ചെയ്യുമ്പോള്‍ കണ്ടതാണ്. സത്യം പറയട്ടെ, ഒരു തരം വിഷമം വന്ന് കണ്ണ് നിറയുകയാണുണ്ടായത്. പൊതുവിടങ്ങളില്‍…
Read More