വിജയിച്ച ആ 434 പേരില്‍ ആരെയുമല്ല ഞാന്‍ വിളിച്ചത്…തോറ്റു പോയ ആ ഒരാളെയാണ് ! അവനോടൊപ്പം തോറ്റുപോയ ഒരാളാണ് ഞാനും; ഒരു പ്രധാനാധ്യാപകന്റെ വാക്കുകള്‍ വൈറലാകുന്നു…

ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷഫലം പുറത്തുവന്നപ്പോള്‍ റെക്കോര്‍ഡ് വിജയമാണ് സംസ്ഥാനം കൈവരിച്ചത്. 98.82 ശതമാനം കുട്ടികളും ജയിച്ചു കയറി. വിജയിച്ചവരെ അഭിനന്ദിക്കുന്നതിനൊപ്പം തോറ്റുപോയ കുട്ടികളെ ചേര്‍ത്തു പിടിക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്. അവരെ കുറ്റപ്പെടുത്താതെ വിജയത്തിലേക്കുള്ള പടവുകള്‍ കൈപിടിച്ചു കയറ്റേണ്ടതുണ്ട്. അത്തരത്തിലുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. തന്റെ സ്‌കൂളില്‍ പരീക്ഷയ്ക്ക് തോറ്റുപോയ ഒരേയൊരു കുട്ടിയെക്കുറിച്ച് പറയുകയാണ് മടപ്പള്ളി സര്‍ക്കാര്‍ എച്ച് എസ് എസിലെ പ്രധാനാധ്യാപകന്‍ വി പി പ്രഭാകരന്‍ മാസ്റ്റര്‍. കുറിപ്പിന്റെ പൂര്‍ണരൂപം തോറ്റുപോയ ഒരാളുണ്ട് കൂട്ടത്തില്‍. ഞാന്‍ അവനെ മാത്രമേ വിളിച്ചുള്ളൂ. വിജയിച്ച 434 പേരില്‍ ഒരാളെയും വിളിക്കാതെ. കാരണം അവനോടൊപ്പം തോറ്റയാളില്‍ ഒരാളാണ് ഞാനും. ഇപ്രാവശ്യം ആരും തോല്‍ക്കുമെന്ന് കരുതിയിരുന്നില്ല. തോല്‍ക്കുമെന്ന് കരുതിയവരെ നാം കൂടെ കൊണ്ടു നടന്നു. അതില്‍ അക്ഷരം ശരിക്കെഴുതാന്‍ അറിയാത്തവരുമുണ്ടായിരുന്നു. അവരോട് കാണിച്ച കരുതല്‍, സ്നേഹം പൂര്‍ണമായും അവര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞു.…

Read More

ഒത്തു തീര്‍പ്പുകള്‍ക്കു വഴങ്ങാതെ കിട്ടുന്ന വേഷങ്ങള്‍ മാത്രം മതി എന്ന് കരുതാന്‍ പറ്റുമോ സക്കീര്‍ ഭായിക്ക് ? പറ്റില്ല ഭായ്…ബട്ട് ഐ ക്യാന്‍…! ഷമ്മി തിലകനെക്കുറിച്ചുള്ള ആരാധകന്റെ കുറിപ്പ് വൈറലാകുന്നു…

നടന്‍ ഷമ്മി തിലകനെക്കുറിച്ചുള്ള ഒരു ആരാധകന്റെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. മോസ്റ്റ് അണ്ടര്‍ യൂട്ടിലൈസ്ഡ് ഓര്‍ അണ്ടര്‍ റേറ്റഡ് മോളിവുഡ് ആക്ടര്‍ എന്നാണ് ആരാധകന്‍ ഷമ്മിയെ വിശേഷിപ്പിക്കുന്നത്. സനല്‍ കുമാര്‍ പദ്മനാഭന്‍ എന്ന ആളാണ് പ്രജ എന്ന സിനിമയില്‍ ഷമ്മി ചെയ്ത ബലരാമനെ ഓര്‍മപ്പെടുത്തുന്ന ഡയലോഗുകളുമായി ഫേസ്ബുക്കില്‍ കുറിപ്പിട്ടത്… സനല്‍ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… അമ്മ ( അസോസിയേഷന്‍ ) യുടെ തറവാടിന്റെ പൂമുഖത്തു മുണ്ടും മടക്കി കുത്തി നെഞ്ചും വിരിച്ചു കടന്നു വന്നിട്ട് പതിയെ തന്റെ കണ്ണട ഒന്ന് ഊരി തുടച്ചു വെച്ച് കൊണ്ട് പൗരുഷമേറിയ ശബ്ദത്തില്‍ അയാളെന്ന ബലരാമന്‍ സംസാരിച്ചു തുടങ്ങി…. മലയാളം നന്നായി ഉച്ചരിക്കാന്‍ അറിയാത്ത നെപ്പോളിയനും, ടൈഗര്‍ പ്രഭാകരനും, സലിം ഗൗസിനും, വിഷ്ണു വര്‍ദ്ധനും ഒക്കെ ശബ്ദം നല്‍കി മുണ്ടക്കല്‍ ശേഖരനെയും ഹൈദരലി മരക്കാരെയും, താഴ്വാരത്തിലെ രാജുവിനേയും, കൗരവറിലെ…

Read More

സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട ! അയാള്‍ പോയ ശേഷം ഡിക്കി തുറന്ന ഞാന്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു; കര്‍ണാടകത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ നിങ്ങളുടെ ജീവിതം തന്നെ അവസാനിക്കുമെന്ന മുന്നറിയിപ്പുമായി കുറിപ്പ്

കേരളത്തിന്റെ അയല്‍സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ദുരനുഭവങ്ങള്‍ നേരിട്ട പല കഥകളും നമ്മള്‍ കേട്ടിട്ടുണ്ട്. ഇത്തരമൊരു മുന്നറിയിപ്പ് നല്‍കുന്ന കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. വായിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ തീര്‍ച്ചയയായും ഇത് മറ്റൊരാളെക്കൂടി അറിയിക്കണമെന്ന് കുറിപ്പില്‍ പറയുന്നു. അല്ലെങ്കില്‍ ചതിയില്‍പ്പെട്ട് അവസാനിക്കുന്നത് നിരവധി ജീവിതങ്ങളാണെന്നും കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കുന്നു. വൈറലാകുന്ന കുറിപ്പ് ഇങ്ങനെ…ഇന്നലെ വീട്ടില്‍ പോകുമ്പോള്‍ സംഭവിച്ചത് ഇപ്പോഴും എന്നെ വല്ലാതെ അലട്ടുന്നു. ഇന്നലെ ഏകദേശം ഉച്ചയ്ക്ക് ഞാന്‍ എന്റെ വീട്ടില്‍ പോകുകയായിരുന്നു. ബംഗ്ലൂര്‍ റയില്‍വേ സ്റ്റേഷനില്‍ നിന്നും നമ്മുടെ പഴയ മൈസൂര്‍ റോഡ് വഴി പോകുമ്പോള്‍ വഴി വക്കില്‍ ഒരു പോലീസ് വേഷധാരി കൈ കാണിച്ചു. ഞാന്‍ ഉടനെ വണ്ടി ഒതുക്കി നിര്‍ത്തി. ശേഷം അദ്ദേഹം പറഞ്ഞു വണ്ടിയുടെ ഡിക്കി തുറക്കാന്‍. ഉടനെ വണ്ടിയില്‍ നിന്നും ഇറങ്ങാതെ തന്നെ ഞാന്‍ ഡിക്കി തുറന്നു. അയാള്‍ വണ്ടിയുടെ ഡിക്കി പരിശോധിച്ച്…

Read More

അന്ന് എനിക്ക് 21 വയസ്സും അദ്ദേഹത്തിന് 20 വയസ്സും ! ഇന്നും ആ ദിവസം എനിക്ക് ഓര്‍മയുണ്ട്; വിവാഹ വാര്‍ഷിക ദിനത്തില്‍ പഴയ ഓര്‍മകള്‍ പങ്കുവച്ച് പൂര്‍ണിമ…

മലയാള പ്രേക്ഷകരുടെ ഇഷ്ട താര ദമ്പതികളാണ് പൂര്‍ണിമയും ഇന്ദ്രജിത്തും. ഇപ്പോള്‍ വിവാഹ വാര്‍ഷിക ദിനത്തില്‍ പ്രണയകാലത്തെ ഓര്‍മകള്‍ അയവിറക്കി പൂര്‍ണിമ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്. ഇരുവരും വിവാഹിതരായി 17 വര്‍ഷം തികയുന്ന വേളയിലാണ് ഈ കുറിപ്പ്. കുറിപ്പിനൊപ്പം ഒരു ഫോട്ടോയും പങ്കു വെച്ചിരുന്നു. ഇരുവരും ഒന്നിച്ചുള്ള ആദ്യത്തെ ഫോട്ടോയാണിതെന്നും അമ്മ മല്ലിക സുകുമാരനാണ് ചിത്രം പകര്‍ത്തിയതെന്നും പൂര്‍ണിമ പറയുന്നു. തങ്ങള്‍ പ്രണയത്തിലാണെന്ന് അന്ന് അമ്മയ്ക്ക് അറിയാമോ ? എന്ന കാര്യമോര്‍ത്ത് അത്ഭുതപ്പെട്ടിരുന്നെന്നും പൂര്‍ണിമ കൂട്ടിച്ചേര്‍ത്തു. പൂര്‍ണിമയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ അദ്ദേഹം എന്നെ പ്രൊപ്പോസ് ചെയ്ത അതേ ദിവസം തന്നെയാണ് ഈ ചിത്രം എടുത്തത്. അന്ന് എനിക്ക് 21 വയസ്സും അദ്ദേഹത്തിന് 20 വയസ്സും. ഞാനൊരു നടിയും അദ്ദേഹം ഒരു വിദ്യാര്‍ത്ഥിയും! ഇന്നും ആ ദിവസം എനിക്ക് വ്യക്തമായി ഓര്‍മ്മയുണ്ട്. ഓഹ് ഞങ്ങള്‍ അത്രത്തോളം ഗാഢമായ പ്രണയത്തിലായിരുന്നു.…

Read More

പൈപ്പ് വെള്ളത്തില്‍ ഗര്‍ഭനിരോധന മരുന്ന് കലര്‍ത്തി വിടുകയോ മറ്റോ വേണ്ടിവരും ! വിവാദത്തിനു തിരികൊളുത്തി എഴുത്തുകാരി കെ ആര്‍ ഇന്ദിരയുടെ കുറിപ്പ്

എഴുത്തുകാരി കെ ആര്‍ ഇന്ദിരയുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വിവാദ കൊടുങ്കാറ്റ് ഉയര്‍ത്തി വിട്ടിരിക്കുകയാണ് ഇപ്പോള്‍. അസമിലെ അന്തിമ ദേശീയ പൗരത്വ പട്ടികയില്‍ നിന്നും പത്തൊമ്പത് ലക്ഷം പേര്‍ പുറത്തായതുമായി ബന്ധപ്പെട്ടാണ് പോസ്റ്റ്. ഇന്ത്യന്‍ പൗരര്‍ അല്ലാതാകുന്നവരെ അനധികൃത കുടിയേറ്റക്കാരുടെ ക്യാമ്പില്‍ മിനിമം സൗകര്യങ്ങള്‍ നല്‍കി പാര്‍പ്പിക്കുകയും സ്റ്റെറിലൈസ് ചെയ്യുകയും വേണമെന്നാണ് കെ.ആര്‍ ഇന്ദിര ഫേസ്ബുക്ക് കുറിപ്പില്‍ കുറിച്ചത്. ‘മുസ്ലിം സ്ത്രീകള്‍ പന്നി പെറ്റുകൂട്ടും പോലെ പ്രസവിക്കുന്നത് നിര്‍ത്താനാണ് സ്റ്റെറിലൈസ് ചെയ്യുന്നതെന്നും പൈപ്പ് വെള്ളത്തില്‍ ഗര്‍ഭനിരോധന മരുന്ന് കലര്‍ത്തി വേണം മുസ്ലിംകളുടെ പ്രസവം നിര്‍ത്താനെന്നും കെ.ആര്‍ ഇന്ദിര ഫേസ്ബുക്കില്‍ കുറിച്ചു.’ പോസ്റ്റിനെതിരെ വന്‍ പ്രതിഷേധവും ഉയരുന്നുണ്ട്. കെ.ആര്‍ ഇന്ദിരയുടെ ഫേസ്ബുക്ക് പോസ്റ്റ്; ഇന്ത്യന്‍ പൗരര്‍ അല്ലാതാകുന്നവര്‍ എങ്ങോട്ടു പോകും എന്ന വേവലാതിയിലാണ് കേരളത്തിലെ സഹോദരസ്നേഹികള്‍. അവരെ അനധികൃത കുടിയേറ്റക്കാരുടെ ക്യാമ്പില്‍ മിനിമം സൗകര്യങ്ങള്‍ നല്‍കി…

Read More

ഞാന്‍ വിളിച്ചാല്‍ നീ ഇറങ്ങിവരുമോയെന്ന് കാമുകന്റെ ക്ലീഷെ ചോദ്യം ! ‘ഇല്ല’ എന്ന് കാമുകിയുടെ കണ്ണില്‍ ചോരയില്ലാത്ത മറുപടി; വിവാഹ വാര്‍ഷിക ദിനത്തില്‍ അശ്വതിയുടെ കുറിപ്പ് വൈറലാകുന്നു…

മലയാളികളുടെ ഇഷ്ട അവതാരകയാണ് അശ്വതി ശ്രീകാന്ത്. ഇപ്പോള്‍ തന്റെ വിവാഹവാര്‍ഷിക ദിനത്തില്‍ അശ്വതി ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു കുറിപ്പ് വൈറലാകുകയാണ്. അശ്വതിയുടെയും ഭര്‍ത്താവ് ശ്രീകാന്തിനെയും പ്രണയവിവാഹമായിരുന്നു. വീട്ടുകാര്‍ സമ്മതിച്ചിട്ട് കല്യാണം നടക്കില്ലെന്ന അവസ്ഥയില്‍ തന്റെ കൂടെ ഇറങ്ങിവരുമോയെന്ന് കാമുകന്‍ ചോദിച്ചെന്നും ഇല്ലെന്ന് മുഖത്തു നോക്കി പറഞ്ഞെന്നും അശ്വതി പറയുന്നു. ഒടുവില്‍ ഇത്തിരി കാത്തിരുന്നിട്ടായാലും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിച്ചെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. അശ്വതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ… വീട്ടുകാര് സമ്മതിച്ചിട്ട് കല്യാണം നടക്കുമെന്നു ഒരു പ്രതീക്ഷയുമില്ലാതിരുന്ന കാലത്ത് കാമുകന്റെ ക്‌ളീഷേ ചോദ്യം: ഞാന്‍ വിളിച്ചാ നീ ഇറങ്ങി വരുവോ? കണ്ണില്‍ ചോരയില്ലാത്ത കാമുകി: ഇല്ല ?? കാമുകന്‍: നിനക്കല്ലേലും നിന്റെ വീട്ടുകാരാ വലുതെന്ന് എനിക്കറിയാം…ഒടുവില്‍ ഞാന്‍ മണ്ടനാകും (അന്ന് ‘ശശി’ പ്രയോഗം നിലവില്‍ വന്നിരുന്നില്ല) കാമുകി: ഓഹ്, അതല്ലെന്ന്… എനിക്ക് മേക്കപ്പ് ഒക്കെ ഇട്ട് കല്യാണ സാരിയൊക്കെ…

Read More

ബോഡി ഷെയിമിംഗ് ഇപ്പോള്‍ എനിക്കൊരു വിഷയമേയല്ല ! ശരീരഭാരത്തെ പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി പെണ്‍കുട്ടിയുടെ കുറിപ്പ്…

സാധാരണയില്‍ കവിഞ്ഞ് വണ്ണമുള്ളവരെ കളിയിക്കാകുക പലരുടെയും ഹോബിയാണ്. പെണ്‍കുട്ടികളാണ് ഇത്തരം കളിയാക്കലുകള്‍ക്ക് മിക്കപ്പോഴും ഇരയാകുന്നത്. ഇപ്പോഴേ ഇങ്ങനെ തടിച്ചാല്‍ കല്യാണം കഴിഞ്ഞ് കുട്ടിയൊക്കെ ആകുമ്പോള്‍ എന്താകും അവസ്ഥ എന്നു പറഞ്ഞാകും ഭയപ്പെടുത്തല്‍. അനാരോഗ്യ പ്രവണതകള്‍ ഒന്നുമില്ലെങ്കില്‍ അല്‍പം തടിയുള്ളത് കാര്യമാക്കേണ്ടതില്ല എന്നതാണ് വാസ്തവം. ചിലര്‍ക്ക് വണ്ണം പാരമ്പര്യമായി കിട്ടുന്നതുമാകാം. എന്തൊക്കെ അഭ്യാസം കാണിച്ചിട്ടും വണ്ണം വിട്ടുപോകാത്തവരുമുണ്ട്. ഇത്തരം കളിയാക്കലുകള്‍ ഏറെ കേട്ട ഒരു പെണ്‍കുട്ടി ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലെഴുതിയ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്… പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതല്‍ ശരീരഭാരത്തെ കുറിച്ചുള്ള കമന്റുകള്‍ ഞാന്‍ കേട്ടുതുടങ്ങി. എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടി, അവളുടെ രൂപത്തെക്കുറിച്ച് ചിന്തിക്കാനുള്ള പ്രായമായില്ലെന്നോ, ജീവിതം ആസ്വദിക്കുന്ന പ്രായമാണെന്നോ മനസ്സിലാക്കാതെയാണ് ആളുകള്‍ എനിക്കു നേരേ പരിഹാസം ചൊരിഞ്ഞത്. ഞാന്‍ നടന്നു പോകുമ്പോള്‍ കളിയാക്കി ചിരിക്കുകയും…

Read More

പ്രേമിച്ചവളുടെ മുഖത്ത് ആസിഡ് ഒഴിക്കാനും പെട്രോള്‍ ഒഴിച്ചു കത്തിക്കാനും മടിക്കാത്ത ഒരുത്തന്റെ സ്വഭാവ വൈകൃതം തിരിച്ചറിഞ്ഞ് വേണ്ട എന്നു പറഞ്ഞാല്‍ എന്താണ് തെറ്റ് ! അവര്‍ക്ക് വേണ്ടത് ആണിന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന മരപ്പാവകളെ; തുറന്നടിച്ച് യുവതി

ഒരു പെണ്‍കുട്ടി ഒരാളുടെ പ്രണയാഭ്യര്‍ഥന നിരസിച്ചാല്‍ പിന്നെ ആളുകള്‍ പറയുക അവള്‍ തേച്ചിട്ട് പോയി എന്നാണ്. എന്നാല്‍ പുരുഷന്‍ പ്രണയബന്ധം ഉപേക്ഷിച്ചാല്‍ ആരും അത് ആഘോഷിക്കാറില്ല എന്നതാണ് വസ്തുത. ഏറെ കൊട്ടിഘോഷിക്കുന്ന തേപ്പിനെക്കുറിച്ചും സമൂഹത്തിന്റെ മനോഭാവത്തെക്കുറിച്ചും തുറന്നെഴുതുകയാണ് ശില്‍പ നിരവില്‍പുഴ എന്ന എഴുത്തുകാരി. ശില്‍പയുടെ കുറിപ്പ് ഇതിനോടകം സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കഴിഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം; ‘തേപ്പും’ പെണ്ണും മലയാളികളുടെ ഒരു പൊതുസ്വഭാവം ഉണ്ട്. ഇടക്കിടെ കുറേ വാക്കുകള്‍ക്ക് പുതിയ കുറേ അര്‍ത്ഥങ്ങള്‍ കണ്ടുപിടിക്കും.പിന്നെ കാണുന്ന ഇടങ്ങളിലൊക്കെ തോന്നുന്നത് പോലെ ഈ വാക്ക് ഇങ്ങനെ കുത്തിത്തിരുകും.എന്താണെന്നോ ഏതാണെന്നോ ഒന്നുമറിയില്ല.വെറുതെ ഒരഭിപ്രായപ്രകടനം,അത് വഴി കിട്ടുന്ന മനസ്സുഖം ഒന്ന് വേറെയാണല്ലോ.അങ്ങനെ കണ്ടുപിടിച്ച ഒന്നാണ് ‘തേപ്പ്’.തേച്ചിട്ടു പോയ കാമുകിമാര്‍ പ്രണയബന്ധത്തില്‍ ട്രെന്‍ഡ് ആണ് ഇപ്പോള്‍.ഇതില്‍ രസകരമായ വസ്തുത എന്താണെന്ന് വച്ചാല്‍ എല്ലാ തേപ്പിലും പ്രതിസ്ഥാനത്തു വരുന്നത് മിക്കപ്പോഴും സ്ത്രീകളാണ് എന്നുള്ളതാണ്. പ്രണയാഭ്യര്‍ത്ഥന…

Read More

പ്രണയിക്കുകയാണെങ്കില്‍ കാന്‍സറിനെപ്പോലെ പ്രണയിക്കണം ! നമ്മള്‍ എത്ര ചവിട്ടി എറിയാന്‍ ശ്രമിച്ചാലും വിടാതെ പിന്തുടരുന്ന കാമുകിയാണ് കാന്‍സര്‍; യുവാവിന്റെ തീവ്രമായ വാക്കുകള്‍ വൈറലാവുന്നു…

തിരുവനന്തപുരം:മാനവരാശിയ്ക്ക് തന്നെ ഏറ്റവും ഭീഷണിയായ രോഗങ്ങളിലൊന്നാണ് കാന്‍സര്‍. ശരീരത്തെ ദുര്‍ബലമാക്കുമ്പോഴും പലരും കാന്‍സറിനെ അതിജീവിക്കുന്നത് മനക്കരുത്തു കൊണ്ടു കൂടിയാണ്. മനോബലത്താല്‍ കാന്‍സറിനെ അതിജീവിച്ച യുവാവിന്റെ തീവ്രമായ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായിക്കൊണ്ടിരിക്കുന്നത്. കാര്‍ന്നു തിന്നുന്ന കാന്‍സറിനെ പ്രണയിനിയായി കണ്ടാണ് തിരുവനന്തപുരം സ്വദേശി നന്ദു നൈസായി ഒഴിവാക്കിയത്. ആരെയെങ്കിലും നമ്മള്‍ പ്രണയിക്കുകയാണെങ്കില്‍ ക്യാന്‍സറിനെ പോലെ പ്രണയിക്കണം എന്നാണ് നന്ദുവിന്റെ അഭിപ്രായം. എത്ര നമ്മള്‍ ചവിട്ടി എറിയാന്‍ ശ്രമിച്ചാലും വിടാതെ പിന്തുടരുന്ന കാമുകിയായാണ് നന്ദു കാന്‍സറിനെ വിശേഷിപ്പിക്കുന്നത്. നന്ദുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനകം സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞിരിക്കുകയാണ്. കാന്‍സര്‍ ചികിത്സയുടെ ഓരോഘട്ടത്തിലെയും അനുഭവങ്ങള്‍ നന്ദു ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. ”ശക്തമായ കീമോ ചെയ്തു നോക്കി. ആ കീമോയുടെ ശക്തിയില്‍ ശരീരം മുഴുവന്‍ പിടഞ്ഞു. പല ഭാഗങ്ങളും തൊലി അടര്‍ന്നു തെറിച്ചു പോയി. ചുരുക്കി പറഞ്ഞാല്‍ ദ്രോഹിക്കാന്‍ പറ്റുന്നതിന്റെ പരമാവധി ദ്രോഹിച്ചു…

Read More

നമ്മള്‍ മെസ്സി ഗോളടിക്കാത്തതിന്റെ പേരില്‍ പരിതപിച്ചിരിക്കുമ്പോള്‍ നമ്മുടെ തൊട്ടരികെ ഒരാളിരിക്കുന്നതു കണ്ടോ ! ഖല്‍ബ് തകര്‍ന്ന് ഒന്നു കരയാന്‍ പോലുമാവാതെ…സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന കുറിപ്പ് ഇങ്ങനെ…

ഫുട്‌ബോള്‍ ലോകകപ്പിന്റെ ചൂടിലാണ് കേരളം. മെസിയും അര്‍ജന്റീനയും ബ്രസീലുമെല്ലാം ചങ്കും ചങ്കിടിപ്പുമാകുന്ന സമയമാണിത്. ആളു കൂടുന്നിടത്തെല്ലാം ചര്‍ച്ച കാല്‍പ്പന്ത് മാമാങ്കം മാത്രം. അതിനിടയില്‍ ഒന്നുറങ്ങി എണീറ്റപ്പോള്‍ സ്വന്തം കുടുംബത്തിലെ എട്ട് പേരെ നഷ്ടപ്പെട്ട റാഫിയെന്ന യുവാവിനെ ആര്‍ക്ക് സമയം. നമ്മള്‍ മെസ്സി ഗോളടിക്കാത്തതിന്റെ പേരില്‍ പരിതപിച്ചിരിക്കുമ്പോള്‍ നമ്മുടെ തൊട്ടരികെ ഒരാളിരിക്കുന്നതു കണ്ടോ എന്നു തുടങ്ങി ഷറഫുദീന്‍ സഹ്‌റ എന്നൊരാള്‍ ഫേസ്ബുക്കില്‍ ഇട്ട കുറിപ്പ് വൈറലാകുകയാണ്. കോഴിക്കോട് താമരശേരി കട്ടിപ്പാറ സ്വദേശി മുഹമ്മദ് റാഫിയെക്കുറിച്ചാണ് ഷറഫുദീന്റെ ഫേസ്ബുക്ക് കുറിപ്പ്. കരിഞ്ചോല മലയിലുണ്ടായ ഉരുള്‍പൊട്ടല്‍ റാഫിയുടെ കുടുംബത്തിലെ എട്ടുപേരുടെ ജീവനാണെടുത്തത്. റാഫിയുടെ മാതാപിതാക്കളും ഭാര്യയും മൂന്നു വയസ്സുകാരി മകളും രണ്ടു സഹോദരിമാരും സഹോദരിയുടെ രണ്ടു കുട്ടികളുമാണ് അന്നത്തെ ദുരന്തത്തില്‍ മരണമടഞ്ഞത്. അപകടത്തില്‍ തന്റെ കുടുംബത്തിന് ഒന്നും വരുത്തരുതെ എന്ന പ്രാര്‍ത്ഥനയോടെ സൗദിയില്‍ നിന്ന് നാട്ടിലെത്തിയ റാഫിയ്ക്ക് തന്റെ പ്രിയയരുടെ ചേതനയറ്റ…

Read More