വിദ്യാര്‍ഥികളുടെ മനസ്സ് അറിഞ്ഞ് പെരുമാറുന്ന ആളായിരിക്കണം ഒരു അധ്യാപിക. അത്തരം ഒരു അധ്യാപികയുടെ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.ഡിംബിള്‍ റോസ് എന്ന അധ്യാപിക ഫേസ്ബുക്കില്‍ കുറിച്ച വരികളാണ് പലരുടെയും അനുഭവമാണെന്ന് സോഷ്യല്‍ മീഡിയ വിധിയെഴുതിയിരിക്കുന്നത്. ‘എന്റെ പിള്ളേരൊക്കെ എന്നാ കിടുവാന്നേ’ എന്ന തലക്കെട്ടോടെയാണ് അധ്യാപികയുടെ കുറിപ്പ് തുടങ്ങുന്നത്. പരീക്ഷാഹാളില്‍ പലപ്പോഴും വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമാകുന്നത് അധ്യാപകര്‍ക്ക് ചായയുമായി എത്തുന്ന പ്യൂണോ മറ്റുള്ളവരോ ആണ്. ചായവാങ്ങി അധ്യാപകര്‍ ചോദിക്കുന്ന ക്ലീഷേ ചോദ്യം, ആര്‍ക്കെങ്കിലും ചായവേണോ?, ഡിംബിളും ഇതേ ചോദ്യം ആവര്‍ത്തിച്ചു. ഭക്ഷണം കഴിക്കാതെയോ കിലോ മീറ്ററുകള്‍ നടന്നോ സ്കൂളിലെത്തുന്ന ഏതേലും വിദ്യാര്‍ഥി ഒരു ചായയ്ക്ക് വേണ്ടി മോഹിച്ചിരുപ്പുണ്ടോ എന്നറിയാനായിരുന്നു അധ്യാപികയുടെ ആ ചോദ്യം. ചായ വേണോ എന്ന് ചോദിക്കുമ്പോള്‍ പൊതുവെ വേണ്ട ടീച്ചര്‍ എന്ന് പ്രതീക്ഷിച്ചിരുന്ന മറുപടിയല്ല ഡിംബിളിന് ലഭിച്ചത്. ഇതാണ് ഡിംപിളിനെ ഇങ്ങനെയൊരു കുറിപ്പെഴുതാന്‍ പ്രേരിപ്പിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:…
Read More