ഒമിക്രോണിന്റെ ഉപവകഭേദമായ ബി.എ.2.75.2 കേസുകള്‍ ലോകത്ത് ഉയരുന്നു. ബി.എ.2.75.2 രക്തത്തിലെ ന്യൂട്രലൈസിങ് ആന്റിബോഡികളെ വെട്ടിച്ച് രക്ഷപ്പെടുമെന്നും പല കോവിഡ് 19 ആന്റിബോഡി തെറാപ്പികളും ഇവയ്ക്കെതിരെ ഫലപ്രദമല്ലെന്നുമാണ് പുതിയ പഠനത്തില്‍ പറയുന്നത്. ലാന്‍സറ്റ് ഇന്‍ഫെക്ഷ്യസ് ഡിസീസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഒമിക്രോണ്‍ വകഭേദമായ ബി.എ.2.75 പരിണമിച്ചുണ്ടായതാണ് ബി.എ.2.75.2 ഉപവകഭേദം. ഈ വര്‍ഷം ആദ്യം കണ്ടെത്തിയ ഈ ഉപവകഭേദം വിവിധ രാജ്യങ്ങളിലേക്ക് പടര്‍ന്നെങ്കിലും ഇത് മൂലം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം കുറവാണ്. ശൈത്യകാലത്ത് കോവിഡ് അണുബാധകളുടെ എണ്ണം ഉയരാന്‍ സാധ്യതയുണ്ടെന്നും സ്വീഡനിലെ കരോലിന്‍സ്ക ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനം മുന്നറിയിപ്പ് നല്കുന്നു. സ്റ്റോക്ഹോമിലെ 75 രക്തദാതാക്കളില്‍ നിന്നെടുത്ത സെറം സാംപിളുകളിലുള്ള ആന്റിബോഡികള്‍ ബി.എ. 5 വകഭേദത്തോട് കാണിച്ച കാര്യക്ഷമതയുടെ ആറിലൊന്ന് മാത്രമേ ബി.എ.2.75.2 ന് എതിരെ പ്രദര്ശിപ്പിക്കുന്നുള്ളെന്നും ഗവേഷകര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം നവംബറിലും ഈ വര്‍ഷം…
Read MoreTag: fear
അടിച്ചു പൂക്കുറ്റിയായി ബൈക്ക് ഓടിച്ചു വന്ന പാമ്പിനെ തൂക്കിയെടുത്ത് ജീപ്പിലിട്ടു; നാട്ടുകാര്‍ പിടികൂടിയ പെരുമ്പാമ്പിനെയും വഴിയില്‍ വച്ച് കൂടെക്കൂട്ടി; ഒറിജിനല്‍ പാമ്പിനെ കണ്ട് പേടിച്ച് മനുഷ്യപ്പാമ്പ് ജീപ്പില്‍ നിന്ന് എടുത്തു ചാടി; രണ്ടു പാമ്പുകള്‍ പോലീസിനെ വെട്ടിലാക്കിയതിങ്ങനെ…
അടിച്ചു പൂക്കുറ്റിയായി ബൈക്കില്‍ വന്ന യുവാവിനെ പിടികൂടിയ പോലീസുകാര്‍ അറിഞ്ഞില്ല വരാന്‍ പോകുന്നത് വലിയ പണിയാണെന്ന്. ഇയാളുമായി സ്റ്റേഷനിലേക്ക് വരുന്ന വഴി നാട്ടുകാര്‍ തടഞ്ഞ്, അവര്‍ പിടികൂടി ചാക്കിലാക്കിയ ഒരു മലമ്പാമ്പിനെയും പൊലീസിന് കൈമാറി. മദ്യപ പാമ്പിനെയും മലമ്പാമ്പിനെയും ജീപ്പിന്റെ ബാക്ക് സീറ്റില്‍ ഇട്ട് സ്റ്റേഷനിലേക്ക് വരും വഴി പാമ്പിനെ കണ്ട് ഭയന്ന മദ്യപന് ജീപ്പില്‍ നിന്ന് എടുത്തു ചാടുകയായിരുന്നു. റോഡില്‍ വീണ് മേലാസകലം പരുക്കേറ്റ ഇയാളെ പിന്നീട് ആശുപത്രിയിലെത്തിച്ച് മുറിവുകള്‍ ഡ്രസ് ചെയ്ത ശേഷം പൊലീസ് ജീപ്പില്‍ തന്നെ വീട്ടില്‍ കൊണ്ടു വിട്ടു. ഇന്നലെ രാത്രി 10 മണിയോടെ പഴകുളത്താണ് സംഭവം. അടൂര്‍ സ്റ്റേഷനിലെ പൊലീസുകാര്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് തെങ്ങമം സ്വദേശി ബിജു മദ്യപിച്ച് ലക്കുകെട്ട് ബൈക്കില്‍ എത്തിയത്. പ്രഥമദൃഷ്ട്യാ തന്നെ മദ്യപനെ മനസിലാക്കിയ പൊലീസ് ഇയാളെ ജീപ്പില്‍ കയറ്റി. പഴയ മോഡല്‍ മഹീന്ദ്രജീപ്പാണ്…
Read More