മലപ്പുറം: എടിഎം തട്ടിപ്പുകളിലൂടെ അനവധി മലയാളികള്‍ക്കാണ് അടുത്ത കാലത്ത് പണം നഷ്ടമായത്. റൊമാനിയ, ബള്‍ഗേറിയ തുടങ്ങിയ വിദേശ രാജ്യങ്ങളിലെ പൗരന്മാരെ കേരളാ പോലീസ് പൊക്കുകയും ചെയ്തു. എന്നാല്‍ പണം നഷ്ടമായവര്‍ക്ക് യഥാസമയം പണം തിരികെ നല്കുന്നതില് ബാങ്കുകള്‍ വീഴ്ച്ച വരുത്തുകയാണെന്നതാണ് വാസ്തവം. പണവും വിവരങ്ങളും സംരക്ഷിക്കേണ്ടത് ബാങ്കുകളുടെ ഉത്തവാദിത്തമാണെന്നിരിക്കെ പണം നഷ്ടപ്പെട്ടാല്‍ തിരികെ നല്കാന് പലപ്പോഴും ബാങ്കുകള്‍ തയ്യാറാകില്ല, തയ്യാറാകുന്ന ബാങ്കുകള്‍ വളരെ ചുരുക്കവുമാണ്. മലപ്പുറം തിരൂര്‍ കെജി പടി സ്വദേശി ഡോ. ഷബീര്‍ അഹമ്മദിനും പറയാനുള്ളത് ഇത്തരം ഒരു കഥയാണ്. ഇവിടെ വില്ലന്‍ ഫെഡറല്‍ ബാങ്കാണ്. എ.ടി.എമ്മില്‍ നിന്ന് നഷ്ടപ്പെട്ട തുക ലഭിക്കാനായി കോടതി വിധി സമ്പാദിച്ചിട്ടും ഫെഡറല്‍ ബാങ്ക് ധിക്കാരപരമായ സമീപനം തുടരുകയാണ്. നീതിക്കായി കഴിഞ്ഞ ഒന്നര വര്‍ഷമായി പോരാടുന്ന ഡോക്ടര്‍ ഒടുവില്‍ അനുകൂല വിധി സമ്പാദിച്ചിട്ടും പണം നല്കാന് ബാങ്ക് തയ്യാറാകുന്നില്ലയെന്നതാണ് കൗതുകം.…
Read More