സ്‌നേഹത്തിന്റെ കാര്യത്തില്‍ മനുഷ്യനെ പലപ്പോഴും നാണിപ്പിക്കുന്നതാണ് മറ്റു ജീവികളുടെ പ്രവൃത്തികള്‍. അത്തരം ചില പ്രവൃത്തികളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്. അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പൂച്ചയ്ക്ക് ഒരു തെരുവ് പട്ടി പാല് കൊടുക്കുന്നതാണ് വീഡിയോയിലുള്ളത്. നൈജീരിയയിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ളതാണ് വീഡിയോ. റോയിട്ടേഴ്സിന്റെ ട്വിറ്റര്‍ പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. നിരവധി പേര്‍ ഈ വിഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. 32 സെക്കന്റാണ് വിഡിയോയുടെ ദൈര്‍ഘ്യം. നിരവധി പേര്‍ ഈ ദൃശ്യങ്ങള്‍ മൈബൈലില്‍ പകര്‍ത്തുന്നതും വീഡിയോയില്‍ കാണാം. പൂച്ചക്കൂട്ടി പാലുകുടിക്കുമ്പോള്‍ വളരെ ശാന്തമായി കിടക്കുകയാണ് പട്ടി. ഇത് അസാധാരണമായ കാഴ്ചയാണെന്നാണ് വീഡിയോ ഷെയര്‍ ചെയ്ത് പലരും പറയുന്നത്.
Read MoreTag: feeding
ഇത്രയും പ്രായമായില്ലേ അമ്മാവാ ! അമ്മ കുഞ്ഞിന് പാലു കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ അശ്ലീല കമന്റ് പാസാക്കി കിളവന്മാര്‍; ഇത് കണ്ട് ബസിലുണ്ടായിരുന്ന ആണ്‍കുട്ടികള്‍ ചെയ്തത്…
അമ്മ കുഞ്ഞിന് പാലുകൊടുക്കുന്നതില്‍ പോലും അശ്ലീലം കാണുന്ന ചിലര്‍ നമ്മുടെ ഇടയിലുണ്ട്. വിശന്നു കരഞ്ഞ കുഞ്ഞിന് ബസില്‍ വച്ച് അമ്മ പാല്‍ കൊടുക്കാന്‍ തുടങ്ങിയപ്പോഴാണ് അശ്ലീല കമന്റ് പാസാക്കി മധ്യവയ്‌സ്‌കര്‍ അടുത്തു കൂടിയത്. എന്നാല്‍ അവര്‍ക്ക് ആശ്വാസമായതാവട്ടെ കോളജ് വിദ്യാര്‍ഥികളും. ഒരു പെണ്‍കുട്ടിയുടെ അനുഭവക്കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. പെണ്‍കുട്ടിയുടെ കുറിപ്പ് ഇങ്ങനെ…വൈകുന്നേരം കോളേജ് വിട്ട് ബസ് കാത്തിരിക്കുന്ന സമയത്താണ് ബസ് സ്റ്റോപ്പിലേക്ക് ഒരു കുഞ്ഞുമായി ഒരു അമ്മ എത്തിയത്. കുഞ്ഞിനെയും കൊണ്ട് നില്‍ക്കുന്ന ആ അമ്മയെ കണ്ടപ്പോള്‍ സീറ്റിലിരുന്ന ഒരു ചേച്ചി എണീറ്റ് കൊടുത്തു. കുറച്ചു കഴിഞ്ഞപ്പോള്‍ ആ അമ്മയുടെ കയ്യില്‍ ഇരുന്ന കുഞ്ഞു കരയാന്‍ തുടങ്ങി. അതോടെ അമ്മയുടെ മുഖത്ത് ഒരു പരിഭ്രമം. കുഞ്ഞിന് വിശക്കുന്നുണ്ടെന്ന് ആ അമ്മയ്ക്ക് മനസ്സിലായി. ചുറ്റും നിറയെ ആളുകള്‍ ബസ് സ്റ്റോപ്പിന്റെ പരിസരത്ത് സ്ത്രീകളും കുട്ടികളും മധ്യവയസ്‌കരും കോളേജ് വിദ്യാര്‍ത്ഥികളും…
Read Moreതെരുവ്‌നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കി ഭിക്ഷാടകന്‍ ! മനസ്സു നിറയ്ക്കുന്ന വീഡിയോ വൈറലാകുന്നു…
കോവിഡ് കാലത്ത് ലോകജനതയില്‍ ഭൂരിഭാഗവും ദുരിതത്തിലാണ്. ഈ അവസ്ഥയിലും പലയിടത്തു നിന്നും നന്മയുടെ കാഴ്ചകള്‍ വരുന്നത് ഒരു പ്രതീക്ഷയാണ്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലെ സുശാന്ത നന്ദയാണ് 17 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ക്ലിപ്പ് ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. ഒരു ഭിക്ഷാടകന്‍ തനിക്ക് കിട്ടിയ ഭക്ഷണത്തില്‍ പങ്ക് തെരുവ് നായ്ക്കള്‍ക്ക് പകുത്തുകൊടുക്കുന്നത് വീഡിയോയില്‍ കാണാം. ഇയാളുടെ പാത്രത്തിലാണ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത്. ഒരു മണിക്കൂറിനുള്ളില്‍ 4000ത്തോളം പേരാണ് വീഡിയോ കണ്ടത്. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് ഭിക്ഷാടകനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
Read More