സിനിമയിലേക്കുള്ള കാസ്റ്റിംഗിന്റെ പേരില്‍ നിരവധി തട്ടിപ്പുകളാണ് അരങ്ങേറുന്നത്. പണം തട്ടലും ലൈംഗിക ചൂഷണവുമുള്പ്പെടെയുള്ളവ ഇതിന്റെ ബാക്കിപത്രങ്ങളാണ്. ഇത്തരത്തിലുള്ള വ്യാജ കാസ്റ്റിംഗിനെതിരേ ബോധവല്‍ക്കരണവുമായി ഫെഫ്ക രംഗത്തെത്തയിരിക്കുകയാണ് ഇപ്പോള്‍. ഹ്രസ്വചിത്രത്തിലൂടെ ബോധവത്കരണം നടത്തുകയാണ് ഫെഫ്ക. അന്ന ബെന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ഹ്രസ്വചിത്രം സംവിധാനം ചെയ്തത് ജോമോന് ടി ജോണ്‍ ആണ്. മോഹന്‍ലാലിന്റെ ശബ്ദത്തിന്റെ അകമ്പടിയോടെയാണ് ചിത്രം തുടങ്ങുന്നത്. ഫെഫ്കയുടെ യൂ ട്യൂബ് ചാനലിലൂടെയാണ് ഈ ഹ്രസ്വചിത്രം റിലീസ് ചെയ്തത്. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണനാണ് ഈ വീഡിയോ സംബന്ധിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
Read MoreTag: fefka
ക്ലാസ് വിഷയം ‘കാസ്റ്റ്’ വിഷയമാക്കിയതാണ് പ്രശ്നങ്ങള്‍ക്ക് വഴിവെച്ചതെന്ന് ഫെഫ്ക ! നടനുമായി സഹകരിക്കുന്നതില്‍ പ്രശ്നമില്ലെന്ന് സംവിധായകന്; അനിലുമായി ഇനി സിനിമയില്ലെന്ന് ബിനീഷ്
അനില്‍ രാധാകൃഷ്ണ മേനോന്-ബിനീഷ് ബാസ്റ്റിന് പ്രശ്നം ഒത്തുതീര്‍ന്നതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണന്. കൊച്ചിയില്‍ ഫെഫ്ക വിളിച്ചുചേര്‍ത്ത യോഗത്തില്‍ അനിലിന്റെയും ബിനീഷിന്റെയും മറ്റ് ഫെഫ്ക അംഗങ്ങളുടെയും സാന്നിധ്യത്തിലാണ് പ്രശ്നം ഒത്തുതീര്‍പ്പായത്. ‘അനിലും ബിനീഷും തമ്മിലുണ്ടായ പ്രശ്നത്തില്‍ ജാതി അധിക്ഷേപം ഉണ്ടായിട്ടില്ല. അക്കാര്യം ഇരുവര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. അനിലിന് ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ട്. അതില്‍ അനില്‍ ബിനീഷിനോട് ഖേദം പ്രകടിപ്പിച്ചിട്ടുമുണ്ട്. മറ്റൊരു നടപടി അനിലിനെതിരേ സംഘടന എടുക്കുന്നില്ല. ഫെഫ്ക ഇരുപക്ഷവും ചേരുന്നില്ലെന്നും മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടതെന്നും സംഭവങ്ങള്‍ തുടര്‍ന്ന് ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ക്ലാസ് വിഷയം ഒരു കാസ്റ്റ് വിഷയമാക്കിയതാണ് പ്രശ്നങ്ങള്‍ക്ക് വഴിവച്ചത്. അനിലിന്റെ പരാമര്‍ശത്തില്‍ ജാതീയത ഇല്ല. ജാതീയതയ്ക്ക് എതിരെയാണ് ഫെഫ്ക നിലകൊള്ളുന്നത്. സിനിമയില്‍ ജാതീയമായ വേര്‍തിരിവില്ല. ഇതില്‍ ജാതീയത ഇല്ലെന്ന് ഇന്നത്തെ ചര്‍ച്ചയിലും ബോധ്യപ്പെട്ടു. വര്‍ഗപരമായ പരാമര്‍ശം ഉണ്ടായി എന്നത് സംശയപരമായി നിലകൊള്ളുന്നു. ഇരുവരും തമ്മില്‍ നേരത്തെ…
Read More