ടൊവിനോ നായകനായി അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ടായിരുന്നു. പുതുമുഖ നടി ഫെമിന ജോര്‍ജ് ആണ് ചിത്രത്തില്‍ നായികയായി അഭിനയിച്ചത്. ബ്രൂസിലി ബിജി എന്ന കരാട്ടെകാരിയുടെ വേഷം മനോഹരമായി അവതരിപ്പിക്കാന്‍ ഫെമിനയ്ക്ക് സാധിച്ചിരുന്നു. പിന്നീട് ബ്രൂസ് ലീ ബിജി എന്ന പേരില്‍ തന്നെയാണ് നടി അറിയപ്പെട്ടതും. പല അഭിമുഖങ്ങളിലൂടെയും തന്റെയും മിന്നല്‍ മുരളിയുടെയും വിശേഷങ്ങള്‍ ഫെമിന പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ സിനിമയുടെ പിന്നണി വിശേഷങ്ങളെക്കുറിച്ചും തന്റെ വ്യക്തി ജീവിതത്തെക്കുറിച്ചുമൊക്കെ മനസ്സു തുറന്നിരിക്കുകയാണ് നടി. മിന്നല്‍ മുരളിയില്‍ ബിജി കരഞ്ഞു കൊണ്ടിരിക്കുമ്പോള്‍ അനീഷ് കല്യാണം വിളിക്കുന്നതാണ് ആദ്യം എടുത്ത ഷോട്ട്. അതിനു ശേഷമാണ് ആ കിക്ക്. പക്ഷേ സിനിമയില്‍ ആ സീന്‍ ഇല്ലായിരുന്നു. ഇപ്പോള്‍ തോന്നുന്നു ആ കരച്ചില്‍ സീന്‍ ഇല്ലാതിരുന്ന നന്നായെന്ന്. അതുകൊണ്ട് തന്നെ ബിജിയുടെ എന്‍ട്രി…
Read More