അജ്ഞാത പനിയില്‍ വിറച്ച് ഉത്തരാഖണ്ഡിലെ ഒരു ഗ്രാമം. പനി പടരുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആരോഗ്യവിഭാഗം നടത്തിയ ക്യാമ്പില്‍ 220 പേര്‍ക്ക് രോഗം പിടിപെട്ടതായി കണ്ടെത്തി. പൗരിയിലെ താലി ഗ്രാമത്തിലാണ് ഈ ദുരവസ്ഥ. അജ്ഞാത പനി പടരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന ഘട്ടത്തില്‍ ആരോഗ്യമന്ത്രി ധാന് സിങ് റാവത്തിന്റെ നിര്‍ദേശപ്രകാരമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പില്‍ പരിശോധിച്ചപ്പോള്‍ 220 ഗ്രാമവാസികള്‍ക്ക് പനി പിടിപെട്ടതായി കണ്ടെത്തി. പനിക്ക് പുറമേ ചുമയും തലവേദനയുമാണ് മറ്റു രോഗ ലക്ഷണങ്ങള്‍. 20 പേരുടെ രക്ത സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചതായി അധികൃതര്‍ വ്യക്തമാക്കി. മൂന്ന് ദിവസത്തിനകം ഫലം വരുമെന്നാണ് പ്രതീക്ഷ. ഫലം ലഭിച്ചാല്‍ മാത്രമേ, പനിയുടെ യഥാര്‍ഥ കാരണം വ്യക്തമാകുകയുള്ളൂവെന്നും അധികൃതര്‍ പറയുന്നു. പരിശോധനയില്‍ ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. ആന്റിജന്‍ ടെസ്റ്റാണ് നടത്തിയത്. ഗ്രാമത്തില്‍ നിന്ന് ആളുകള്‍ പുറത്തേയ്ക്ക് പോകുന്നത് വിരളമാണ്. അതിനാല്‍ കോവിഡ് പിടിപെടാനുള്ള…
Read MoreTag: fever
അജ്ഞാത പനി വ്യാപിക്കുന്നു ! ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തത് 60 മരണങ്ങള്; മരിച്ചവരില്‍ ഭൂരിഭാഗവും കുട്ടികള്‍…
കോവിഡ് ഭീതി നിലനില്‍ക്കെത്തന്നെ രാജ്യത്ത് അജ്ഞാത പനി പടരുന്നതായി റിപ്പോര്‍ട്ട്. ബിഹാര്‍, മധ്യപ്രദേശ്, ഹരിയാന, ഡല്‍ഹി, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് രോഗബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫിറോസാബാദില്‍ മാത്രം അറുപതോളം പേരാണ് മരിച്ചത്. പനിയുടെ കാരണം കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. കോവിഡ് ടെസ്റ്റ് ഉള്‍പ്പടെയുള്ള മറ്റെല്ലാ പരിശോധനകളും ഡോക്ടര്‍മാര്‍ നടത്തിവരുന്നു. ‘നിലവില്‍ നമുക്ക് ലഭിക്കുന്ന പനിയുടെ 20-25% കേസുകളും ഇത്തരത്തിലുള്ളവയാണ്. ഡെങ്കിപ്പനി, റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസ് , ഇന്‍ഫ്ലുവന്‍സ, കോവിഡിനുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍, ആന്റിബോഡികളുടെ ടെസ്റ്റുകള്‍ ഉള്‍പ്പെടെ നടത്തിയിട്ടും ഫലം നെഗറ്റീവാണ്. കഴിഞ്ഞ ഒന്നര മാസത്തില്‍ ഒന്നു മുതല്‍ അഞ്ചു വയസിനുമിടയില്‍ പ്രായമുള്ള കുട്ടികളില്‍ ഇത്തരം കേസുകള്‍ ഞങ്ങള്‍ കണ്ടിട്ടുണ്ട്’.’പീഡിയാട്രിക് തീവ്രപരിചരണ വിഭാഗം മേധാവി ഡോ. പരാഗ് ശങ്കര്‍റാവു ഡെക്കേറ്റ് പറഞ്ഞു. പക്ഷേ, ഇത്തരം കേസുകളില്‍ രോഗിയുടെ നില ഏഴ് ദിവസത്തിനുള്ളിലെങ്കിലും മെച്ചപ്പെടുന്ന കേസുകളുണ്ടായിട്ടുണ്ടെന്ന്…
Read More