ര​ണ്ടാം സാ​നി​യ ! വ്യോ​മ​സേ​ന​യു​ടെ ആ​ദ്യ മു​സ്ലിം വ​നി​താ യു​ദ്ധ​വി​മാ​ന പൈ​ല​റ്റാ​യി ച​രി​ത്രം സൃ​ഷ്ടി​ക്കാ​ന്‍ ‘സാ​നി​യ മി​ര്‍​സ’

ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന​യു​ടെ ആ​ദ്യ​ത്തെ മു​സ്ലിം വ​നി​താ യു​ദ്ധ​വി​മാ​ന പൈ​ല​റ്റാ​യി ച​രി​ത്രം സൃ​ഷ്ടി​ക്കാ​ന്‍ ത​യ്യാ​റെ​ടു​ത്ത് ഉ​ത്ത​ര്‍​പ്ര​ദേ​ശ് മി​ര്‍​സ​പു​ര്‍ സ്വ​ദേ​ശി സാ​നി​യ മി​ര്‍​സ. നാ​ഷ​ന​ല്‍ ഡി​ഫ​ന്‍​സ് അ​ക്കാ​ദ​മി​യു​ടെ യു​ദ്ധ​വി​മാ​ന പൈ​ല​റ്റി​നു​ള്ള പ​രീ​ക്ഷ​യാ​ണ് സാ​നി​യ മി​ര്‍​സ ജ​യി​ച്ച​ത്. പൂ​ന​യി​ലെ നാ​ഷ​ന​ല്‍ ഡി​ഫ​ന്‍​സ് അ​ക്കാ​ദ​മി​യി​ല്‍ ഡി​സം​ബ​ര്‍ 27ന് ​സാ​നി​യ പ്ര​വേ​ശ​നം നേ​ടും. നാ​ഷ​ണ​ല്‍ ഡി​ഫ​ന്‍​സ് അ​ക്കാ​ദ​മി​യി​ലെ 400 സീ​റ്റു​ക​ളി​ലേ​ക്കാ​ണ് 2022ല്‍ ​പ​രീ​ക്ഷ ന​ട​ന്ന​ത്. അ​തി​ല്‍ 19 എ​ണ്ണം സ്ത്രീ​ക​ള്‍​ക്കാ​ണ്. ഇ​തി​ല്‍ ര​ണ്ടു സീ​റ്റു​ക​ള്‍ വ​നി​താ യു​ദ്ധ​വി​മാ​ന പൈ​ല​റ്റു​ക​ള്‍​ക്ക് വേ​ണ്ടി​യാ​ണ് സം​വ​ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​ലൊ​രെ​ണ്ണ​മാ​ണ് സാ​നി​യ നേ​ടി​യ​ത്. ടെ​ലി​വി​ഷ​ന്‍ മെ​ക്കാ​നി​ക്കാ​യ ഷാ​ഹി​ദ് അ​ലി​യാ​ണ് സാ​നി​യ​യു​ടെ പി​താ​വ്. ആ​ദ്യ ശ്ര​മ​ത്തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും ര​ണ്ടാം ശ്ര​മ​ത്തി​ലാ​ണ് സീ​റ്റ് നേ​ടാ​നാ​യ​തെ​ന്നും സാ​നി​യ പ​റ​ഞ്ഞു. ഹി​ന്ദി​മീ​ഡി​യം സ്‌​കൂ​ളി​ല്‍ പ​ഠി​ച്ച ത​നി​ക്ക് ഇ​ത് വ​ലി​യ നേ​ട്ട​മാ​ണെ​ന്നും സാ​നി​യ പ​റ​ഞ്ഞു. യു​പി പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​യി​ല്‍ ജി​ല്ലാ​ത​ല​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ മാ​ര്‍​ക്ക് നേ​ടി​യ​തും…

Read More

ചൈനയ്‌ക്കെതിരേ പ്രതിരോധം തീര്‍ക്കാന്‍ ഇന്ത്യയ്ക്ക് എന്തു സഹായം വേണമെങ്കിലും നല്‍കാമെന്ന് റഷ്യ ! യുദ്ധവിമാനങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ഇന്ത്യയിലെത്തിക്കാന്‍ തയ്യാര്‍…

ചൈനയ്‌ക്കെതിരേ പ്രതിരോധം തീര്‍ക്കാന്‍ ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് റഷ്യ. ഏറ്റവും കുറഞ്ഞ സമയപരിധിക്കുള്ളില്‍ മിഗ് 29, എസ്യു 30 എംകെഐ യുദ്ധവിമാനങ്ങള്‍ ഇന്ത്യയിലേക്ക് എത്തിക്കാന്‍ തയാറാണെന്ന് റഷ്യ അറിയിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 30ഓളം യുദ്ധവിമാനങ്ങള്‍ റഷ്യയില്‍ നിന്ന് ഓര്‍ഡര്‍ ചെയ്യാന്‍ ഇന്ത്യന്‍ വ്യോമസേന പദ്ധതിയിട്ടിരിക്കുകയാണ്. ഇക്കാര്യം മനസിലാക്കിയാണ് റഷ്യയുടെ മുന്‍കൂര്‍ പ്രതികരണം. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തിനിടയിലാണ് റഷ്യയുടെ വാഗ്ദാനമെന്നതും ശ്രദ്ധേയമാണ്. മിഗ് 29 വിമാനങ്ങള്‍ പരിഷ്‌ക്കരിക്കാനുള്ള പദ്ധതികളും നടക്കുന്നുണ്ട്. മിഗ് 29 പരിഷ്‌കരിക്കുമ്പോള്‍ റഷ്യയുടെയും പുറത്തുനിന്നുളളതുമായ ആയുധങ്ങള്‍ സംയോജിപ്പിക്കാന്‍ സാധിക്കും. ആധുനിക സംരക്ഷണ സാമഗ്രികളും സാങ്കേതികവിദ്യകളും മിഗ് -29 പോര്‍വിമാനങ്ങളുടെ സേവന കാലാവധി 40 വര്‍ഷം വരെ വര്‍ധിപ്പിക്കും. സു-30 എംകെഐയ്ക്ക് ഇന്ത്യന്‍ വ്യോമസേനയില്‍ സുപ്രധാന സ്ഥാനമാണുള്ളത്. ഇന്ത്യന്‍ വ്യോമസേന ഈ വര്‍ഷം ജനുവരിയില്‍ ബ്രഹ്മോസ്-എ ക്രൂസ് മിസൈല്‍ പ്രയോഗിക്കാന്‍ ശേഷിയുള്ള സു-30…

Read More

ഇന്ത്യന്‍ പോര്‍വിമാനങ്ങളിലെ വജ്രായുധം ! മണിക്കൂറില്‍ 2336 കിലോമീറ്റര്‍വരെ വേഗം; ആണവ പോര്‍മുനകള്‍ വഹിക്കുവാന്‍ ശേഷി; ജയ്‌ഷെ മുഹമ്മദിന്റെ ഭീകരത്താവളങ്ങളെ തകര്‍ത്തു തരിപ്പണമാക്കിയ ഫ്രഞ്ചുനിര്‍മിത യുദ്ധവിമാനം മിറാഷ് ‘കൊടുംഭീകരന്‍’

പുല്‍വാമയില്‍ 40ലധികം ഇന്ത്യന്‍ ജവാന്മാരുടെ ജീവനെടുത്ത ജെയ്‌ഷെ ഭീകരര്‍ക്ക് 12 ദിവസത്തിനു ശേഷം ഇന്ത്യന്‍ സൈന്യം ശക്തമായ മറുപടി നല്‍കിയപ്പോള്‍ ശ്രദ്ധാകേന്ദ്രമായത് ഇന്ത്യന്‍ യുദ്ധവിമാനങ്ങളിലെ വജ്രായുധം എന്നറിയപ്പെടുന്ന മിറാഷ് വിമാനവും.ഇന്ന് പുലര്‍ച്ചെയാണ് പാക് അധീന കശ്മീരിലെ ഭീകരതാവളം ആക്രമിച്ച് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയത്. പുലര്‍ച്ചെ മൂന്നരയ്ക്ക് ഇന്ത്യന്‍ വ്യോമസേനയാണ് ആക്രമണം നടത്തിയത്. ഭീകരതാവളം പൂര്‍ണമായി തകര്‍ത്തുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.  ആക്രമിച്ചതില്‍ ബാലാകോട്ടിലെ ജയ്‌ഷെ മുഹമ്മദ് താവളവുമുണ്ടെന്നാണ് സൂചനകള്‍. ആയിരം കിലോ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചായിരുന്നു വ്യോമസേനയുടെ മിന്നലാക്രമണം. ആക്രമണം നടത്താന്‍ ഉപയോഗിച്ച മിറാഷ്-2000 ചില്ലറക്കാരനല്ല. ഇന്ത്യന്‍ പോര്‍വിമാനങ്ങളിലെ വജ്രായുധമെന്നാണ് മിറാഷിനെ വിശേഷിപ്പിക്കുന്നത്. വജ്ര എന്നാണ് വ്യോമസേന നല്‍കിയിരിക്കുന്ന നാമകരണം. ഫ്രഞ്ച് നിര്‍മ്മിത പോര്‍വിമാനമാണ് മിറാഷ് 2000. ഡാസോ ഏവിയേഷന്‍ കമ്പനിയാണ് ഈ വിമാനം നിര്‍മിക്കുന്നത്. നാലാം തലമുറയില്‍ പെട്ട യുദ്ധവിമാനമായാണ് ഇത് കണക്കാക്കുന്നത്. 1965ല്‍ ബ്രിട്ടന്റെയും…

Read More