ചൈനീസ് സാധനങ്ങള്‍ക്ക് ആറുമാസമാണ് വാറണ്ടിയെന്ന് നമ്മള് പറയാറുണ്ട്. ഇത് പാകി്സ്ഥാനറിയില്ലെന്നു തോന്നുന്നു. അല്ലായിരുന്നെങ്കില്‍ കണ്ടമാനം യുദ്ധവിമാനങ്ങള്‍ ചൈനയില്‍ നിന്നു വാങ്ങി്ക്കൂട്ടുകയില്ലായിരുന്നു. ചൈനീസ് നിര്‍മിത പോര്‍വിമാനങ്ങള്‍ തകര്‍ന്നു വീഴുന്നത് പാകിസ്ഥാനില്‍ പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസവും ചൈനീസ് നിര്‍മിത വിമാനം തകര്‍ന്നു വീണു പൈലറ്റ് മരിച്ചു. പഞ്ചാബ് പ്രവിശ്യയിലെ മിയാന്‍വാലിയിലാണ് എഫ്-7 വിമാനം തകര്‍ന്ന് പൈലറ്റ് ഷഹ്സാദ് മരിച്ചത്. സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. പത്തു വര്‍ഷത്തിനിടെ പാക് വ്യോമസേനയുടെ ഇത്തരം പത്തു ചൈനീസ് നിര്‍മിത വിമാനങ്ങള്‍ ( എഫ്-7പിജിഎസ്, എഫ്ടി-7പിജിഎസ്) തകര്‍ന്നിട്ടുണ്ട്. ഇന്ത്യയ്ക്കെതിരെ വെല്ലുവിളി ഉയര്‍ത്തുന്ന പാക്കിസ്ഥാന് വ്യോമസേനയെ സംബന്ധിച്ചിടത്തോളം അത്ര നല്ല വാര്‍ത്തകളല്ല കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സംഭവിച്ചത്.കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ്സെപ്റ്റംബര്‍ കാലയളവില്‍ മൂന്ന് വിമാനങ്ങളാണ് തകര്‍ന്നു വീണത്. പാക്കിസ്ഥാന്റെ ഏറ്റവും വലിയ പോര്‍വിമാനങ്ങളിലൊന്നായ ജെഎഫ്-17 തണ്ടര്‍, തണ്ടര്‍ എഫ്-7 വിമാനങ്ങളാണ് കൂടുതലായി തകര്‍ന്നു…
Read More