മലയാളം മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് ഏഷ്യാനെറ്റിലെ സ്വാന്ത്വനം. പതിവ് പൈങ്കിളി കണ്ണീര് സീരിയലുകളില്‍ നിന്നൊക്കെ വ്യത്യസ്തമാണ് സാന്ത്വനം. അതുകൊണ്ട് തന്നെ നിരവധി യുവപ്രേക്ഷകരും സാന്ത്വനത്തിനുണ്ട്. സാന്ത്വനത്തിലെ കഥാപാത്രങ്ങളെല്ലാം തന്നെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരുമാണ്. കഴിഞ്ഞ ദിവസമാണ് സാന്ത്വനത്തിലേക്ക് പുതിയ ഒരു കഥാപാത്രം കൂടിയെത്തിയത്. നടന് അച്ചു സുഗന്ധ് അവതരിപ്പിക്കുന്ന കണ്ണന് എന്ന കഥാപാത്രത്തിന്റെ മുറപ്പെണ്ണായ അച്ചുവാണ് പുതിയ താരം. സോഷ്യല്‍ മീഡിയ റീല്‍സുകളിലൂടെയും വ്ളോഗുകളിലൂടെയും ശ്രദ്ധേയ ആയ മഞ്ജുഷ മാര്ട്ടിന് ആണ് അച്ചു എന്ന കഥാപാത്രമായി സാന്ത്വനം സീരിയലില്‍ എത്തിയിരിക്കുന്നത്. ഇപ്പോള്‍ തനിക്ക് നേരെ വരുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് താരം. ശരീരപ്രകൃതി വളരെ മെലിഞ്ഞിട്ടും നീളം വളരെ കുറവായതിനാലും ഒട്ടേറെ തവണ അപമാനിക്കപ്പെട്ടതായി തോന്നിയിട്ടുണ്ടെന്ന് മഞ്ജുഷ മാര്ട്ടിന് പറയുന്നു. വീഡിയോയില്‍ കാണുന്ന തടി പോലും താനില്ലെന്നും ആ കോംപ്ലക്സ് കാരണം ഷൂട്ടിന് പോലും പോവാറില്ലെന്നുമൊക്കെയാണ്…
Read More