ചലച്ചിത്ര താരങ്ങളുടെ വിവാഹം സാധാരണ ഒരുത്സവത്തിന്റെ പ്രതീതിയാണ് പങ്കെടുക്കുന്നവരില്‍ ജനിപ്പിക്കുക. അത്രയ്ക്കാര്‍ഭാടത്തോടെയായിരിക്കും താരവിവാഹങ്ങള്‍ നടക്കുക. എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമായ രീതിയില്‍ ഒരു താര വിവാഹം ഈയടുത്ത ദിവസം നടന്നു. സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും നടി ഗൗതമി നായരുമാണ് എളിയരീതിയില്‍ വിവാഹിതരായത്. ഗൗതമിയുടെ സ്വദേശമായ ആലപ്പുഴയില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായിരുന്നു ക്ഷണം. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ വെച്ചായിരുന്നു താലികെട്ട്. തുടര്‍ന്നുളള ചടങ്ങുകള്‍ മുഹമ്മയിലെ സ്വകാര്യ റിസോര്‍ട്ടില്‍വെച്ചും. നടന്മാരായ സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, സണ്ണിവെയ്ന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റ ചിത്രം ‘സെക്കന്റ് ഷോ’ സംവിധാനം ചെയ്തുകൊണ്ടാണ് ശ്രീനാഥ് രാജേന്ദ്രന്‍ സ്വതന്ത്ര സംവിധായകനായത്. ഗൗതമിയുടെയും അരങ്ങേറ്റ ചിത്രമായിരുന്നു അത്. മോഹന്‍ലാലും സണ്ണി വെയ്നും ഭരത്തും കഥാപാത്രങ്ങളായെത്തിയ ‘കൂതറ’ ആയിരുന്നു ശ്രീനാഥിന്റെ രണ്ടാം ചിത്രം. സെക്കന്റ് ഷോയ്ക്ക് ശേഷം ലാല്‍ജോസിന്റെ ‘ഡയമണ്ട്…
Read MoreTag: filim
അങ്ങ് മലേഷ്യയിലുമുണ്ട് സ്‌റ്റൈല്‍മന്നന് ആരാധകര്‍! രജനീകാന്തിനെ കാണാന്‍ മലേഷ്യന്‍ പ്രധാനമന്ത്രി ചെന്നൈയില്‍; പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കുവച്ച ചിത്രങ്ങള്‍ക്ക് നന്ദിയറിയിച്ച് താരം
രജനീകാന്തിനെപ്പോലെ ലോകം മുഴുവന്‍ ആരാധകരുള്ള മറ്റൊരു അഭിനേതാവും ഇന്ത്യയില്‍ ഇല്ല എന്ന് പറയേണ്ടിവരും. കാരണം അത്രക്കുണ്ട്, സ്റ്റൈല്‍ മന്നന് ലോകമെമ്പാടും ആരാധകര്‍. സാധാരാണക്കാരായ ജനങ്ങള്‍ മാത്രമല്ല, അദ്ദേഹത്തിന്റെ ആരാധകവൃന്ദത്തിലുള്ളത് എന്ന് തെളിയിക്കുന്ന ഒരു സംഭവമാണ് ഇക്കഴിഞ്ഞ ദിവസം നടന്നത്. രജനിയെ കാണാനുള്ള ആഗ്രഹം മൂത്ത് അദ്ദേഹത്തിന്റെ വസതിയിലെത്തിയ അതിവിശിഷ്ട വ്യക്തി രജനീകാന്തുമായി എടുത്ത ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുകയാണ്. ചൈന്നൈയിലെത്തിയ മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്കാണ് ഔദ്യോഗിക തിരക്കുകള്‍ മാറ്റിവച്ച് സ്‌റ്റൈല്‍ മന്നനെ കാണാനെത്തിയത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പ്രധാനമന്ത്രി തന്നെയാണ് അദ്ദേഹത്തിന്റെ ട്വിറ്റര്‍ പേജിലൂടെ ലോകത്തെ അറിയിച്ചത്. രജനികാന്തിനെ നേരിട്ട് കണ്ടതില്‍ ഏറെ സന്തോഷമുണ്ടെന്ന അടിക്കുറിപ്പോടെയാണ് കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. തഞ്ചാവൂര്‍ സര്‍വകലാശാല സന്ദര്‍ശിക്കുന്നതിനിടയിലാണ് രജനിയുടെ വസതിയിലെത്തി അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. സൂപ്പര്‍സ്റ്റാറുമായി സംവദിക്കാനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ പരിചയപ്പെടാനുമായി ഒരു മണിക്കൂറോളം സമയം നജീബ്…
Read Moreവിവാദങ്ങളെ പേടിച്ച് പിന്മാറില്ല! കോപ്പിയടിയാണെങ്കിലും എന്റെ പാട്ടുകേള്‍ക്കാന്‍ ലക്ഷങ്ങളുണ്ട്; വിമര്‍ശകര്‍ക്ക് ചുട്ട മറുപടിയുമായി ഗോപി സുന്ദര്‍ ഫേസ്ബുക്കില്‍
വിവാദങ്ങളുടെ തോഴന്‍ എന്ന് വിളിക്കാവുന്ന ഒരാളാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. അദ്ദേഹത്തിന്റേതായി പുറത്തിറങ്ങുന്ന ഓരോ ഗാനങ്ങളും കോപ്പിയടിച്ചതാണെന്ന രീതിയിലുള്ള വിവാദങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അതില്‍ തന്നെ ഏറ്റവും പുതിയതാണ് ജയറാം നായകനാവുന്ന സത്യ എന്ന ചിത്രത്തിലെ ഹെ ലെന എന്നു തുടങ്ങുന്ന ഗാനം. വിക്രം നായകനായ ഇരുമുഖനിലെ ഒരു ഗാനത്തിന്റെ കോപ്പിയടിയാണെന്നാണ് ആരോപണം. ഓരോ സിനിമ പുറത്തിറങ്ങുന്ന സമയത്തും ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ട അവസ്ഥയിലാണിപ്പോള്‍ ഗോപി സുന്ദര്‍. എന്നാല്‍ ഇതുകൊണ്ടൊന്നും തോറ്റു പിന്മാറുന്ന ആളല്ല താനെന്ന് തെളിയിച്ചിരിക്കുകയാണ് ഗോപി സുന്ദര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ. ഏതായാലും വിവാദമുണ്ടായ സ്ഥിതിക്ക് തന്റെ പേജ് ആളുകള്‍ ശ്രദ്ധിച്ചെന്നും പേജ് കണ്ട സ്ഥിതിക്ക് ഏതാനും പാട്ടുകള്‍ കേട്ടിട്ട് മടങ്ങാം എന്നാണ് ഗോപി സുന്ദര്‍ പറഞ്ഞിരിക്കുന്നത്. എന്തൊക്കെയാണെങ്കിലും ഇപ്പോള്‍ കേരളത്തില്‍ തൊഴിലില്ലായ്മ ഇല്ല കാരണം ജോലിയില്ലാത്തവരെല്ലാവരും ട്രോളന്മാരായി മാറിക്കഴിഞ്ഞു എന്നും അദ്ദേഹം…
Read Moreസൂര്യ ഇസ്ലാം മതം സ്വീകരിച്ചെന്ന് വ്യാജപ്രചാരണം! വിശദീകരണവുമായി സൂര്യയുടെ പിആര്‍ഒ വിഭാഗം; വീഡിയോ കാണാം
കണ്ടതും കേട്ടതും പ്രചരിപ്പിക്കുക എന്നതാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളുടെ സ്ഥിരം രീതി. ഞൊടിയിടയിലാണ് വ്യാജവാര്‍ത്തകള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. സെലിബ്രിറ്റികളുടെ മതമാറ്റ പ്രചരണങ്ങളാണ് ഇക്കൂട്ടത്തില്‍ മുമ്പില്‍ നില്‍ക്കുന്നത്. ഏതെങ്കിലുമൊരു പ്രത്യേക മതവിഭാഗത്തിന്റെ വേഷവിധാനത്തോടെയെത്തുമ്പോഴാണ് അഭിനേതാക്കള്‍ മതംമാറിയെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. യേശുദാസും മഞ്ജു വാര്യരും ജെനീലിയ ഡിസൂസയും ഇത്തരത്തില്‍ മതം മാറിയെന്ന ആരോപണം കേട്ടവരാണ്. തമിഴ് സൂപ്പര്‍താരം സൂര്യയാണ് മതംമാറ്റ വാര്‍ത്തയുടെ പുതിയ ഇര. സൂര്യ ഇസ്ലാം മതം സ്വീകരിച്ച് അവരുടെ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുന്നതിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഈ ആരോപണം വ്യാജമാണെന്ന് പറഞ്ഞ് പാടെ നിഷേധിക്കുകയാണ് സൂര്യയും അദ്ദേഹത്തിന്റെ പിആര്‍ഒ വിഭാഗവും ചെയ്തത്. സിങ്കം ടുവിന്റെ ചിത്രീകരണ വീഡിയോ ഉപയോഗിച്ചുള്ള വ്യാജപ്രചാരണമാണ് ഇതെന്നാണ് സൂര്യയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്. സൂര്യ ഇസ്ലാം മതത്തിലേക്ക് മാറിയതായി ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹം മസ്ജിദില്‍ നില്‍ക്കുന്ന വീഡിയോ ആധാരമാക്കിയാണ് ഇത്തരമൊരു…
Read Moreപത്ത് ഫഹദ് ഫാസില്‍ ചേര്‍ന്നാലും വിനായകനാവാന്‍ പറ്റില്ല! എന്നാല്‍ മഹേഷാകാന്‍ വിനായകന് സാധിക്കും; വിനായകനെക്കുറിച്ചുള്ള ഫഹദ് ഫാസിലിന്റെ വിലയിരുത്തല്‍ ഇങ്ങനെ
കമ്മട്ടിപ്പാടം എന്ന സിനിമയിലെ അഭിനയത്തിനാണ് വിനായകന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. വിനായകനെ അഭിനന്ദിച്ചുകൊണ്ട് അഭിനേതാക്കള്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. യുവനടന്‍ ഫഹദ് ഫാസിലാണ് ഇപ്പോള്‍ വിനായകനെ അഭിനന്ദിച്ചുകൊണ്ടും അദ്ദേഹത്തിന്റെ അഭിനയത്തെ അംഗീകരിച്ചുകൊണ്ടും രംഗത്തെത്തിയിരിക്കുന്നത്. താന്‍ നായകനായി അഭിനയിച്ച മഹേഷിന്റെ പ്രതികാരം എന്ന സിനമയുമായി ബന്ധപ്പെടുത്തിയാണ് ഫഹദ് വിനായകന്റെ അഭിനയത്തെ വിലയിരുത്തിയത്. മഹേഷിന്റെ പ്രതികാരം വിനായകനെ വെച്ച് ചെയ്താലും നന്നാകും. അത് ഞാന്‍ ചെയ്തത് പോലെ അല്ലാതെ മറ്റൊരു രീതിയില്‍ നന്നാകും. മറ്റൊരു സ്വഭാവവും സംസ്‌കാരവുമൊക്കെയുളള നല്ലൊരു ചിത്രം. എന്നാല്‍ പത്ത് ഫഹദ് ഫാസില്‍ ചേര്‍ന്നാല്‍ പോലും കമ്മട്ടിപ്പാടത്തില്‍ വിനായകന്‍ ചെയ്ത കഥാപാത്രം ചെയ്യാനാകില്ലെന്നും ഫഹദ് പറഞ്ഞു. മഹേഷിന്റെ പ്രതികാരം വിനായകനെ വെച്ച് ചെയ്തിരുന്നെങ്കില്‍ ഞാന്‍ ചെയ്ത പോലത്തെ ഒരു സിനിമയാകില്ല. അത് വേറൊരു സിനിമ ആയിരിക്കും. എന്നാലും നല്ല സിനിമ ആയിരിക്കുമത്. അതിന് വേറൊരു…
Read Moreപാഷാണം ഷാജിയും കൂട്ടുകാരും ക്രിക്കറ്റ് ഗ്രൗണ്ടില്‍, എംസിഎ- ജവിന്‍സ് കപ്പിന് മാന്നാനം ഒരുങ്ങി
കോട്ടയം: വെള്ളിത്തിരയില്‍ നിറഞ്ഞാടുന്ന സൂപ്പര്‍ താരങ്ങളുടെ ക്രിക്കറ്റ് മൈതാനത്തെ പ്രകടനം കാണാന്‍ കോട്ടയത്തുകാര്‍ക്ക് അവസരമൊരുങ്ങുന്നു. മാന്നാനം സെന്റ് എഫ്രോംസ് ഹയര്‍സെക്കന്‍ഡറി ഗ്രൗണ്ടില്‍ നടക്കുന്ന എംസിഎ-ജവിന്‍സ് ട്രോഫിയിലാണ് സെലിബ്രിറ്റി താരങ്ങള്‍ അങ്കംവെട്ടുന്നത്. ശനി ഞായര്‍ ദിവസങ്ങളിലാണ് മത്സരം. പാഷാണം ഷാജി ഉള്‍പ്പെടുന്ന മിമിക്‌സ് ഇലവന്‍, നിര്‍മാതാക്കളുടെ ടീമായ ടീം പ്രൊഡ്യൂസേഴ്‌സ്, പിന്നണിഗായകര്‍ ഒന്നിക്കുന്ന മെലഡി ഹീറോസ്, മാധ്യമപ്രവര്‍ത്തകരുടെ ടീമായ മീഡിയ സ്‌ട്രൈക്കേഴ്‌സ് കേരള എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ശനിയാഴ്ച്ച രാവിലെ 8.30ന് മീഡിയ സ്‌ട്രൈക്കേഴ്‌സും മെലഡി ഹീറോസും തമ്മിലാണ് ഉദ്ഘാടന മത്സരം. സ്‌റ്റേജ് ഷോയിലൂടെ സിനിമയിലെത്തി ആരാധകരുടെ ഇഷ്ടതാരമായ സാജു നവോദയ (പാഷണം ഷാജി) യാണ് ടൂര്‍ണമെന്റിന്റെ ആകര്‍ഷണകേന്ദ്രം. യുവതാരങ്ങളായ റോഷന്‍ ബഷീര്‍, ഷഫീഖ് റഹ്മാന്‍, ഗായകന്‍ രമേഷ് ബാബു, ഉണ്ണി ശിവപാല്‍ തുടങ്ങിയവര്‍ വിവിധ ടീമുകളിലായി അണിനിരക്കും. ഞായറാഴ്ച്ചയാണ് ഫൈനല്‍. സിനിമ, സാമൂഹിക രംഗത്തെ പ്രമുഖര്‍…
Read Moreസിനിമയുടെ പരാജയം മുഴുവന്‍ എന്റെ തലയില്‍ കെട്ടിവച്ചു, ഇല്ലാത്ത കാര്യങ്ങള്‍ക്ക് വേട്ടയാടി, 88 ശതമാനം മാര്‍ക്ക് ലഭിച്ചിട്ടും തെരഞ്ഞെടുത്തത് സിനിമ, തപ്‌സി എല്ലാം തുറന്നുപറയുന്നു
വല്ലാത്തൊരു ലോകമാണ് സിനിമയുടേത്. സ്വാധീനവും ഗോഡ്ഫാദര്‍മാരും ഉള്ളവരെ തേടി വലിയ അവസരങ്ങളെത്തും. ഇതൊന്നുമില്ലാത്തവരാകട്ടെ തഴയപ്പെട്ടു കിടക്കുകയും ചെയ്യും. സിനിമലോകത്ത് തനിക്ക് നേരിടേണ്ടിവന്ന അവഗണനയെ കുറിച്ച് ഇപ്പോള്‍ തുറന്നുപറച്ചില്‍ നടത്തുകയാണ് തപ്‌സി. ഹ്യൂമണ്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലാണ് തപ്‌സി അനുഭവങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇക്കാര്യം തപ്‌സി തന്റെ പേജിലും ഷെയര്‍ ചെയ്തിട്ടുണ്ട്. കോളജില്‍ പഠിക്കുന്ന കാലത്ത് തന്നെ മോഡലിങ് ചെയ്ത് ഞാന്‍ വരുമാനം ഉണ്ടാക്കിയിരുന്നു. ക്യാറ്റ് പരീക്ഷയ്ക്ക് 88 ശതമാനം മാര്‍ക്കുണ്ടായിരുന്ന ഞാന്‍ സ്വാഭാവികമായും എംബിഎ ചെയ്യേണ്ടതായിരുന്നു. ആ സമയത്താണ് എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്. ആദ്യത്തെ മൂന്ന് സിനിമകള്‍ നന്നായി പോയെങ്കിലും ഇടയ്ക്ക് ചില പരാജയങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു. ഞാന്‍ ഭാഗ്യമില്ലാത്തവളും രാശിയില്ലാത്തവളുമാണെന്ന കഥകളാണ് പിന്നെ പ്രചരിച്ചത്. സിനിമയുടെ പരാജയം മുഴുവന്‍ സഹപ്രവര്‍ത്തകര്‍ എന്റെ തലയിലാണ് കെട്ടിവച്ചത്. തുടര്‍ന്ന് ഞാന്‍ പ്രതിഫലം കുറയ്ക്കാന്‍…
Read Moreഞാന്‍ ടൊവിനോയല്ല, കാശു തരുമെന്ന് ആരും വ്യാമോഹിക്കുകയും വേണ്ട; പോയ പണം പോയതുതന്നെയെന്ന് ആസിഫ് അലി, യുവതാരങ്ങള്‍ക്കിടയില്‍ ഈഗോ?
ആസിഫ് അലി നായകനായ ഹണീബി-2 തീയറ്ററുകളിലെത്തിയിരിക്കുകയാണ്. ജീന്‍പോള്‍ ലാല്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഹണീബി-1ലെ പ്രമുഖ താരങ്ങളെല്ലാം അണിനിരക്കുന്നുമുണ്ട്. ടൊവിനോ തോമസ് നായകനായ ഒരു മെക്‌സിക്കന്‍ അപാരത മലയാളത്തില്‍ പ്രോമോഷന്‍ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തിയ ചിത്രമായിരുന്നു. പ്രേമോഷന്‍ നടത്തുന്നതിനിടെ ചിത്രം നിങ്ങളെ നിരാശപ്പെടുത്തിയാല്‍ പണം തിരികെ നല്‍കാമെന്ന് ടൊവിനോ പറഞ്ഞിരുന്നു. അതിന്റെ ചുവടു പിടിച്ച് ആസിഫ് അലിയെ ഒന്നു തള്ളിയ ആരാധകനാണ് താരം മറുപടി കൊടുത്തത്. ഹണീബി ഒന്നാം ഭാഗം കാണാന്‍ പോയിട്ടു പണി കിട്ടി. രണ്ടാം ഭാഗവും അതുപോലെ ആകുമോ എന്നായിരുന്നു ഇയാളുടെ ചോദ്യം. എന്നാല്‍ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് ലൈവില്‍ വന്ന ആസിഫ് അലി, പണം തിരിച്ചു തരാന്‍ താന്‍ ടൊവിനോ അല്ലെന്നും പോയ കാശ് പോയതു തന്നെയാണെന്നും പറയുകയായിരുന്നു. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ ആംബ്രോസിനെ അവതരിപ്പിച്ച് ബാലുവും ഒപ്പമുണ്ടായിരുന്നു. പ്രേക്ഷകരെ…
Read More