ഇന്ത്യന്‍ സസ്യഭക്ഷണ പ്രേമികളുടെ പ്രിയവിഭവങ്ങളിലൊന്നാണ് മസാല ദോശ. അതിനൊപ്പം നല്ലൊരു ഫില്‍റ്റര്‍ കോഫി കൂടിയായായാല്‍ സംഗതി കുശാല്‍. ഇന്ത്യയുടെ അഭിമാനപദ്ധതിയായ ചന്ദ്രയാന്‍ 3-ലും മസാല ദോശയ്ക്കും ഫില്‍റ്റര്‍ കോഫിക്കും നിര്‍ണായക പങ്കുണ്ടെന്ന കൗതുകവാര്‍ത്തയാണ് ഏറ്റവുമൊടുവിലായി പുറത്തു വരുന്നത്. ചന്ദ്രയാന്‍ 3-നു വേണ്ടി അഹോരാത്രം ഐ.എസ്.ആര്.ഒയിലെ അംഗങ്ങള്‍ക്ക് പ്രവര്‍ത്തിക്കേണ്ടി വന്നിരുന്നു. പലര്‍ക്കും ഒരു ദിവസം തന്നെ നിരവധി മണിക്കൂര്‍ ജോലി ചെയ്യേണ്ടിയതായും വന്നു. അവിടെ അവര്‍ക്കു ജോലിചെയ്യാന്‍ ഊര്‍ജം നല്‍കിയത് മസാലദോശയും ഫില്‍റ്റര്‍ കോഫിയുമായിരുന്നുവെന്നു പറയുകയാണ് ശാസ്ത്രജ്ഞനായ വെങ്കിടേശ്വര ശര്‍മ. എല്ലാ ദിവസവും വൈകുന്നേരം അഞ്ചുമണിക്ക് സൗജന്യമായി മസാലദോശയും ഫില്‍റ്റര്‍കോഫിയും നല്‍കിയത് ജീവനക്കാര്‍ക്ക് പ്രചോദനമേകിയെന്നാണ് വെങ്കിടേശ്വര ശര്‍മ പറയുന്നത്. ചെറിയൊരു പ്രവൃത്തിയിലൂടെ ടീമംഗങ്ങളുടെ ആത്മവീര്യം ഉയര്‍ത്താന്‍ സഹായകരമായെന്നും ഇതോടെ പലരും സന്തോഷത്തോടെ കൂടുതല്‍ സമയം ജോലിചെയ്തുവെന്നും വെങ്കിടേശ്വര ശര്‍മ പ്രതികരിച്ചു. അതേ സമയം പ്രഗ്യാന്‍ റോവര്‍ ദൗത്യം പൂര്‍ത്തിയാക്കിയതായി…
Read More