കറാച്ചി: പാകിസ്ഥാനില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പാകിസ്ഥാനി രൂപ കൂപ്പുകുത്തിയിരിക്കുകയാണ്. പാകിസ്ഥാന് പ്രധാനമന്ത്രിയായി ഇമ്രാന് ഖാന് സത്യപ്രതിജ്ഞ ചെയ്ത് 100ാം ദിവസമാണ് രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞത്. അമേരിക്കന്‍ ഡോളറുമായുള്ള വിനിമയത്തില്‍ 143 ആണ് വെള്ളിയാഴ്ച പാക്ക് രൂപയുടെ മൂല്യം. അധികാരമേറ്റതു മുതല്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി നിരവധി പദ്ധതികള്‍ ഇമ്രാന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും ഫലവത്തായില്ലെന്നു തെളിയിക്കുന്നതാണ് ഇപ്പോഴത്തെ സ്ഥിതിവിശേഷം. എന്നാല്‍ ഇമ്രാന്റെയും ധനമന്ത്രി ആസാദ് ഉമറിന്റെയും സാമ്പത്തീക പദ്ധതികളില്‍ പ്രതീക്ഷ നഷ്ടപെട്ടിരിക്കുകയാണ് പാകിസ്ഥാനിലെ വ്യവസായികള്‍. കഴിഞ്ഞ ആഴ്ച രാജ്യാന്തര നാണ്യനിധിയുമായി നടന്ന ചര്‍ച്ചകള്‍ക്കു ശേഷവും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനു ശാശ്വത നടപടികള്‍ സ്വീകരിക്കാത്തതില്‍ ഇമ്രാന് ഖാനെതിരെയും ധനമന്ത്രി ആസാദ് ഉമര്‍ ലേയ്ഡിനെതിരെയും വ്യവസായ പ്രമുഖര്‍ അടക്കം രംഗത്തെത്തി. നിരവധി വാഗ്ദാനങ്ങള്‍ നിരത്തിയാണ് ഇമ്രാന് തിരഞ്ഞെടുപ്പിനെ നേരിട്ടത്.…
Read MoreTag: financial crisis
അടിച്ചു മോനേ…മകളുടെ വിവാഹത്തിനു പണം കണ്ടെത്താന്‍ സ്വത്തു പണയം വയ്ക്കാന്‍ പോകുംനേരം പിതാവിനെ ഭാഗ്യദേവത കടാക്ഷിച്ചു
രാജപുരം: മകളുടെ വിവാഹത്തിനു പണം കണ്ടെത്താന്‍ സ്വത്തു പണയപ്പെടുത്താനൊരുങ്ങിയ പിതാവിനു ഭാഗ്യദേവതയുടെ കടാക്ഷം. സംസ്ഥാന സര്‍ക്കാരിന്റെ പൗര്‍ണമി ഭാഗ്യക്കുറി നറുക്കെടുപ്പിലാണു ചുള്ളിക്കര അയറോട്ട് എരുമപ്പള്ളത്തെ കൂലിപ്പണിക്കാരനായ എം.കെ.രവീന്ദ്രന് ഒന്നാം സമ്മാനമായി 70 ലക്ഷം രൂപ ലഭിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണു രവീന്ദ്രന് ഒടയംചാലിലെ ഹരിത കാവേരി ലോട്ടറി സ്റ്റാളില്‍ നിന്ന് പൗര്‍ണമി ഭാഗ്യക്കുറി ടിക്കറ്റെടുക്കുന്നത്. തിങ്കളാഴ്ചയാണ് ഫലം വന്നത്. ഡിസംബര്‍ രണ്ടിനാണു മകള്‍ ഹരിതയുടെ വിവാഹം. വിവാഹത്തിന് ആവശ്യമായ പണം കണ്ടെത്താന്‍ വേറെ വഴിയില്ലാത്തതിനാല്‍ സ്വത്തു പണയം വച്ച് പണമെടുക്കാമെന്നു രവീന്ദ്രനും ഭാര്യ കൈരളിയും തീരുമാനിച്ചു. തിങ്കളാഴ്ച രേഖകളുമായി ബാങ്കിനെ സമീപിക്കാനിരിക്കെയാണ് രാവിലെ ലോട്ടറിയടിച്ച വിവരം അറിയുന്നത്. ലഭിക്കുന്ന തുകകൊണ്ട് മകളുടെ കല്യാണം നടത്തണം. പിന്നെ മകന്റെ പഠനത്തിനായി എടുത്ത വിദ്യാഭ്യാസ ലോണ്‍ അടയ്ക്കണം. ഇത്രയുമാണ് രവീന്ദ്രന്റെ ആഗ്രഹങ്ങള്‍. സമ്മാനാര്‍ഹമായ ടിക്കറ്റ് കേരള ഗ്രാമീണ്‍ ബാങ്ക് കോളിച്ചാല്‍…
Read More