സ്വന്തം വീട്ടില്‍ എന്തു തോന്ന്യാസം വേണമെങ്കിലും കാട്ടാമെങ്കിലും അത് അയല്‍ക്കാര്‍ക്ക് ശല്യമായാല്‍ എന്തു ചെയ്യും. ചെല്‍സിയിലെ ബംഗ്ലാവില്‍ ദിവസവും രാത്രി സുന്ദരിമാരുമൊത്ത് വിരുന്ന് നടത്തി ആഘോഷിച്ച് ജീവിച്ചിരുന്ന കോടീശ്വരന് കോടതി പിഴയായി വിധിച്ചത് വമ്പന്‍ തുക. 56-കാരനായ ഗൈല്‍സ് മക്കേയോടാണ് 7500 രൂപ പിഴയടയ്ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്്. അയല്‍ക്കാരുടെ പരാതിയെത്തുടര്‍ന്ന് കൗണ്‍സില്‍ അധികൃതര്‍ ഗൈല്‍സ് മക്കേയ്ക്ക് നോട്ടീസ് നല്‍കി വിളിപ്പിച്ചിരുന്നു. എന്നാല്‍, അധികൃതരെ കാണാന്‍ കൂട്ടാക്കാതെ ഗൈല്‍സ് പാര്‍ട്ടികള്‍ തുടരുകയായിരുന്നു. തുടര്‍ന്നാണ് സംഭവം കോടതിയിലെത്തിയത്. ഉച്ചത്തില്‍ പാട്ടുവെച്ച് നടത്തിയ വിരുന്നുകളിലൊന്ന് അയല്‍ക്കാര്‍ പൊലീസിനെ വിളിപ്പിക്കുന്ന സ്ഥിതിവരെയെത്തി. പൊലീസെത്തുമ്പോള്‍, 30 വാര അകലെനിന്നുപോലും കേള്‍ക്കാവുന്ന നിലയിലായിരുന്നു പാട്ട് വെച്ചിരുന്നതെന്ന് തെളിഞ്ഞു. വീടുകളില്‍ പാലിക്കേണ്ട ശബ്ദനിയന്ത്രണം ഗൈല്‍സ് ലംഘിച്ചുവെന്ന് ലണ്ടന്‍ സിറ്റി മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി. തന്റെ വീടിന്റെ ടെറസിലും വീട്ടുമുറ്റത്തെ പൂന്തോട്ടത്തിലും വലിയ ശബ്ദഘോഷത്തോടെയുള്ള വിരുന്നുകളാണ് ഗൈല്‍സ് സംഘടിപ്പിച്ചിരുന്നതെന്ന്…
Read More