കോവിഡ് പോസിറ്റീവായതിനു പിന്നാലെ 86കാരിയുടെ മൂന്നു വിരലുകള്‍ മുറിച്ചുമാറ്റി. ഇറ്റലിയിലാണ് സംഭവം. രക്തക്കുഴലുകള്‍ക്ക് ഉണ്ടായ പ്രശ്‌നത്തെത്തുടര്‍ന്നാണ് 86കാരിയ്ക്ക് വിരലുകള്‍ നഷ്ടമായത്. യൂറോപ്യന്‍ ജേണല്‍ ഓഫ് വാസ്‌കുലാര്‍ ആന്‍ഡ് എന്റോവാസ്‌കുലാര്‍ സര്‍ജറി എന്ന ജേര്‍ണലിലാണ് ഇത് സംബന്ധിച്ച ചിത്രങ്ങളും മറ്റ് വിവരങ്ങളും വന്നത്. രക്ത കുഴലുകള്‍ക്ക് തകാര്‍ സംഭവിച്ചതോടെ ഇറ്റലിക്കാരിയായ 86കാരിയുടെ കയ്യിലെ വിരലുകളില്‍ മൂന്നെണ്ണം കറുത്ത നിറത്തില്‍ ആവുകയായിരുന്നു. കോവിഡിന് പിന്നാലെ രക്തക്കുഴലുകള്‍ക്ക് തകരാര്‍ സംഭവിച്ച കേസുകള്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രക്തം കട്ടപിടിച്ച അവസ്ഥയിലേക്ക് മാറും എന്നതാണ് പ്രത്യേകത. ഇവിടെയും സംഭവിച്ചത് അതാണെന്നാണ് ഡോക്ടര്‍ പറയുന്നത്. വലതു കയ്യിലെ മൂന്നു വിരലുകളാണ് രക്തം കട്ടപിടിച്ചതിന് തുടര്‍ന്ന് കറുത്ത നിറത്തിലായത്. ഇതോടെയാണ് മുറിച്ചുകളയാന്‍ തീരുമാനിച്ചത്.
Read More