ആലുവ: ആലുവയിൽ അഞ്ചു വയസുകാരിയെ മൃഗീയമായി കൊല ചെയ്ത കേസിലെ കുറ്റപത്രം എറണാകുളം പോക്സോ കോടതിയിൽ സമർപ്പിച്ചു. ബീഹാർ അറാനിയ സ്വദേശിയായ പ്രതി അസ്ഫാക്ക് ആലത്തിനെതിരേ (28) ചുമത്തിയ പത്ത് വകുപ്പുകൾ പ്രകാരം തയാറാക്കിയ കുറ്റപത്രത്തിൽ 800 പേജുകളാണുള്ളത്. ജൂലൈ 28ന് മുഹറം അവധി ദിനത്തിലാണ് അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി അതിഥിത്തൊഴിലാളി കൊല ചെയ്തത്. പ്രതിയെ അന്നു രാത്രി പിടികൂടിയെങ്കിലും കുട്ടിയെ ക്രൂരമായി കൊന്ന് ആലുവ മാർക്കറ്റിന് പിന്നിലെ ഒഴിഞ്ഞ പ്രദേശത്ത് ചാക്കിൽ കെട്ടി തള്ളിയ കാര്യം അടുത്ത ദിവസം രാവിലെയാണ് വ്യക്തമായത്. തുടർന്ന് രണ്ട് തവണ തെളിവെടുപ്പ് നടത്തി. സംഭവം നടന്ന് മുപ്പത്തിയഞ്ചാം ദിവസമാണ് കുറ്റപത്രം സമർപ്പിക്കുന്നത്കേസില് നാല്പതിലധികം സാക്ഷികളാണുള്ളത്. പ്രതി കുട്ടിയെ വീടിന് സമീപത്തുനിന്ന് കൂട്ടിക്കൊണ്ട് പോകുന്നതും ആലുവ മാർക്കറ്റിന് പിന്നിലേക്ക് കൊണ്ടു പോകുന്നതും സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ക്രൂരമായ പീഡനത്തിന് വിധേയമാക്കിയ…
Read MoreTag: FIR
കൊലപാതകത്തിന് തെളിവില്ലെന്നു ചൂണ്ടിക്കാട്ടി കുറ്റപത്രം ! അങ്ങനെ വിസ്മയയുടെ മരണം വെറുമൊരു ആത്മഹത്യയായി മാറുമ്പോള്‍…
സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ കൊല്ലം ശാസ്താംകോട്ടയിലെ വിസ്മയയുടെ മരണം വെറുമൊരു ആത്മഹത്യയാക്കിഅന്വേഷണസംഘത്തിന്റെ കുറ്റപത്രം. കൊലപാതകമെന്നതിന് തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്ത്രീധന പീഡനത്തെത്തുടര്‍ന്നുള്ള ആത്മഹത്യയെന്ന പോലീസിന്റെ കുറ്റപത്രം. ആത്മഹത്യപ്രേരണയടക്കം ഒമ്പത് വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. വിസ്മയയുടേത് ആത്മഹത്യ തന്നെയെന്ന് ബോധ്യപ്പെട്ടതായി കൊല്ലം റൂറല്‍ എസ് പി കെ ബി രവി പറഞ്ഞു. കുറ്റമറ്റ കുറ്റപത്രമാണ് തയ്യാറാക്കിയതെന്ന് വിശ്വസിക്കുന്നതായി പറഞ്ഞ അന്വേഷണ ഉദ്യോഗസ്ഥന് ആത്മഹത്യാ വിരുദ്ധ ദിനത്തില്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഈ മാസം 20ന് 90 ദിവസം പൂര്‍ത്തിയാകും. ഇതിനു മുമ്പായി കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് ലക്ഷ്യമിട്ടിരുന്നത്. വിസ്മയയുടെ ഭര്‍ത്താവും മോട്ടോര്‍ വാഹന വകുപ്പ് മുന്‍ ജീവനക്കാരനുമായ കിരണ്‍കുമാര്‍ മാത്രമാണ് കേസിലെ പ്രതി. ആത്മഹത്യാ പ്രേരണ ഉള്‍പ്പടെ ഒമ്പതു വകുപ്പുകള്‍ കുറ്റപത്രത്തില്‍ കിരണിനെതിരെ ചുമത്തിയിട്ടുണ്ടെന്നാണ്…
Read Moreലക്ഷ്യയില്‍ നിന്ന് രണ്ടര മിനിറ്റുള്ള പീഡനദൃശ്യങ്ങള്‍ പിടിച്ചു ? രമ്യാ നമ്പീശന്റെ മൊഴിയും അനൂപ് ചന്ദ്രന്റെ വെളിപ്പെടുത്തലും പ്രോസിക്യൂഷന് ആയുധമാക്കും; മഞ്ജു സാക്ഷികൂടി ആയാല്‍ എല്ലാം ശുഭം…
കൊച്ചി: നടി ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഇപ്പോഴും കാണാമറയത്തിരിക്കുന്നതിനാല്‍ മാപ്പുസാക്ഷികളെ മുന്‍നിര്‍ത്തി കളിക്കാന്‍ അന്വേഷണ സംഘം. പ്രോസിക്യൂഷന് സാക്ഷികള്‍ ആരാകണമെന്നതിനെക്കുറിച്ചും പോലീസ് ആലോചന തുടങ്ങി. ആക്രമണത്തിനിരയായ നടി മുഖ്യ സാക്ഷിയാക്കാനാണ് പദ്ധതി. മഞ്ജു വാര്യരുള്‍പ്പെടെ പല സിനിമാക്കാരെയും സാക്ഷികളാക്കാനാണ് നീക്കം. ഒക്ടോബര്‍ ആദ്യ ആഴ്ച തന്നെ കുറ്റപത്രം അങ്കമാലി കോടതിയില്‍ സമര്‍പ്പിക്കാനാണ് പോലീസിന്റെ പദ്ധതി. കാവ്യയും നാദിര്‍ഷയും കുടുങ്ങുമെന്നു തന്നെയാണ് സൂചന. ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുള്ള വ്യക്തിവിരോധം പലരും ചോദ്യം ചെയ്യലില്‍ തുറന്നു പറഞ്ഞെങ്കിലും കോടതിയില്‍ എത്തുമ്പോള്‍ ഇതു മാറ്റിപ്പറയാന്‍ സാധ്യതയുണ്ടെന്ന് പോലീസ് ആശങ്കപ്പെടുന്നു. അതുകൊണ്ടു തന്നെയാണ് മുന്‍കരുതലുകളോടെ പ്രോസിക്യൂഷന് സാക്ഷികളെ നിശ്ചയിക്കാന്‍ നീക്കം നടക്കുന്നത്. സാക്ഷി പറയാന്‍ മഞ്ജുവില്‍ സമ്മര്‍ദം ചെലുത്തും. അനൂപ് ചന്ദ്രനും രമ്യാ നമ്പീശനും സാക്ഷിപ്പട്ടികയിലുണ്ട്. സംവിധായകന് ലാലും കോടതിയില്‍ മൊഴി നല്‍കേണ്ടി വരും. എന്നാല്‍ പ്രതികള്‍ക്ക് അനുകൂലമായി…
Read More