സിപിഎമ്മുകാര്‍ ജാതി വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് പ്രതിഷേധിച്ച ചിത്രലേഖയുടെ ഓട്ടോറിക്ഷ കത്തിനശിച്ചു. കാട്ടാമ്പള്ളിയിലെ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോ കത്തുന്നത് പുലര്‍ച്ചെ രണ്ടുമണിക്കാണ് വീട്ടുകാര്‍ കണ്ടത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വളപട്ടണം പോലീസിന്റെ നേതൃത്വത്തില്‍ തീ അണച്ചു. പോലീസ് ചിത്രലേഖയുടെ മൊഴിയെടുത്തിട്ടുണ്ട്. മുന്‍പും ഇവരുടെ ഓട്ടോയ്ക്ക് നേരെ ആക്രമണം നടന്നിട്ടുണ്ട്. കണ്ണൂര്‍ പയ്യന്നൂര്‍ എടാട്ട് സ്വദേശിനിയായ ചിത്രലേഖ 2004ലാണ് എടാട്ട് സ്റ്റാന്‍ഡില്‍ ഓട്ടോ ഓടിക്കാന്‍ എത്തിയത്. എന്നാല്‍ സിപിഎം-സിഐടിയു പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ജോലി ചെയ്യാനായില്ല. അതിനിടെ, ചിത്രലേഖയുടെ ഓട്ടോ തീവച്ച് നശിപ്പിച്ചു. സുഹൃത്തുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും ചേര്‍ന്ന് പിരിവിട്ട് വാങ്ങിനല്‍കിയ ഓട്ടോയും തീവച്ച് നശിപ്പിച്ചു. സിപിഎം നല്കിയ പരാതിയില്‍ പോലീസ് പല തവണ ചിത്രലേഖയ്ക്കെതിരെ കേസെടുക്കുകയും ചെയ്തു. സിപിഎം അതിക്രമത്തിനെതിരേ കണ്ണൂര്‍ കലക്ടറേറ്റിനു മുന്നില്‍ നാല് മാസത്തോളം കുടില്‍കെട്ട സമരവും ചിത്രലേഖ നടത്തിയിരുന്നു. പിന്നീട്…
Read MoreTag: fire
സംഗീതപരിപാടിയ്ക്കിടെ ഗായികയ്ക്ക് വെടിയേറ്റു ! വീഡിയോ
ബിഹാറില്‍ സംഗീത പരിപാടിക്കിടെ ഭോജ്പുരി ഗായിക നിഷ ഉപാധ്യായയ്ക്ക് നേരെ വെടിവെച്ച് ആക്രമികള്‍. ഇടത് തുടയില്‍ വെടിയേറ്റ നിഷയെ പട്നയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സരണ്‍ ജില്ലയിലെ സെന്‍ദുര്‍വ ഗ്രാമത്തില്‍ നടന്ന സ്റ്റേജ് ഷോയ്ക്കിടെയായിരുന്നു സംഭവം. പരിപാടിക്കിടെ ചിലര്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉടന്‍ തന്നെ ഗായികയെ പട്നയിലെ മാക്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗായികയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreതീക്കളി അതിരുവിട്ടു ! മുഖത്തേക്ക് തീ ആളിപ്പടര്‍ന്നതോടെ വിവാഹവേദിയില്‍ പൂമാല വലിച്ചെറിഞ്ഞ് വധു; വീഡിയോ വൈറല്‍…
വിവാഹാഘോഷങ്ങളുടെ പേരില്‍ നിരവധി കോപ്രായങ്ങള്‍ നടക്കുന്ന കാലമാണിത്. അത്തരം ഒരു വാര്‍ത്തയാണ് മഹാരാഷ്ട്രയിലെ ജുന്നറില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവാഹ വേദിയില്‍ വധുവും വരനും സന്തോഷത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോഴാണ് സംഭവം. ഫോട്ടോ കൂടുതല്‍ രസമുള്ളതാക്കാന്‍ ഇരുവരുടെയും കയ്യില്‍ ഓരോ തോക്കുകളും നല്‍കിയിരുന്നു. അത് പൊട്ടിക്കുന്ന സമയത്ത് പെട്ടന്ന് വധുവിന്റെ കയ്യിലിരുന്ന തോക്ക് പൊട്ടി തീ പെണ്‍കുട്ടിയുടെ മുഖത്തേക്ക് പടരുകയായിരുന്നു. ഇതേത്തുടര്‍ന്ന് ആത്മരക്ഷയെക്കരുതി തോക്കും വരണമാല്യവും വലിച്ചെറിഞ്ഞ് പെണ്‍കുട്ടി പിന്നിലേക്ക് ഓടുകയായിരുന്നു. വേദിയിലുണ്ടായിരുന്ന ആരോ പകര്‍ത്തിയ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. സംഭവത്തെ വിമര്‍ശിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. വ്യത്യസ്തയ്ക്ക് വേണ്ടി എന്ത് തോന്ന്യാസവും കാണിക്കാന്‍ ഇപ്പോഴത്തെ ആളുകള്‍ക്ക് ഒരു മടിയുമില്ലെന്ന തരത്തിലായിരുന്നു വീഡിയോയ്ക്ക് താഴെ വന്ന കമന്റുകള്‍.
Read Moreഇലക്ട്രിക് സ്കൂട്ടറിലെ തീപിടിത്തം ! കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസയച്ച് കേന്ദ്ര സര്‍ക്കാര്‍…
ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക് തീപിടിച്ച സംഭവത്തില്‍ പ്രമുഖ വൈദ്യുതി സ്കൂട്ടര്‍ നിര്‍മാണ കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി കേന്ദ്ര സര്‍ക്കാര്‍. ഓല ഇലക്ട്രിക്, ഒകിനാവ ഓട്ടോടെക്, പ്യുര്‍ ഇ.വി തുടങ്ങി പ്രമുഖ ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മാണ കമ്പനികള്‍ക്കെല്ലാം കേന്ദ്രത്തിന്റെ നോട്ടീസ് ലഭിച്ചിട്ടുണ്ട്. വൈദ്യുതി സ്കൂട്ടറുകള് കത്തിയ സംഭവത്തില്‍ പിഴ വിധിക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാനാണ് കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലൈ അവസാനം വരെയാണ് കമ്പനികള്‍ക്ക് മറുപടി നല്കാന് സമയം അനുവദിച്ചിട്ടുണ്ട്. കമ്പനികളുടെ മറുപടി കൂടി ലഭിച്ച ശേഷമായിരിക്കും തുടര്‍ നടപടികള്‍. കഴിഞ്ഞ മാസം കേന്ദ്ര ഉപഭോക്തൃമന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി(CCPA) പ്യുര്‍ ഇവി, ബൂം മോട്ടോഴ്സ് തുടങ്ങിയ വൈദ്യുതി സ്കൂട്ടര്‍ നിര്‍മാണ കമ്പനികള്‍ക്ക് നോട്ടീസ് അയച്ചിരുന്നു. ഏപ്രിലില്‍ ഇ സ്കൂട്ടറുകള് കത്തിയ സംഭവങ്ങളെ തുടര്‍ന്നായിരുന്നു ഉപഭോക്തൃ മന്ത്രാലയത്തിന്റെ ഈ നടപടി. കേന്ദ്ര റോഡ് ഗതാഗത ദേശീയപാത…
Read Moreടേക്ക് ഓഫിനിടെ ചൈനയില്‍ വിമാനത്തിനു തീപിടിച്ചു ! ആളുകള്‍ രക്ഷപ്പെട്ടോടുന്ന ദൃശ്യങ്ങള്‍ പുറത്ത്…
ചൈനയിലെ വിമാനത്താവളത്തില്‍ നിന്നും പറന്നുയരുന്നതിനിടെ ടിബറ്റന്‍ എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചു. യാത്രക്കാരില്‍ ചിലര്‍ക്ക് നിസ്സാര പരിക്കേറ്റു.113 യാത്രക്കാരും ഒമ്പത് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. ഇവരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി എയര്‍ലൈന്‍സ് അറിയിച്ചു. രാവിലെ എട്ടു മണിയോടെയാണ് സംഭവം. ചൈനീസ് നഗരമായ ചോങ്ക്വിങ്ങില്‍നിന്ന് ടിബറ്റിലെ നൈഗ്ചിയിലേക്കു പോകാനൊരുങ്ങിയ വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറി തീപിടിക്കുകയായിരുന്നു. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ എത്തി തീ അണച്ചു. തീനാളങ്ങള്‍ ഉയരുന്നതിന്റെയും യാത്രക്കാര്‍ ഭയപ്പെട്ട് ഓടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. മാര്‍ച്ചില്‍ ചൈനയിലെ കുന്‍മിങ്ങില്‍നിന്ന് പറന്നുയര്‍ന്ന വിമാനം മലഞ്ചെരുവില്‍ തകര്‍ന്നുവീണ് 132 യാത്രക്കാര്‍ മരിച്ചിരുന്നു.
Read Moreഅന്നൂരില്‍ സിപിഎമ്മിന്റെ സംഘാടക സമിതി ഓഫീസിന് തീയിട്ടു
പയ്യന്നൂര്‍: കണ്ണൂരില്‍ നടക്കുന്ന 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രചരണാര്‍ഥം അന്നൂരില്‍ സ്ഥാപിച്ചിരുന്ന സംഘാടക സമിതി ഓഫീസിന് തീയിട്ടു. അന്നൂര്‍ സത്യന് ആര്‍ട്സ് ക്ലബിന് സമീപം സ്ഥാപിച്ച സംഘാടക സമിതി ഓഫീസാണ് അഗ്നിക്കിരയാക്കിയത്. ഇന്നുപുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. സംഘാടക സമിതി ഓഫീസിന്റെ ഭാഗമായി സ്ഥാപിച്ച കമാനമാണ് അഗ്നിക്കിരയായത്. റോഡരികിലുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് അദ്ദേഹത്തിന്റെ അനുമതിയോടെയാണ് സംഘാടക സമിതി ഓഫീസ് നിര്‍മിച്ചിരുന്നത്. വിപുലമായ പ്രചാരണ സംവിധാനങ്ങളോടെ നിര്‍മാണം പൂര്‍ത്തീകരിച്ച സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം കഴിഞ്ഞ 15ന് സിപിഎം ജില്ലാ കമ്മിറ്റിയംഗം സി.സത്യപാലനാണ് നിര്‍വഹിച്ചത്. സംഭവസമയത്ത് ഇതുവഴി വന്ന യുവാവ് ഒരാള്‍ ഓടിപ്പോകുന്നതായി കണ്ടതിന് ദൃക്സാക്ഷിയായുണ്ടെന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി നന്ദകുമാര്‍ പറഞ്ഞു. ഇയാള്‍ സംഭവം കണ്ടതിനാലാണ് സംഘാടക സമിതി ഓഫീസ് പൂര്‍ണമായും അഗ്നിക്കിരയാക്കാന്‍ കഴിയാതെ അക്രമി ഓടിയതെന്നാണ് അനുമാനം. സംഘാടക സമിതി ഓഫീസിനെതിരെയുള്ള സാമൂഹ്യദ്രോഹികളുടെ അക്രമത്തിനെതിരെ…
Read Moreവായ്പ അനുവദിക്കാഞ്ഞതില്‍ കലിപൂണ്ട് ബാങ്കിന് തീയിട്ടു ! പ്രതി പിടിയില്‍…
കര്‍ണാടകയില്‍ വായ്പ അനുവദിക്കാത്തതിന് ബാങ്ക് അഗ്നിക്കിരയാക്കി പ്രതിഷേധിച്ചയാള്‍ അറസ്റ്റില്‍. ഹാവേരി ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം.വായ്പ അനുവദിക്കാത്തതിലുള്ള അസ്വസ്ഥതയാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറയുന്നു. വിവിധ വകുപ്പുകള്‍ അനുസരിച്ച് പ്രതിക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. വായ്പ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതി ബാങ്കിനെ സമീപിച്ചത്. രേഖകള്‍ പരിശോധിച്ച ബാങ്ക് വായ്പ നിഷേധിക്കുകയായിരുന്നു.
Read Moreചെരുപ്പ് നിര്‍മാണ ഗോഡൗണ്‍ കത്തിയമര്‍ന്നു ! ലക്ഷങ്ങളുടെ നഷ്ടം; ഇതര സംസ്ഥാന തൊഴിലാളികൾ മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്…
കോഴിക്കോട്: കോഴിക്കോട് കൊളത്തറയില്‍ റഹ്മാന് ബസാറില്‍ വന്‍ തീപിടിത്തം. ഇവിടുത്തെ ചെരുപ്പു നിര്‍മാണ ഗോഡൗണിനാണ് പുലര്‍ച്ചയോടെ തീപിടിച്ചത്. അഗ്നിശമന സേന എത്തി നിയന്ത്രണ വിധേയമാക്കി. ആറ് ഫയര്‍ എന്‍ജിനുകള്‍ എത്തി മണിക്കൂറുകള്‍ നീണ്ട ശ്രമത്തിന് ഒടുവിലാണ് തീ അണച്ചത്. ബിനീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ചെരുപ്പ് കടയിലാണ് തീ പിടിച്ചത്. സമീപം താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ അടക്കമുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരിക്കാം അപകട കാരണം എന്നാണ് പ്രഥമിക വിലയിരുത്തല്‍. ഗോഡൗണ്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത് എന്നാണ് വിലയിരുത്തല്‍. അമ്പതോളം ഇതരസംസ്ഥാന തൊഴിലാളികളാണ് ഈ യൂണിറ്റില്‍ ജോലിചെയ്യുന്നത്. ഇവര്‍ തീപിടിത്തമുണ്ടായ ഗോഡൗണിനോട് ചേര്‍ന്നാണ് താമസിക്കുന്നത്. ചെരുപ്പ് നിര്‍മാണ സാധനത്തിന് ഉപയോഗിച്ച സാമഗ്രികളും കത്തിനശിച്ചിട്ടുണ്ട്. ചെരുപ്പു നിര്‍മാണത്തിന് ഉപയോഗിക്കുന്ന കെമിക്കല്‍ വസ്തുക്കള്‍ ഉള്‍പ്പെടെ കത്തിനശിച്ചു. ചെറിയ രീതിയിലുള്ള സ്ഫോടനവും കേട്ടിരുന്നതായി…
Read Moreതനിക്ക് പ്രവേശനമില്ല! മാസ്ക്ക് ധരിക്കാഞ്ഞ റെയില്‍വേ ഉദ്യോഗസ്ഥനു നേരെ വെടിവെച്ച് ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന്;വീഡിയോ കാണാം…
മാസ്ക്ക് ധരിക്കാത്തതിന്റെ പേരില്‍ റെയില്‍വേ ഉദ്യോഗസ്ഥനു നേരെ വെടിയുതിര്‍ത്ത് ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന്. ഉത്തര്‍പ്രദേശിലാണ് സംഭവം. കാലിന് വെടിയേറ്റ 40കാരനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു. ബറേലിയില്‍ വെള്ളിയാഴ്ചയാണ് സംഭവം. റെയില്‍വേയിലെ ടെലികോം ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്ന രാജേഷ് രാത്തോഡിനാണ് വെടിയേറ്റത്. പാസ്ബുക്ക് അപ്ഡേറ്റ് ചെയ്യാന്‍ ബാങ്ക് ഓഫ് ബറോഡ ശാഖയില്‍ പോയ സമയത്താണ് രാജേഷിന് വെടിയേറ്റതെന്ന് ഭാര്യ പറയുന്നു. ബാങ്കില്‍ ആദ്യം പോയ സമയത്ത് മാസ്ക് ധരിച്ചിരുന്നില്ല. മാസ്ക് ധരിക്കാത്തതിന്റെ പേരില്‍ ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാരന് പ്രവേശനം അനുവദിച്ചില്ല. തുടര്‍ന്ന് മാസ്ക് ധരിച്ച് വീണ്ടും എത്തിയപ്പോഴും പ്രവേശനം നിഷേധിച്ചതായി ഭാര്യ ആരോപിക്കുന്നു. ഉച്ചഭക്ഷണ സമയമാണ് എന്ന് പറഞ്ഞാണ് പ്രവേശനം നിഷേധിച്ചത്. എന്നാല്‍ സമയം രാവിലെ 11.30 ആയിരുന്നുള്ളൂ. തുടര്‍ന്ന് ഭര്‍ത്താവിനെ തള്ളുകയും കാലില്‍ സുരക്ഷാ ജീവനക്കാരന് വെടിവെയ്ക്കുകയുമായിരുന്നുവെന്ന് ഭാര്യ പറയുന്നു. ആരും തന്നെ…
Read Moreഅടി മക്കളേ സല്യൂട്ട് ! നിന്നു കത്തുന്ന ആശുപത്രിയില്‍ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി പൂര്‍ത്തീകരിച്ച് ഡോക്ടര്‍മാര്‍; വീഡിയോ ലോകമെമ്പാടും തരംഗമാവുന്നു…
സിനിമകളിലെ ഹീറോകള്‍ക്കായി ജനങ്ങള്‍ ആര്‍പ്പു വിളിക്കുമ്പോള്‍ ജീവിതത്തിലെ യഥാര്‍ഥ ഹീറോകളില്‍ പലര്‍ക്കും അര്‍ഹിക്കുന്ന അംഗീകാരം കിട്ടാറില്ല. ആശുപത്രിയില്‍ അഗ്നി ആളിപ്പടര്‍ന്നിട്ടും ഹൃദയശസ്ത്രക്രിയ ചെയ്തു തീര്‍ത്ത ഡോക്ടര്‍മാരാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. റഷ്യയിലെ 114 വര്‍ഷം പഴക്കമുള്ള അമുര്‍ സ്റ്റേറ്റ് മെഡിക്കല്‍ അക്കാദമിയിലെ കാര്‍ഡിയോളജി സെന്ററിലാണ് ചരിത്രത്തില്‍ ഇടംപിടിച്ച ഈ ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ നടന്നത്. രോഗിയുടെ ശസ്ത്രക്രിയ പകുതി ആയപ്പോളാണ് ആശുപത്രിയില്‍ തീ പടര്‍ന്നത്. എന്നാല്‍ ചീഫ് സര്ജന് ഡോ. വാലന്റൈന്‍ ഫിലാറ്റോവ് ആശുപത്രി വിട്ടു പുറത്തുപോകാന്‍ വിസ്സമ്മതിക്കുകയായിരുന്നു. കെട്ടിടം മുഴുവന്‍ പുകയില്‍ നിറഞ്ഞപ്പോഴും ഡോക്ടറും സംഘവും ശസ്ത്രക്രിയ തുടര്‍ന്നു. രണ്ടുമണിക്കൂര്‍ കൊണ്ട് ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. ‘ഞങ്ങള്‍ക്ക് പേടിയുണ്ടായിരുന്നു…ഞങ്ങളും മനുഷ്യരാണല്ലോ…രോഗിയുടെ ജീവന് രക്ഷിക്കാതെ ഞങ്ങള്‍ക്ക് പുറത്തുപോകാന്‍ സാധിക്കില്ലായിരുന്നു…’ എന്ന് ഡോ. ഫിലാറ്റോവ് പറഞ്ഞു. ശസ്ത്രക്രിയ നടത്തിയതിന് ശേഷം രോഗിയെ പിന്നീട് അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.…
Read More