ഗര്‍ഭിണിയായ യുവതി ഭര്‍ത്താവുമായി വഴക്കിട്ട് കിണറ്റില്‍ ചാടി. ഭാര്യയുടെ അപ്രതീക്ഷിത പ്രവൃത്തിയില്‍ അമ്പരന്ന ഭര്‍ത്താവും പിന്നാലെ കിണറ്റിലേക്ക്. 30 അടി താഴ്ചയുള്ള കിണറ്റില്‍ നിന്ന് ഇരുവരെയും ഒടുവില്‍ രക്ഷിച്ചതാവട്ടെ അഗ്നിരക്ഷാ സേനയും. ഇന്നലെ പുലര്‍ച്ചെ രണ്ടര മണിയോടെ മഞ്ചേരി പാലക്കുളം എല്‍.പി. സ്കൂളിനു സമീപമാണു സംഭവം. ഇവിടെ വാടകയ്ക്കു താമസിക്കുന്ന ശ്രീനിവാസനും ഭാര്യ ലക്ഷ്മിയുമാണു വഴക്കിട്ട് കിണറ്റില്‍ ചാടിയത്. ഇരുവരുടെയും വഴക്കിനും ‘എടുത്തുചാട്ട’ത്തിനും സാക്ഷിയായ 14 വയസുകാരനായ മകന് തന്നെയാണ് വിവരം അഗ്നിരക്ഷാസേനയെ അറിയിച്ചത്. മഞ്ചേരിയില്‍നിന്ന് അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ പ്രദീപ് പാമ്പലത്തിന്റെ നേതൃത്വത്തിലെത്തിയ അഗ്നിരക്ഷാസേന ഇരുവരെയും രക്ഷപ്പെടുത്തി. കിണറ്റില്‍ നാലടിയോളം വെള്ളമുണ്ടായിരുന്നത് ഇരുവര്‍ക്കും രക്ഷയായി. കിണറ്റില്‍ ഒരുമിച്ചായതോടെ പിണക്കം മാറിയ ഇരുവരും കിണറ്റില്‍ നിന്നു കയറിയതോടെ ഹാപ്പിയായി.
Read MoreTag: fire and rescue
എനിക്കുണ്ടായ വേദനകളൊന്നും കാര്യമാക്കിയില്ല ! സഹോദരിയെയും മക്കളെയും അഗ്നികുണ്ഡത്തില്‍ നിന്നു രക്ഷിച്ച് അമേരിക്കയുടെ ‘ഹീറോ അങ്കിള്‍’ ആയി ഡെറിക്
സഹോദരിയെയും പിഞ്ചുമക്കളെയും തീപ്പൊള്ളലില്‍ നിന്നു രക്ഷിച്ച ഡെറിക് എന്ന ഇരുപതുകാരനാണ് ഇപ്പോള്‍ അമേരിക്കയിലെ താരം. ഹീറോ അങ്കിള്‍ എന്നാണ് ഡെറിക് ഇപ്പോള്‍ അമേരിക്കയില്‍ അറിയപ്പെടുന്നത്. ഹാര്‍ബര്‍വ്യൂ മെഡിക്കല്‍ സെന്ററിലെ കിടക്കയില്‍ പ്ലാസ്റ്ററില്‍ പൊതിഞ്ഞ രൂപമാണ് ഡെറിക്കിന്റേത്. മങ്കിക്യാപ് ഇട്ട പോലെ തല വെളുത്ത പ്ലാസ്റ്റര്‍ കൊണ്ട് മൂടിയിരിക്കുന്നു. കണ്ണുകളും ചെവികളും മൂക്കും വായും മാത്രം പുറത്തുകാണാം. മരുന്നുകളുടെ നീറ്റലിലും ആ രക്ഷാപ്രവര്‍ത്തനത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ ഡെറിക്കിന്റെ മുഖത്ത് അഭിമാനവും സന്തോഷവും നിറയുന്നു. യൗവ്വനത്തിളപ്പിലും പക്വതയുടെ ആള്‍രൂപമായി മാറിയ സാഹസിക മനുഷ്യന്. ഇക്കഴിഞ്ഞ വ്യാഴാഴ്ച വാഷിങ്ടന്‍ അബര്‍ഡീനിലെ വീട്ടില്‍നടന്ന അപകടത്തെയും സാഹസിക രക്ഷാപ്രവര്‍ത്തനത്തെയും കുറിച്ച് മനസ്സു തുറക്കുകയാണ് ഡെറിക്.’രാവിലെ വീടിന്റെ മുകള്‍നിലയില്‍നിന്നു കുട്ടികള്‍ തീ, തീ എന്നു പറഞ്ഞു കരയുന്നതു കേട്ടു. തീപിടിത്തമാണെന്നു മനസ്സിലായപ്പോള്‍ താഴത്തെ നിലയിലുണ്ടായിരുന്ന ഞാന്‍ പുറത്തേക്കോടി. അപ്പോഴേക്കും സഹോദരിയും കുട്ടികളുടെ അമ്മയുമായ കൈല മുകളിലെത്തിയിരുന്നു. രണ്ടാം…
Read More