പോലീസ് ക്വാര്‍ട്ടേഴ്സില്‍ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ച് പോലീസുകാരന് പരിക്കേറ്റു. ചേര്‍ത്തല പോലീസ് ക്വാര്‍ട്ടേഴ്സില്‍ സൂക്ഷിച്ചിരുന്ന പടക്കമാണ് പൊട്ടിത്തെറിച്ചത്. സുനില്‍ കുമാര്‍ എന്ന പൊലീസുകാരനാണ് പരിക്ക്. സുനില്‍ കുമാറിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസാരിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ താഴെ വീണ് തീപ്പൊരി ഉണ്ടായെന്നും ഇത് പടക്കത്തില്‍ വീണാണ് അപകടമെന്നും പോലീസ് വ്യക്തമാക്കി.
Read MoreTag: fire crackers
ബസ് ഉപയോഗിച്ചുള്ള നിയമലംഘന ആഘോഷങ്ങള്‍ തുടരുന്നു ! ബസിനു മുകളില്‍ പൂത്തിരി കത്തിച്ചും പടക്കം പൊട്ടിച്ചും ആഘോഷിച്ച് വിദ്യാര്‍ഥികള്‍…
ആഡംബര ബസുകള്‍ ഉപയോഗിച്ചുള്ള നിയമലംഘന ആഘോഷങ്ങള്‍ തുടരുന്നു. വിനോദയാത്രയ്ക്കിടെ ബസിനു മുകളില്‍ പൂത്തിരി കത്തിച്ചും പടക്കം പൊട്ടിച്ചുമുള്ള അപകടകരമായ ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. ഡിസംബര്‍ ഒന്നിന് ബംഗളൂരുവിലേക്കു വിനോദയാത്രപോയ സംഘത്തിന്റേതായിരുന്നു ആഘോഷം. കോഴിക്കോട് താമരശേരി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളുടെ വിനോദയാത്രക്കിടെയാണ് നിയമം ലംഘിച്ച് ബസിനുമുകളില്‍ പടക്കം പൊട്ടിച്ചത്. സംഘത്തിലെ ഒരു കുട്ടിയുടെ പിറന്നാളാണ് ബസിനു മുകളില്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചത്.ബസ് ജീവനക്കാരുടെ സഹായത്തോടെയായിരുന്നു അതിരുവിട്ട ആഘോഷം. ബെംഗളൂരുവിലേക്കുള്ള വഴി മധ്യേ ആണ് ബസിനു മുകളില്‍ നിയമലംഘനം നടന്നത്. കോഴിക്കോട്ടെ നാലു പേരുടെ ഉടമസ്ഥതയിലുള്ളതാണു ബസ്. അതേസമയം സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍ നിരന്തരം നിയമലംഘനം നടത്തുകയാണെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന് പ്രതികരിച്ചു. നിലവിലെ പരിശോധനയില്‍ ഇളവുവരുത്തില്ലെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത്തരം നിരവധി സംഭവങ്ങളാണുണ്ടായത്.
Read Moreആദ്യം വിഷം കുടിച്ചു നോക്കി; അടുത്തത് മണ്ണെണ്ണ… അറ്റകൈയ്യായി പടക്കം കഴുത്തില്‍ തൂക്കി നിന്നപ്പോള്‍ രണ്ടു വയസുകാരന് മകന് നീന്തിവന്നു കാലില്‍ പിടിച്ചു; ഒരു യുവാവ് ആത്മഹത്യയില്‍ നിന്ന് പിന്മാറിയതിങ്ങനെ…
ഭാര്യ പിണങ്ങിപ്പോയതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവാവിനെ അതില്‍ നിന്ന് പിന്തിരിപ്പിച്ച് രണ്ടു വയസുള്ള മകന്. ഒന്നര വര്‍ഷം മുമ്പ് ഭാര്യ ഉപേക്ഷിച്ചു പോയ മണികണ്ഠന് എന്ന തമിഴ് യുവാവാണ് സ്ഫോടനം നടത്തി മരിക്കാനുള്ള തീരുമാനം വൈകാരിക നിമിഷത്തിനൊടുവില്‍ ഉപേക്ഷിച്ചത്. കുട്ടി കാലില്‍ കെട്ടിപ്പിടിച്ച് കരയാന്‍ തുടങ്ങിയതോടെ മരിക്കാനുള്ള തീരുമാനം ഉപേക്ഷിച്ച് യുവാവ് തന്നെ രക്ഷിക്കണമെന്ന് പോലീസിനോട് പറയുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് കോണ്‍സ്റ്റബിളിന്റെ സമര്‍ത്ഥമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. ശരീരത്ത് മണ്ണെണ്ണയൊഴിച്ച ശേഷമായിരുന്നു വലിയ ഗുണ്ടുകള്‍ നിറഞ്ഞ മാല ഇയാള്‍ കഴുത്തിലിട്ടതും തീപ്പെട്ടിയെടുത്തതും. എന്നാല്‍ സമയത്ത് അവിടെയെത്തിയ പോലീസ് സംഘം മകനെ പിതാവിന്റെ അരികിലേക്ക് ഇറക്കി വിടുകയായിരുന്നു. കരഞ്ഞുകൊണ്ട് നീന്തിയെത്തിയ കുട്ടി പിതാവിന്റെ കാലില്‍ തൊട്ടതോടെ മണികണ്ഠന് വൈകാരിക പ്രതിസന്ധിയില്‍ അകപ്പെട്ടു. ഈ സമയം മതിയായിരുന്നു പോലീസുകാര്‍ക്ക്. തീപ്പെട്ടി തട്ടിക്കളഞ്ഞ് പടക്കമാല വലിച്ചു പൊട്ടിച്ചു.…
Read More