അമ്പലപ്പുഴ: മാവേലിക്കര വള്ളികുന്നം പോലീസ് സ്റ്റേഷനിലെ സിപിഒ സൗമ്യ പുഷ്ക്കരനെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അജാസ് (33) മരിച്ചു. ബുധനാഴ്ച വൈകുന്നേരം 5.40 ഓടെയായിരുന്നു മരണം. സൗമ്യയെ ആക്രമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ ഐസൊലേഷൻ വാർഡിൽ ചികിത്സയിലായിരുന്നു. ശ്വാസകോശത്തിലുണ്ടായ അണുബാധയും, ന്യൂമോണിയയുമാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. വയറിനേറ്റ ഗുരുതരമായ പൊള്ളലിൽ നിന്നുണ്ടായ അണുബാധ വൃക്കകളുടെ പ്രവർത്തനത്തെ ബാധിച്ചിരുന്നു. രക്തസമ്മർദ്ദം കുറവായിരുന്നതിനാൽ ഡയാലിസിസ് നടത്തുവാൻ കഴിഞ്ഞിരുന്നില്ല. രക്തസമ്മർദ്ദം കൂട്ടുവാൻ മരുന്ന് കുത്തിവച്ചെങ്കിലും ശരീരം ഇതിനോട് പ്രതികരിച്ചില്ലെന്ന് ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു. ആലുവ ട്രാഫിക് സ്റ്റേഷനിലെ സിപിഒ ആയിരുന്നു അജാസ്. വ്യാഴാഴ്ച പോസ്റ്റുമാർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ആശുപത്രിയിൽ ബന്ധുക്കൾ എത്തിയിരുന്നെങ്കിലും ആരെയും കാണുവാൻ ഇയാൾ സമ്മതിച്ചിരുന്നില്ല. രണ്ടു ദിവസം മുൻപ് മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിനായി…
Read MoreTag: fire death vanitha police
സൗമ്യയെ അവസാനമായി ഒരുനോക്കുകൂടി കാണാൻ ലിബിയയിൽ നിന്നും ഭർത്താവ് ഇന്നെത്തും; അജാസിനെതിരേ സൗമ്യയുടെ ബന്ധുക്കൾ മുമ്പ് പരാതി നൽകിയിട്ടില്ല; പോലീസ് പറയുന്നതിങ്ങനെ…
കായംകുളം: വള്ളികുന്നം പോലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പോലീസ് ഓഫീസർ സൗമ്യയെ കൊലപ്പെടുത്താൻ സുഹൃത്തായ പോലീസുകാരൻ അജാസ് നേരത്തേതന്നെ പദ്ധതി തയാറാക്കിയിരുന്നതായി പോലീസ് കണ്ടെത്തി. എന്നാൽ, അജാസ് നിരന്തരമായി സൗമ്യയെ ശല്യം ചെയ്തു ഭീഷണിപ്പെടുത്തിയതിനെതിരേ വള്ളികുന്നം പോലീസിൽ ബന്ധുക്കളുടേതായി രേഖാമൂലം യാതൊരു പരാതിയും ഇതിനു മുന്‍പ് ലഭിച്ചിട്ടില്ലെന്നു വള്ളികുന്നം പോലീസ് വ്യക്തമാക്കി. അജാസും സൗമ്യയുമായുള്ള അടുപ്പത്തെ സംബന്ധിച്ചും വള്ളികുന്നം പോലീസിനു യാതൊരു അറിവും മുന്‍പ് ലഭിച്ചിട്ടില്ലെന്നും വള്ളികുന്നം എസ്ഐ ഷൈജു ഇബ്രാഹിം ദീപികയോടു പറഞ്ഞു. എറണാകുളത്തുനിന്നെടുത്ത വാടകക്കാറിലാണ് അജാസ് എത്തിയതെന്നാണു പോലീസ് കണ്ടെത്തിയിരിക്കുന്നത്. കാറിന്റെ ഉടമയെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. കാറും കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും പെട്രോൾ കുപ്പികളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവസ്ഥലത്തുനിന്നു ശേഖരിച്ച രക്തസാന്പിളുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. സൗമ്യയുടെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.…
Read Moreഎനിക്കെന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി അജാസാണെന്ന് പോലീസിനോട് പറണം; അമ്മ ഫോണിൽ ദേഷ്യപ്പെടുന്നത് കണ്ടിട്ടുണ്ട്; കാശിന്റെ കാര്യമാണ് അമ്മയോട് അജാസ് ചോദിക്കുന്നതെന്നു തോന്നിയിട്ടുണ്ട്; സൗമ്യയുടെ മരണത്തിൽ മകന്റെ വെളിപ്പെടുത്തൽ
മാവേലിക്കര: പട്ടാപ്പകൽ പോലീസ് ഉദ്യോഗസ്ഥയെ വെട്ടിവീഴ്ത്തിയ ശേഷം പെട്രോളൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ വെളിപ്പെടുത്തൽ. അജാസിൽനിന്ന് അമ്മയ്ക്കു ഭീഷണി ഉണ്ടായിരുന്നെന്നു സൗമ്യയുടെ മകൻ പറഞ്ഞു. എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി അജാസാണ്. ഇക്കാര്യം പോലീസിനോടു പറയണെന്ന് അമ്മ പറഞ്ഞിരുന്നു. അമ്മ വല്ലാതെ പേടിച്ചിരുന്നു. ചില സാന്പത്തിക ഇടപാടുകൾ അജാസുമായി ഉണ്ടായിരുന്നു. കാശിന്റെ കാര്യമാണ് അമ്മയോട് അജാസ് ചോദിക്കുന്നതെന്നു തോന്നിയിട്ടുണ്ട്. വിളിക്കരുതെന്നു പറഞ്ഞ് അമ്മ അജാസിനോടു ദേഷ്യപ്പെടാറുണ്ടായിരുന്നെന്നും സൗമ്യയുടെ മകൻ പറയുന്നു. ആലപ്പുഴ വള്ളികുന്നം സ്വദേശി സജീവിന്റെ ഭാര്യയും വള്ളികുന്നം സ്റ്റേഷനിലെ സിപിഒയുമായ സൗമ്യയെയാണ് പട്ടാപ്പകൽ വെട്ടിവീഴ്ത്തിയ ശേഷം പെട്രോളൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്തിയത്. സംഭവത്തിൽ ആലുവ ട്രാഫിക് വിഭാഗം പോലീസ് ഉദ്യോഗസ്ഥനായ എറണാകുളം കാക്കനാട് വാഴക്കാല നെയ്വേലി വീട്ടിൽ അജാസിനെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകുന്നേരം നാലിനു വള്ളികുന്നം നാലുവിള ജംഗ്ഷനിൽ സൗമ്യയുടെ വീടിനു സമീപമായിരുന്നു സംഭവം.…
Read Moreഅവധിയെടുത്തു പോയത് വീട് നിർമിക്കാൻ, നടത്തിയത് അരുംകൊല; വനിതാ പോലീസുകാരിയെ തീവെച്ച് കൊലപ്പെടുത്തിയ അജാസിനെക്കുറിച്ച് സഹപ്രവർത്തകർക്ക് പറയാനുളളത് …
ആലുവ: വീട് നിർമാണവുമായി ബന്ധപ്പെട്ടു ജൂണ്‍ ഒന്‍പതു മുതല്‍ അവധിയിലായിരുന്ന സഹപ്രവർത്തകൻ ക്രൂരമായ കൊലപാതകം ചെയ്തെന്നറിഞ്ഞ ഞെട്ടലിൽ ആലുവ ട്രാഫിക് പോലീസ് സ്റ്റേഷനിലെ സഹപ്രവർത്തകർ. ആലുവ സ്റ്റേഷനില്‍ ജോലി ചെയ്യുന്ന എൻ.എ. അജാസ് പ്രശ്നക്കാരനായിരുന്നില്ലെന്നാണു സഹപ്രവര്‍ത്തകര്‍ പറയുന്നത്. അവധി കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ അജാസ് മടങ്ങിവരുമെന്ന പ്രതീക്ഷയിലായിരുന്നു ഇവരെല്ലാവരും. മാവേലിക്കര വള്ളിക്കുന്നം പോലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പോലീസ് ഓഫീസർ സൗമ്യയെ (32) അജാസ് തീവച്ചു കൊന്നുവെന്ന് ഇവർക്ക് വിശ്വസിക്കാനാകുന്നില്ല. മലപ്പുറം സ്വദേശിയായ അജാസ് കാക്കനാട് വാഴക്കാലയിലാണു താമസിക്കുന്നത്. ഒരുവർഷം മുന്‍പാണ് ആലുവ ട്രാഫിക് സ്റ്റേഷനില്‍ സിവില്‍ പോലീസ് ഓഫീസറായി എത്തിയത്. അതിനുമുന്‍പ് വര്‍ഷങ്ങളോളം കളമശേരി എആര്‍ ക്യാമ്പിലായിരുന്നു ജോലി. കളമശേരി എആർ ക്യാമ്പിലും അജാസിനെക്കുറിച്ചു പ്രത്യേക പരാതികളൊന്നുമില്ല. 2013 ൽ തൃശൂര്‍ കെഎപി ബറ്റാലിയനില്‍ പരിശീലനത്തിനായി അജാസ് പോകുമായിരുന്നു. ഈ സമയത്തു മരിച്ച സൗമ്യയുമായി അജാസ്…
Read More