ഒരു രസം ! വീടിന് തീയിട്ട ശേഷം മുറ്റത്ത് കസേരയിട്ട് ഇരുന്ന് ദൃശ്യം ആസ്വദിച്ചു; വീട്ടില്‍ താമസിച്ചിരുന്ന സ്ത്രീ അറസ്റ്റില്‍;വീഡിയോ വൈറല്‍…

താമസിക്കുന്ന വീടിനു തീയിട്ട ശേഷം മുറ്റത്ത് കസേരയിട്ടിരുന്ന് അത് ആസ്വദിക്കണമെങ്കില്‍ ആള് വേറെ ലെവലായിരിക്കണം. അമേരിക്കയിലെ മേരിലാന്‍ഡില്‍ താമസിക്കുന്ന ഒരു സ്ത്രീയാണ് ഈ കലാപരിപാടി കാണിച്ചതിന്റെ പേരില്‍ അറസ്റ്റിലായത്. ഗെയില്‍ മെറ്റ് വാലി(47) എന്ന സ്ത്രീയെയാണ് അധികൃതര്‍ പിടികൂടിയത്. വീടിന് തീയിട്ട ശേഷം ഗെയില്‍ മുറ്റത്ത് കസേരയിലിരുന്ന് ആസ്വദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഏപ്രില്‍ 29-നായിരുന്നു കേസിനാസ്പദമായ സംഭവം. ഉച്ചയ്ക്ക് ഒരുമണിയോടെ വീടിന് തീയിട്ട ശേഷം ഗെയില്‍ മുറ്റത്തേക്ക് വന്ന് കസേരയിട്ട് ഇരിക്കുകയായിരുന്നു. വീട് കത്തിയമരുമ്പോഴും യാതൊരു ഭാവമാറ്റവുമില്ലാതെ ഗെയില്‍ ഇരിപ്പുറപ്പിച്ചു. സംഭവസമയം ഗെയിലിന്റെ കൂടെ താമസിച്ചിരുന്ന ഒരു സ്ത്രീ വീടിന്റെ ബേസ്‌മെന്റിലുണ്ടായിരുന്നു. ഇവരുടെ നിലവിളി കേട്ടെത്തിയ അയല്‍ക്കാര്‍ ഇവരെ രക്ഷപ്പെടുത്തി. സംഭവത്തിന് പിന്നാലെ വീടിന് തീവെച്ച ഗെയില്‍ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. പിന്നീട് അഗ്‌നിരക്ഷാസേന എത്തിയാണ് തീയണച്ചത്. ഗെയില്‍ ഉള്‍പ്പെടെ നാലുപേരാണ് വീട്ടില്‍ താമസിച്ചിരുന്നതെന്ന് അധികൃതര്‍…

Read More