കാതു കുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരുമെന്ന പഴമൊഴി എത്ര ശരി. കംപ്യൂട്ടറിന്റെ പ്രവര്‍ത്തനം നിശ്ചലമാക്കിയതിനു ശേഷം മോചനദ്രവ്യം ആവശ്യപ്പെടുന്ന വാനാക്രൈ റാന്‍സംവേയറിന്റെ ഭീഷണി ഒന്നൊതുങ്ങിയതേയുള്ളൂ, അതാ വരുന്നു പുതിയ മാല്‍വെയര്‍. പ്രഹരശേഷിയില്‍ മുന്‍ഗാമിയെ അപേക്ഷിച്ച് കൂടുതല്‍ അപകടകാരിയാണ് ഫയര്‍ബോള്‍(തീഗോളം) എന്നറിയപ്പെടുന്ന പുതിയ മാല്‍വെയര്‍. ഇതിനകം ലോകത്താകമാനമുള്ള 25 കോടിയിലേറെ കംപ്യൂട്ടറുകളിലാണ് ഇവന്‍ കയറിക്കൂടിയിരിക്കുന്നത്. പ്രധാന ഇരയാവട്ടെ ഇന്ത്യയും, ബ്രസീലാണ് രണ്ടാം സ്ഥാനത്ത്. വികസ്വര രാജ്യങ്ങളാണ് ലക്ഷ്യമെന്ന് ഇതില്‍ നിന്നു തന്നെ വ്യക്തം. നാം പോലുമറിയാതെ നമ്മുടെ കംപ്യൂട്ടര്‍ ചൈനീസ് കമ്പനിക്കു വേണ്ടി ‘ജോലി’ ചെയ്യും എന്നതാണ് ഈ മാല്‍വെയറിന്റെ പ്രശ്‌നം. മാത്രവുമല്ല ‘ഒളിച്ചിരുന്ന്’ നമ്മുടെ സ്വകാര്യ വിവരങ്ങള്‍ വരെ അടിച്ചെടുക്കുകയും ചെയ്യും. എല്ലാറ്റിനുമുപരിയായി ഒരു കംപ്യൂട്ടറില്‍ കയറിയാല്‍ അതിനകത്തിരുന്ന് ‘പെറ്റുപെരുകി’ പുതിയ ഭീകരസോഫ്റ്റ്വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തു കൊണ്ടേയിരിക്കുമെന്ന പ്രശ്‌നവുമുണ്ട് ഫയര്‍ബോളിന്! രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ വരെ ബാധിക്കുന്ന…
Read More