പേരൂര്‍ക്കടയില്‍ വിവാഹ സല്‍ക്കാരത്തിനിടെ വധുവിന്റെ ബന്ധുക്കള്‍ക്കുനേരെ പടക്കം എറിഞ്ഞ കേസില്‍ വരനെയും മൂന്നു സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. വരന് പോത്തന്‍കോട് കലൂര്‍ മഞ്ഞമല വിപിന്‍ഭവനില്‍ വിജിന് (24), സുഹൃത്തുക്കളായ പോത്തന്‍കോട് പെരുതല അവനീഷ് ഭവനില്‍ ആകാശ് (22), ആറ്റിങ്ങല്‍ ഊരുപൊയ്ക പുളിയില്‍കണി വീട്ടില്‍ വിനീത് (28), ആറ്റിങ്ങല്‍ ഇളമ്പ വിജിത ഭനില്‍ വിജിത് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ സുഹൃത്തുക്കളായ രണ്ടു പേര് ഒളിവിലാണ്. പ്രണയത്തിലായിരുന്ന ക്രൈസ്റ്റ് നഗര്‍ സ്വദേശിനിയും വിജിനും ഞായറാഴ്ചയാണ് വിവാഹിതരായത്. വൈകിട്ട് വധുവിന്റെ വീട്ടുകാര്‍ നടത്തിയ വിവാഹ സല്‍ക്കാരത്തിനിടെ വിജിന്റെ സുഹൃത്തും വധുവിന്റെ ബന്ധുക്കളായ യുവാക്കളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും പിന്നാട് ഇത് കയ്യാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു. ഇതില്‍ പ്രകോപിതനായി ഇറങ്ങിപ്പോയ വിജിന് പോത്തന്‍കോട് നിന്നു സുഹൃത്തുക്കളെ വിളിച്ചുവരുത്തിയ ശേഷം ആള്‍ക്കൂട്ടത്തിന് നേരെ പടക്കം എറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Read MoreTag: firecrackers
മംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസിനു നേരെ പടക്കമെറിഞ്ഞ് കുട്ടികള്‍ ! വാതിലിനരികെ ഇരുന്ന യാത്രക്കാരന്റെ കാലില്‍ത്തട്ടി തെറിച്ചു പുറത്തു പോയി പൊട്ടിയതിനാല്‍ അപകടം ഒഴിവായി…
മംഗലാപുരം- തിരുവനന്തപുരം മാവേലി എക്സ്പ്രസിന് നേരെ കഴിഞ്ഞ ദിവസം പടക്കമെറിഞ്ഞ സംഭവത്തില്‍ രണ്ട് കുട്ടികള്‍ കസ്റ്റഡിയില്‍. കേന്ദ്രമന്ത്രി വി മുരളീധരനും മന്ത്രി പി എ മുഹമ്മദ് റിയാസും കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിനില്‍ കയറാനിരിക്കെയായിരുന്നു വെള്ളയില്‍ സ്റ്റേഷനു സമീപം പടക്കമേറുണ്ടായത്. തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുമ്പോള്‍ വെള്ളയില്‍ സ്റ്റേഷനു സമീപം വീണ്ടും പടക്കവുമായി കുട്ടികളെത്തിയപ്പോളാണ് ഇവരെ പിടികൂടിയത്. ഇവരെ പിന്നീട് റെയില്‍വേ സംരക്ഷണ സേന രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ശനിയാഴ്ച രാത്രി 1.32ഓടെയായിരുന്നു പടക്കമേറുണ്ടായത്. ജനറല്‍ കോച്ചിന് നേരെ വന്ന പടക്കം ട്രെയിനിന്റെ വാതിലിനരികിലിരുന്ന യാത്രക്കാരന്റെ കാലില്‍ തട്ടി പുറത്തേക്ക് തെറിച്ചുവീണ് പൊട്ടുകയായിരുന്നു. ട്രെയിന്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ യാത്രക്കാരന് റെയില്‍വെ ഉദ്യോഗസ്ഥരെ അറിയിച്ചു. ആര്‍പിഎഫ് ഉടനെ വെള്ളയില്‍ സ്റ്റേഷനിലെത്തി ട്രാക്കുകളും പരിസരവും പരിശോധിച്ചു. ഡോഗ് സ്ക്വാഡ് എത്തി പരിശോധിച്ചെങ്കിലും സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ല. പിടിയിലായ കുട്ടികളില്‍…
Read More