തെങ്ങില്‍ കുടുങ്ങിയ തെങ്ങുകയറ്റ തൊഴിലാളിയെ രക്ഷിച്ച് മുക്കം ഫയര്‍ഫോഴ്സ്. കോഴിക്കോട് മുക്കം കൊടിയത്തൂര്‍ ചെറുവാടികടവിലാണ് വീരാന്‍കുട്ടിയെന്ന തൊഴിലാളി തേങ്ങ പറിക്കുന്നതിനിടെ തെങ്ങില്‍ കുടുങ്ങിയത്. തേങ്ങയിടുന്നതിനിടെ അടര്‍ന്നു വീണ തേങ്ങ വീരാന്‍കുട്ടിയുടെ തലയില്‍ വീണു. അതോടെ തെങ്ങുകയറ്റ മെഷീനില്‍ നിന്ന് കാല്‍വഴുതി തലകീഴായി തെങ്ങില്‍ കിടക്കുകയായിരുന്നു. മറ്റൊരു തൊഴിലാളി ഇദ്ദേഹത്തെ താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് വീരാന്‍കുട്ടിയെ തെങ്ങുമായി ചേര്‍ത്ത് കയറുകൊണ്ട് കെട്ടിവെച്ച ശേഷം മുക്കം ഫയര്‍ ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് സംഘം 40 അടി ഉയരത്തിലുള്ള തെങ്ങില്‍ ലാഡര്‍ ഉപയോഗിച്ച് കയറിയ ശേഷം നെറ്റിന്റെ സഹായത്തോടു കൂടിയാണ് വീരാന്‍കുട്ടിയെ താഴെയിറക്കിയത്. പിന്നീട് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.
Read MoreTag: fireforce
തൊട്ടിയും കയറും കിണറ്റിലിട്ട് സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന യുവാവ് ! ഫയര്‍ഫോഴ്സ് കിണറ്റിലിറങ്ങിയപ്പോള്‍ ‘ആടുമില്ല പൂടയുമില്ല’…
ആള് കിണറ്റില്‍ വീണു എന്ന സന്ദേശത്തെത്തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ അഗ്നിശമന സേനയ്ക്ക് കാണാനായത് ഒഴിഞ്ഞ കിണര്‍ മാത്രം. ഇതിനിടെ കാണാതായയാള്‍ തിരിച്ചെത്തുകയും ചെയ്തു. വാളിയപ്പാടത്തിനു സമീപത്തെ കോളനിയിലാണ് സംഭവം. കൂടെ താമസിക്കുന്ന സുഹൃത്തിനെ കാണാനില്ല എന്നും കിണറ്റില്‍ പോയതായി സംശയം ഉണ്ടെന്നും ആയിരുന്നു കൂത്താട്ടുകുളം അഗ്നിരക്ഷാ കേന്ദ്രത്തിലേക്ക് സന്ദേശമെത്തിയത്. അഗ്നിരക്ഷാ സേന എത്തിയപ്പോള്‍ ഇയാള്‍ തൊട്ടിയും കയറും കിണറ്റിലിട്ട് സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു. ഒരു പ്രാവശ്യം സുഹൃത്ത് കയറില്‍ പിടിച്ചെന്നു അറിയിച്ചതോടെ ആള് കിണറ്റില്‍ ഉണ്ടെന്ന് അഗ്നിരക്ഷാ സേനയും ഉറപ്പിച്ചു. എന്നാല്‍ പരിശോധന തുടങ്ങി അല്പ സമയത്തിനകം കാണാതായയാള്‍ കടയില്‍ നിന്നു ചായപ്പൊടി വാങ്ങി തിരിച്ചെത്തി. മാനസിക അസ്വാസ്ഥ്യം ഉള്ളയാളാണ് തെറ്റായ സന്ദേശം നല്‍കിയതെന്ന് അഗ്നിരക്ഷാ സേന അധികൃതര്‍ പറഞ്ഞു. എങ്കിലും കിണറ്റിലിറങ്ങി മറ്റാരും അപകടത്തില്‍ പെട്ടിട്ടില്ല എന്ന് ഉറപ്പു വരുത്തിയാണ് സംഘം മടങ്ങിയത്.
Read More