മുക്കൂട്ടുതറ കുന്നത്തുവീട്ടില്‍ ജയിംസ് ജോസഫിന്റെ മകള്‍ ജെസ്നയെ കാണാതായിട്ട് ഒരു വര്‍ഷം. കഴിഞ്ഞ മാര്‍ച്ച് 22ന് രാവിലെ 10.40ന് വീട്ടില്‍ നിന്നും പോയ ജെസ്നയെ പിന്നീടാരും കണ്ടിട്ടില്ല. പോലീസിനാകട്ടെ ഒരു ത്തെും പിടിയുമില്ലതാനും. അമ്മായിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് ഓട്ടോറിക്ഷയില്‍ കയറി മുക്കൂട്ടുതറ ജംഗ്ഷനിലിറങ്ങി എരുമേലിക്കുള്ള ബസില്‍ കയറുന്നത് കണ്ടവരുണ്ടെന്ന് പറയപ്പെടുന്നു. മൊബൈല്‍ ഫോണ്‍ പോലും എടുക്കാതെയായിരുന്നു ജെസ്ന വീടുവിട്ടിറങ്ങിയത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജില്‍ രണ്ടാം വര്‍ഷ ബി കോം വിദ്യാര്‍ത്ഥിനിയായിരുന്ന ജെസ്ന ആരോടും അധികം സംസാരിക്കാത്ത പ്രകൃതക്കാരിയായിരുന്നു. ജെസ്നയെ കാണാതായതിന്റെ അന്നു രാത്രി പിതാവ് ജയിംസ് പോലീസില്‍ പരാതി നല്കി. പോലീസ് എല്ലായിടവും അരിച്ചു പെറുക്കിയെങ്കിലും ജെസ്നയുടെ തിരോധാനം സംബന്ധിച്ച് യാതൊരു തുമ്പും കിട്ടിയില്ല. തുടര്‍ന്ന് എന്തെങ്കിലും സൂചന നല്‍കുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപ ഇനാം ഡി.ജി.പി പ്രഖ്യാപിച്ചിരുന്നു. മൂന്ന് ജില്ലകളിലായി പന്ത്രണ്ട് ഇന്‍ഫര്‍മേഷന്‍ ബോക്സുകള്‍ സ്ഥാപിച്ച്…
Read More