മലയാള സിനിമയിലെ പ്രതിഭാധനരായ നടന്മാരില്‍ ഒരാളാണ് പൃഥിരാജ്. നടനെന്ന നിലയിലും സംവിധായകനെന്ന നിലയിലും കഴിവ് തെളിയിച്ച ആള്‍. പൃഥിയുടെ ഭാര്യ സുപ്രിയയും നിര്‍മാതാവായി മലയാള സിനിമയില്‍ സജീവമാണ്. ബിബിസിയില്‍ പത്രപ്രവര്‍ത്തകയായ സുപ്രിയയും പൃഥ്വിയും പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു. ഇരുവരുടെയും പ്രണയ കഥകള്‍ പലപ്പോഴായി താരങ്ങള്‍ തന്നെ ആരാധകരുമായി പങ്കുവച്ചിട്ടുള്ളതാണ്. എന്നാല്‍ പൃഥ്വി ഇപ്പോള്‍ മറ്റൊരു കാര്യം തുറന്ന് പറഞ്ഞിരിക്കുകയാണ്. സുപ്രിയ തന്റെ രണ്ടാമത്തെ മാത്രം പ്രണയമായിരുന്നുവെന്നും മുമ്പ് താന്‍ മറ്റൊരു പെണ്‍കുട്ടിയെ പ്രണയിച്ചിരുന്നുവെന്നുമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ എന്ന പെണ്‍കുട്ടിയെയാണ് താന്‍ ആദ്യമായി പ്രണയിച്ചിരുന്നത്. ഒരു എഫ്എം സ്റ്റേഷനിലെ ആര്‍ജെയുമായി സംസാരിക്കുമ്പോഴാണ് പൃഥി ഇക്കാര്യം വെളിപ്പെടുത്തിയത്. ആസ്ട്രേലിയയിലെ പഠനകാലത്തായിരുന്നു ആ പ്രണയം. ജൂണ്‍ മലയാളിയായിരുന്നില്ല എന്നും നടന്‍ പറഞ്ഞു. സിനിമയില്‍ വന്നതിന് ശേഷം എന്റെ ആദ്യ പ്രണയം സിനിമയോടാണ്. അക്കാര്യം സുപ്രിയയോട് വിവാഹത്തിന് മുന്നേ പറഞ്ഞതാണെന്നും പൃഥ്വിരാജ്…
Read MoreTag: first love
പ്രണയത്തില്‍ നൂറുശതമാനം ആത്മാര്‍ഥത കൊടുത്തിട്ടും ഞാന്‍ വഞ്ചിക്കപ്പെട്ടു ! പ്രണയിക്കുന്ന ആള്‍ക്ക് ഒരു സെക്കന്റ് ചാന്‍സ് കൊടുത്തത് ജീവിതത്തിലെ ഏറ്റവും വലിയ പരാജയമായി; ദീപിക പദുക്കോണ്‍ തുറന്നു പറഞ്ഞു
സൂപ്പര്‍താരങ്ങളുടെ സ്വകാര്യജീവിതം ജനങ്ങള്‍ക്ക് എന്നും ഇഷ്ടമുള്ള വിഷയമാണ്. ഒരു കാലത്ത് ബോളിവുഡില്‍ ഏറെ കൊട്ടിഘോഷിക്കപ്പെട്ട പ്രണയമായിരുന്നു രണ്‍ബീര്‍ കപൂര്‍- ദീപിക പദുക്കോണ്‍ ജോഡികളുടേത്. ഇരുവരും തമ്മില്‍പ്പിരിയുകയും പുതിയ പ്രണയ ബന്ധങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടും പ്രേക്ഷക മനസ്സില്‍ നിന്ന് അവരുടെ പ്രണയം മായുന്നതേയില്ല. രണ്‍ബീറുമായുള്ള പ്രണയത്തകര്‍ച്ചയ്ക്കു പിന്നിലുള്ള യഥാര്‍ഥ കാരണത്തെക്കുറിച്ച് ദീപിക വെളിപ്പെടുത്തിയ ചില കാര്യങ്ങള്‍ വീണ്ടും ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നതും അതുകൊണ്ടു തന്നെയാണ്. 2007 ല്‍ പ്രണയത്തിലായ ഇരുവരും വേര്‍പിരിഞ്ഞെങ്കിലും അതിനുള്ള കാരണം വ്യക്തമായിരുന്നില്ല. രണ്‍ബീറിന് കത്രീന കൈഫുമായുള്ള ബന്ധമാണ് രണ്‍ബീര്‍- ദീപിക പ്രണയത്തില്‍ ഉലച്ചിലുണ്ടാകാനുള്ള കാരണമായി പറയപ്പെടുന്നത്. പ്രണയത്തില്‍ നൂറുശതമാനം ആത്മാര്‍ഥത പുലര്‍ത്തിയിട്ടും താന്‍ വഞ്ചിക്കപ്പെട്ടെന്നും ദീപിക തുറന്നു പറയുന്നു. ലൈംഗികത എന്നാല്‍ തന്നെ സംബന്ധിച്ചിടത്തോളം അതു ശരീരം മാത്രമായിരുന്നില്ലെന്നും മനസ്സു കൂടി ആയിരുന്നുവെന്നും താരം പറയുന്നു. താന്‍ തന്റെ പ്രണയത്തില്‍ നൂറുശതമാനം ആത്മാര്‍ഥത പുലര്‍ത്തിയെങ്കിലും…
Read More