ലോകസുന്ദരിയും ബോളിവുഡ് താരവുമായ ഐശ്വര്യറായിയുടെ കണ്ണിന്റെ തിളക്കത്തിന് കാരണം മത്സ്യം കഴിക്കുന്നതാണെന്ന് ബിജെപി മന്ത്രി വിജയ്കുമാര്‍ ഗവിത്. വടക്കന്‍ മഹാരാഷ്ട്രയിലെ നന്ദുര്‍ബാര്‍ ജില്ലയിലെ നടന്ന ഒരു പൊതുപരിപാടിയിലാണ് സംസ്ഥാന ആദിവാസിക്ഷേമ വകുപ്പ് മന്ത്രി വിജയ്കുമാര്‍ ഗവിത് ഇക്കാര്യം പരാമര്‍ശിച്ചത്. ദിവസവും മത്സ്യം കഴിച്ചാല്‍ നടി ഐശ്വര്യ റായിയുടെതുപോലെ എല്ലാവരുടെയും കണ്ണുകള്‍ തിളക്കമുള്ളതായി മാറുമെന്നും മന്ത്രി പറഞ്ഞു. ഗവിതിന്റെ വാക്കുകള്‍ ഇങ്ങനെ… ദിവസവും മത്സ്യം കഴിക്കുന്നവര്‍ക്ക് മിനുസമാര്‍ന്ന ചര്‍മ്മം ഉണ്ടാകുകയും കണ്ണുകള്‍ തിളങ്ങുകയും ചെയ്യും. ആരെങ്കിലും നിങ്ങളെ നോക്കുകയാണെങ്കില്‍, ആ വ്യക്തി (നിങ്ങളിലേക്ക്) ആകര്‍ഷിക്കപ്പെടും. ഐശ്വര്യ റായിയെ കുറിച്ച് ഞാന്‍ പറഞ്ഞിരുന്നോ ? മംഗളൂരുവിലെ കടല്‍ത്തീരത്താണ് അവള് താമസിച്ചിരുന്നത്. അവള് ദിവസവും മീന്‍ കഴിക്കുമായിരുന്നു. അവളുടെ കണ്ണുകള്‍ കണ്ടിട്ടുണ്ടോ? നിങ്ങള്‍ക്കും അവളെപ്പോലെ കണ്ണുകളുണ്ടാകും’. മന്ത്രിയുടെ പരാമര്‍ശത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ വിമര്‍ശനങ്ങളുമുയര്‍ന്നു. ഇത്തരം നിസാരമായ അഭിപ്രായങ്ങള്‍…
Read MoreTag: fish
വീട്ടിലെ ടാപ്പില്‍ നിന്ന് പുറത്തു വന്നത് ‘പാതാള മത്സ്യം’ ! ചെങ്ങന്നൂരില്‍ നിന്നുള്ള വാര്‍ത്ത പങ്കുവെച്ച് ടൈറ്റാനിക് നായകന് ഡികാപ്രിയോ
ഒരു വര്‍ഷം മുമ്പ് ചെങ്ങന്നൂരിലെ വീട്ടിലെ ടാപ്പില്‍ നിന്നും ഭൂഗര്‍ഭ മത്സ്യം പുറത്തു വന്നത് ഇപ്പോള്‍ ആഗോള തലത്തില്‍ തന്നെ വാര്‍ത്തയായിരിക്കുകയാണ്. തിരുവന്‍വണ്ടൂരിലെ വീട്ടിലെ കുളിമുറിയില്‍ കുളിച്ചുകൊണ്ടിരുന്നപ്പോഴാണ് ഏബ്രഹാം അക്കാര്യം ശ്രദ്ധിക്കുന്നത്. ഒരു ചെറുമീന്‍ ടാപ്പില്‍ നിന്ന് ചാടി ബക്കറ്റില്‍ വന്നിരിക്കുന്നു. അതൊരു അതൊരു ആഗോള വാര്‍ത്തയാകും എന്നൊന്നും ഈ മുന്‍ പട്ടാളക്കാരന് കരുതിയില്ല. ഇക്കാര്യം ടൈറ്റാനിക് താരം ലിയനാര്‍ഡോ ഡി കാപ്രിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ഡി കാപ്രിയോയുടെ റീവൈല്‍ഡ് എന്ന ബ്ലോഗില്‍ അമേരിക്കന്‍ എഴുത്തുകാരിയായ ലോറ മൊറോനോ ഇതേക്കുറിച്ച് വിശദമായി എഴുതിയ കാര്യമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഒരു പരിസ്ഥിതി പ്രവര്ത്തകന് കൂടിയായ ഡികാപ്രിയോ ചൊവ്വാഴ്ചയാണ് ഇക്കാര്യം പോസ്റ്റ് ചെയ്തത്. ശുദ്ധജല മല്‍സ്യമായ പാന്‍ജിയോ പാതാള (Pangio Pathala) എന്ന മീനാണ് അത്. കേരള ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് സര്‍വകലാശാലയിലെ…
Read Moreപ്രണയിച്ചു വിവാഹം കഴിച്ചെങ്കിലും ഭാര്യ മടിച്ചിയാണ് ! മീന്‍ വെട്ടുന്നതും വൃത്തിയാക്കുന്നതുമെല്ലാം താനാണെന്ന് നൂബിന് ജോണി…
മലയാളം മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നൂബിന് ജോണി. കുടുംബവിളക്ക് എന്ന പരമ്പരയാണ് നൂബിന് ഏറെ ആരാധകരെ നേടിക്കൊടുത്തത്. ഇടുക്കി മൂന്നാറാണ് നൂബിന് ജോണിയുടെ സ്വദേശം. അച്ഛന്,അമ്മ,ചേട്ടന്,ചേട്ടത്തി തുടങ്ങിയവര്‍ അടങ്ങുന്നതാണ് നൂബിന്റെ കുടുംബം. മോഡലിങ്ങിലൊക്കെ സജീവമായ താരം അതിലൂടെയാണ് അഭിനയത്തിലേക്കും പിന്നാലെ കുടുംബവിളക്കിലേക്കും എത്തിയത്. നേരത്തെ ശ്രീജിത്ത് വിജയ്ക്കൊപ്പം സ്വാതി നക്ഷത്രം ചോതി എന്ന സീരിയലിലും താരം എത്തിയിരുന്നു. ഇടുക്കിയില്‍ തന്നെയാണ് താരം പഠിച്ചു വളര്‍ന്നത്. യുവക്ഷേത്ര ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലാണ് താരം പഠിച്ചത്. പിന്നീട് കര്‍ണാടക സ്റ്റേറ്റ് ലോ യൂണിവേഴ്സിറ്റിയില്‍ നിന്നും നിയമ പഠനവും താരം ചെയ്തിരുന്നു. ഒരു വക്കീല്‍ കൂടിയായ നൂബിന് കുട്ടിമാണി സീരിയലിലൂടെയാണ് അഭിനയം ആരംഭിക്കുന്നത്. പിന്നീട് തട്ടീംമുട്ടീം, സ്വാതി നക്ഷത്രം ചോതി തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചിരുന്നു. നിരവധി ഷോര്‍ട്ട്ഫിലിമുകളിലും നൂബിന് എത്തിയിട്ടുണ്ട്. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം. പ്രണയവവാഹമായിരുന്നു. ഡോ ബിന്നി എലിസബത്താണ്…
Read Moreവെള്ളത്തില്‍ നിന്നും എടുത്ത പനത്തടി കരയിലെത്തിച്ചപ്പോള്‍ കണ്ടത് ! വീഡിയോ വൈറല്‍…
വെള്ളത്തില്‍ കിടക്കുന്ന തടികളില്‍ വെള്ളം പിടിക്കുന്നതും അതിനു മുകളില്‍ ജീവികള്‍ വന്നിരിക്കുന്നതുമൊക്കെ സാധാരണ കാഴ്ചയാണ്. എന്നാല്‍ ഇവിടെ വെള്ളത്തില്‍ കിടന്ന പനത്തടി എടുത്ത യുവാക്കള്‍ കണ്ടത് ഒരു അദ്ഭുത കാഴ്ചയാണ്. അഴുകിയ പനയുടെ തടി കരയില്‍ കൊണ്ടുവന്ന് പൊളിച്ചു നോക്കിയപ്പോഴാണ് ആ അദ്ഭുതം കണ്ടത്. അതിന്റെ ഉള്ളില്‍ നിന്നും മീനിന്റെ ഒരു പ്രവാഹം തന്നെ ആയിരുന്നു എന്ന് വേണം പറയാന്‍. ഒരുപാട് തരത്തില്‍ ഉള്ള മീന്‍ പിടുത്തങ്ങള്‍ കണ്ടിട്ടുണ്ട് എങ്കില്‍ പോലും ഇത്തരത്തില്‍ വെള്ളത്തിലും മറ്റും കിടക്കുന്ന പനയുടെ തടി അതുപോലെ തന്നെ മറ്റു മരത്തിന്റെ തടികള്‍ എല്ലാം എടുത്തു കൊണ്ട് അതിന്റെ ഉള്ളില്‍ കീറി പൊളിച്ചു നോക്കി മീന്‍ പിടിക്കുന്ന ഒരു കാഴ്ച്ച ഇത് ആദ്യമായിട്ട് തന്നെ ആയിരിക്കും. നമ്മള് വിചാരിക്കുന്നതിലും ആധികം മീനാണ് പനത്തടിയില്‍ നിന്ന് പുറത്തു വരുന്നത്. സംഭവത്തിന്റെ വീഡിയോ നിരവധി ആളുകളാണ്…
Read Moreവെറും മൂന്ന് മീനിന് ലേലത്തിലൂടെ ലഭിച്ചത് രണ്ടേകാല്‍ ലക്ഷം രൂപ ! മറ്റെങ്ങുമല്ല കേരളത്തില്‍ തന്നെ…
വെറും മൂന്നു മീനിന് രണ്ടേകാല്‍ ലക്ഷം രൂപ…വിശ്വസിക്കാന്‍ പാടുണ്ട് അല്ലേ…എന്നാല്‍ വാര്‍ത്ത സത്യമാണ്. കഴിഞ്ഞ ദിവസം കൊല്ലം നീണ്ടകര തുറമുഖത്താണ് ഈ സംഭവം നടന്നത്. ലേലം വിളി കേട്ടെത്തിയവര്വര്ക്ക് കണ്ണുകളെയും കാതുകളെയും വിശ്വസിക്കാനായില്ല. അത്യാവശ്യം വലിപ്പമുള്ള മൂന്ന് മീനുകളെയാണ് അവിടെ കണ്ടത്. എന്നാല്‍ ലേലംവിളി’ഒന്നേ ഇരുപത്, ഒന്നേ നാല്പത്, ഒന്നേ അമ്പത്’ ഇങ്ങനെ അതിവേഗം മുറുകുകയായിരുന്നു. ഒടുവില്‍ രണ്ടേകാല്‍ ലക്ഷത്തിന് കച്ചവടം ഉറപ്പിച്ചു. കടല്‍ സ്വര്‍ണമെന്നറിയുന്ന പട്ത്തികോരയെ (ഗോല്‍) ആണ് കഴിഞ്ഞദിവസം നീണ്ടകര തുറമുഖത്തുനിന്ന് രണ്ടേകാല്‍ ലക്ഷത്തിന് ലേലം പോയത്. ഹൃദയശസ്ത്രക്രിയ ഉള്‍പ്പെടെ വലിയ ശസ്ത്രക്രിയകള്‍ക്കാവശ്യമായ നൂല് നിര്‍മാണത്തിന് ഉപയോഗിക്കുന്നത് പട്ത്തകോരയുടെ ബ്ലാഡറാണ് (പളുങ്ക്). കടല്‍ വെള്ളത്തില്‍ പൊങ്ങിക്കിടിക്കാനും നീന്താനും സഹായിക്കുന്ന ഇതിന്റെ ഈ ‘എയര്‍ ബ്ലാഡറാ’ണ് മോഹവിലയ്ക്ക് കാരണം. ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡീഷ തീരങ്ങളിലാണ് ഈ മത്സ്യം സാധാരണയായി കാണാറുള്ളത്. കേരളതീരത്ത് അത്യപൂര്‍വമായിട്ടാണ് കഴിഞ്ഞ ദിവസം…
Read Moreവിളമ്പിയ മീന്‍ കഷണത്തിന്റെ വലുപ്പം മകനു വിളമ്പിയതിനേക്കാള്‍ കുറഞ്ഞു പോയി ! ഭാര്യയെയും മകനെയും അമ്മായിയമ്മയെയും ക്രൂരമായി മര്‍ദ്ദിച്ച് യുവാവ്…
ഭക്ഷണത്തോടൊപ്പം തനിക്ക് വിളമ്പിയ മീന്‍ കഷണം ചെറുതായിപ്പോയെന്നു പറഞ്ഞ് ഭാര്യയെയും മകനെയും ഭാര്യാമാതാവിനെയും ക്രൂരമായി മര്‍ദ്ദിച്ചയാള്‍ അറസ്റ്റില്‍. വെള്ളിയാഴ്ച രാത്രിയില്‍ ഭക്ഷണം വിളമ്പിയപ്പോള്‍ മീനിന്റെ വലിയ കഷണം മകന് നല്‍കിയെന്നും തനിക്ക് കിട്ടിയത് ചെറുതാണെന്നും പറഞ്ഞ് ബിജു ഭക്ഷണം വലിച്ചെറിയുകയായിരുന്നു. തുടര്‍ന്ന് ഭാര്യയെയും മകനെയും തല്ലിയ ഇയാള്‍ തടസ്സം പിടിക്കാനെത്തിയ ഭാര്യാമാതാവിനെയും ക്രൂരമായി മര്‍ദ്ദിച്ചു. മൂവരുടെയും പരാതിയെത്തുടര്‍ന്ന് വിഴിഞ്ഞം പോലീസ് എസ്ഐ കെ.എല്‍ സമ്പത്തിന്റെ നേതൃത്വത്തില്‍ പോലീസെത്തി ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു.
Read Moreഫ്രെഷ് ഫ്രെഷേയ്…വരുന്നത് ‘ആന്ധ്രാപ്രദേശിലെ’ നീണ്ടകരയില്‍ നിന്നും ചെറായിയില്‍ നിന്നും; ആരോഗ്യത്തിനു ഭീഷണിയായി മറുനാടന്‍ മീന്‍ വീണ്ടും…
സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യത്തിനു ഭീഷണിയുയര്‍ത്തി വീണ്ടും മറുനാടന്‍ മീന്‍ വിപണിയില്‍ സജീവമാകുന്നു.നീണ്ടകര, മുനമ്പം, ചെറായി എന്നിവിടങ്ങളില്‍നിന്നുള്ള പിടയ്ക്കുന്ന മീന്‍ എന്നു പറഞ്ഞാണ് വില്‍പ്പന. എന്നാല്‍ എത്തുന്നതാവട്ടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും. കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളിലെ ഭൂരിഭാഗം മീന്‍ വില്‍പ്പന കേന്ദ്രങ്ങളിലും മീന്‍ തട്ടുകളിലും എത്തുന്നത് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മീനാണെന്നാണ് വിവരം. വ്യാപാരികളോ ഏജന്റുമാരോ പോലും ഇതറിയുന്നില്ലെന്നതാണു വസ്തുത. സ്ഥിരമായി നീണ്ടകരയിലും മുനമ്പത്തും ചേറായിലുമൊക്കെ പോയി മീന്‍ വാങ്ങികൊണ്ടു വന്നു വില്‍പ്പന നടത്തുന്നവര്‍ക്ക് ഇത്തരം അന്യസംസ്ഥാന കച്ചവടം ഭീഷണിയായിരിക്കുകയാണ്. നീണ്ടകര, മുനമ്പം, ചേറായി, അര്‍ത്തുങ്കല്‍, ആലപ്പുഴ എന്നിവിടങ്ങളില്‍ നല്ലയിനം മീന്‍ ലഭിക്കുമെന്നതിനാലാണ് കച്ചവടക്കാര്‍ ഈ സ്ഥലങ്ങളില്‍ നിന്നുള്ള പച്ചമീന്‍ എന്ന് പ്രചരിപ്പിച്ചു വില്പന നടത്തുന്നത്. കോവിഡിന്റെ തുടക്കത്തില്‍ ഈ തുറമുഖങ്ങള്‍ അടഞ്ഞു കിടന്നപ്പോഴും ഇവിടെ നിന്നെന്നുള്ള പേരില്‍ മീന്‍ വില്‍പ്പന തകൃതിയായി നടന്നിരുന്നു.കര്‍ണാടക, തമിഴ്നാട്, ആന്ധ്ര…
Read Moreഒരുനാള്‍ മലയാളികള്‍ നെഞ്ചേറ്റി ! അപകടത്തില്‍ നട്ടെല്ലിനു പരിക്കേറ്റതോടെ മീന്‍വില്‍പ്പന നിലച്ചു; സ്കൂള്‍ യൂണിഫോമില്‍ മീന്‍ വിറ്റ് വൈറലായ ഹനാന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ…
സോഷ്യല്‍ മീഡിയയുടെ കടന്നുവരവോടെ പല ആളുകളുടെയും തലവര മാറുന്ന കാഴ്ചയാണ് കാണുന്നത്. പ്രശസ്തനാകാന് സിനിമയിലോ സീരിയലിലോ അഭിനയിക്കണമെന്നോ സാമൂഹ്യ പ്രവര്‍ത്തനം നടത്തണമെന്നോ ഉള്ള ധാരണകളെല്ലാം പൊളിച്ചെഴുതപ്പെട്ടു. ഒരാളെ സെലിബ്രിറ്റി ആക്കാനും ഒരു നിമിഷം കൊണ്ട് ഒന്നുമല്ലാതാക്കാനും ഇന്ന് സോഷ്യല്‍ മീഡിയയ്ക്ക് കഴിയും. അത്തരത്തില്‍ ഒറ്റരാത്രി കൊണ്ട് സോഷ്യല്‍ മീഡിയ സ്റ്റാറാക്കിയ ഒരാളാണ് ഹനാന്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ വേണ്ടി പഠനവും കച്ചവടവും ഒരേ സമയത്ത് കൊണ്ടുപോയ ഹനാനെ മലയാളക്കര നെഞ്ചേറ്റാനും അധികം താമസമുണ്ടായില്ല. പാലാരിവട്ടം അമ്പലം ജംഗ്ഷനില്‍ നിറ പുഞ്ചിരിയോടെ സ്കൂള്‍ യൂണിഫോമില്‍ കുടുംബം പുലര്‍ത്താന്‍ വേണ്ടി മീന്‍ വില്‍ക്കുന്ന ഹനാന് എന്ന പെണ്‍കുട്ടി വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ താരമായത്. സര്‍ക്കാര്‍ വരെ ഹനാന് സഹായവുമായെത്തി. പക്ഷെ ദിവസങ്ങള്‍ക്കകം സോഷ്യല്‍ മീഡിയ തന്നെ അവള്‍ക്കെതിരെ തിരിഞ്ഞു. പബ്ലിസിറ്റി ആണ് ഹനന്റെ ഉദ്ദേശം എന്നും, അതിന്ന് വേണ്ടിയാണ് ഇത്…
Read Moreമീനില്‍ ഫോര്‍മാലിന്‍ ഇല്ലെന്ന കണ്ടെത്തല്‍ ! പരിശീലനമില്ലാതെ സ്ട്രിപ്പ് ഉപയോഗിച്ചതിനെതിരേ മേയര്‍ രംഗത്ത്; വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ ഹോട്ടല്‍ പൂട്ടിച്ചെന്ന് ഹോട്ടല്‍ ഉടമ…
തിരുവനന്തപുരം കോര്പ്പറേഷന് പിടിച്ചെടുത്ത രണ്ടു ടണ്ണോളം മീനില്‍ ഫോര്‍മാലിന്‍ ഇല്ലെന്ന് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ കണ്ടെത്തലിനെതിരേ മേയര്‍ കെ.ശ്രീകുമാര്‍ രംഗത്ത്. ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരും വിഷ മല്‍സ്യം കടത്തുന്ന ലോബിയും തമ്മിലുള്ള അവിശുദ്ധബന്ധമാണ് റിപ്പോര്‍ട്ടിന് പിന്നിലെന്ന് മേയര്‍ ആരോപിച്ചു. ശരിയായ പരിശീലനം ലഭിക്കാതെ, സ്ട്രിപ്പ് ഉപയോഗിച്ചതാണ് കോര്പ്പറേഷന് തെറ്റായ ഫലം ലഭിക്കാനുള്ള കാരണമെന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. വ്യാഴാഴ്ചയാണ് കോര്‍പ്പറേഷന്റെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന മീന്‍ പരിശോധിച്ചത്. മാരക വിഷമായ ഫോര്‍മാലിന്‍ കലര്‍ന്നിട്ടുണ്ടെന്നും സ്ഥിരീകരിച്ചതോടെ വാഹനവും പിടിച്ചെടുത്തു. തുടര്‍ന്ന് കോര്പ്പറേഷന് തന്നെയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സ്ക്വാഡിനേയും വിവരം അറിയിച്ചത്. ഇവരെത്തി സാമ്പിള്‍ എടുത്തു നടത്തിയ പരിശോധനയില്‍ കഥമാറി. ഫോര്‍മാലിന്റെ സാന്നിധ്യം ഇല്ലെന്നായിരുന്നു കണ്ടെത്തല്‍. ഇതിനിടെ അഞ്ചു ലക്ഷത്തോളം വില വരുന്ന രണ്ടര ടണ്‍ മത്സ്യം കോര്പറേഷന് നശിപ്പിക്കുകയും ചെയ്തു.…
Read Moreഎന്റെ ടെറിട്ടറിയില്‍ നിന്ന് അനുവാദമില്ലാതെ മീനിനെ കൊണ്ടു പോകാന്‍ സമ്മതിക്കുമെന്നു കരുതിയോ ! ചൂണ്ടയില്‍ കുടുങ്ങിയ മീനിനെ ചാടിപ്പിടിച്ച് കൂറ്റന്‍ സ്രാവ്…
കഷ്ടപ്പെട്ടു ചൂണ്ടയിട്ടു പിടിച്ച മീനിനെ മറ്റാരെങ്കിലും തട്ടിയെടുത്താല്‍ നിങ്ങള്‍ക്ക് സഹിക്കുമോ ? അത്തരത്തിലുള്ള ഒരു രംഗമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരാള്‍ പിടികൂടിയ മീനിനെ തൊട്ടു പിന്നാലെയെത്തിയ കൂറ്റന്‍ സ്രാവ് ചാടിപ്പിക്കിടിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പുതിയ ചര്‍ച്ചാവിഷയം. അമേരിക്കയിലെ മസാച്ചൂസെറ്റ്സിലെ കേപ്പ് കോഡ് ബേയില്‍ മീന്‍ പിടിക്കാന്‍ പോയ കുടുംബത്തിനാണ് സ്രാവ് പണികൊടുത്തത്. ഇവര്‍ ചൂണ്ടയില്‍ പിടിച്ച മീനിന്റെ പിന്നാലെ എത്തിയ സ്രാവ് ഒറ്റച്ചാട്ടത്തില്‍ ഈ മീനിനെ വായിലാക്കുകയായിരുന്നു. ഡഗ് നെല്‍സണ്‍ എന്നയാളാണ് വീഡിയോ പകര്‍ത്തിയത്. താനും കുടുംബവും സ്രാവിനെ അപ്രതീക്ഷിതമായി കണ്ട് ഭയന്ന് പോയതായി അദ്ദേഹം വ്യക്തമാക്കി. നെല്‍സന്റെ മകന് ജാക്ക് ബോട്ടിന്റെ മുമ്പില്‍ നിന്ന് സ്രാവിനെ കണ്ട് ഞെട്ടിപ്പോവുന്നതായി വീഡിയോയില്‍ കാണാം. വീഡിയോ വളരെ വേഗത്തിലാണ് വൈറലായി മാറിയത്. Incredible footage today from Doug Nelson of Franklin, MA fishing aboard…
Read More