പട്ടിയുടെ വായില്‍ കയ്യിട്ട് കടി വാങ്ങുന്നവര്‍ പലരുമുണ്ട്. എന്നാല്‍ മീനിന്റെ വായില്‍ കയ്യിട്ട ആളെ പാമ്പ് കടിക്കുക എന്നു പറയുന്നതിനെ അതി വിചിത്രം എന്നേ പറയാനാകൂ. മീന്പിടിത്തക്കാരന് പിടിച്ച മീനിന്റെ വായില്‍ നിന്നും നല്ല ഉഗ്രന്‍ പാമ്പിനെയാണ് പിടികൂടിയത്. അമേരിക്കയിലാണ് സംഭവം. ടെന്നസി വൈല്‍ഡ് ലൈഫ് റിസോഴ്സസ് ആണ് വാര്‍ത്തയും ചിത്രവും പങ്കുവച്ചത്. മത്സ്യത്തിന്റെ വായ് തുറന്ന് നോക്കിയപ്പോള്‍ പാമ്പ് തുറിച്ചുനോക്കുന്നതായി കണ്ടതായി മത്സ്യത്തൊഴിലാളി പറയുന്നു. മത്സ്യത്തിന്റെ വായില്‍ കൈ ഇട്ടപ്പോള്‍ പാമ്പിന്റെ നേരിയ കടി കിട്ടി എന്നും വിവരമുണ്ട്. ഈ വാര്‍ത്ത പുറത്തു വന്നതോടെ പലരും ഞെട്ടിയിരിക്കുകയാണ്.
Read More