കോഴിക്കോട്ട് അശോക പുരത്ത് മീന്‍വില്‍പ്പന നടത്തി ജീവിക്കുന്ന ശ്യാമിലിയെ ഭര്‍ത്താവ് നടുറോഡിലിട്ട് പൊതിരെ തല്ലിയവ വീഡിയോ മലയാളികള്‍ സങ്കടത്തോടെയാണ് കണ്ടത്. കഴിഞ്ഞ 27നാണ് നിധിന്‍ ശ്യാമിലി മീന്‍വില്‍പ്പന നടത്തുന്നിടത്തെത്തി അതിക്രമം നടത്തിയതും ശ്യാമിലിയെ പൊതിരെ തല്ലിയതും. നടക്കാവ് പോലീസ് അന്ന് ഭര്‍ത്താവ് നിധിനെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും അയാള്‍ ജാമ്യത്തിലിറങ്ങിയതോടെ വീണ്ടും ഭീഷണിയുമായി എത്തിയിരിക്കുകയാണെന്ന് ശ്യാമിലി പറയുന്നു. ഇതോടെ ഏക വരുമാനം കൂടിയായ മീന്‍വില്‍പ്പന നിര്‍ത്താനൊരുങ്ങുകയാണ് ശ്യാമിലി. തന്നെ നടുറോഡിലിട്ട് എന്നെ പട്ടിയെ തല്ലും പോലെ തല്ലിയിട്ടും അയാളെ ആര്‍ക്കും ഒന്നും ചെയ്യാനായിട്ടില്ലെന്നും. പരാതി പറഞ്ഞ് മടുത്തെന്നും ശ്യാമിലി പറയുന്നു. ജാമ്യത്തില്‍ ഇറങ്ങിയതോടെ ഭീഷണിപ്പെടുത്തുകയാണെന്നും തന്നെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് തീരുമാനിച്ച് ഉറപ്പിച്ചിരിക്കുകയാണെന്നും പറഞ്ഞ ശ്യാമില ഇങ്ങനെ പോയാല്‍ തങ്ങള്‍ എല്ലാരും കൂടിയങ്ങ് ജീവിതം അവസാനിപ്പിക്കുമെന്നും വര്‍ധിച്ച സങ്കടത്തോടെ പറയുന്നു. കാര്യമായ ജോലിക്കൊന്നും പോവാതെ മദ്യപിച്ച് വീട്ടിലെത്തുന്ന ഭര്‍ത്താവ് നിധിന്‍…
Read MoreTag: fish seller
മീന്‍ സൗജന്യമായി നല്‍കാഞ്ഞതിന് വില്‍പ്പനക്കാരന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു ! ഇരുനില വീടിന്റെ മുകളില്‍ നിന്ന് താഴേക്കിട്ടു;ഞെട്ടിപ്പിക്കുന്ന സംഭവം…
മീന്‍ സൗജന്യമായി നല്‍കാഞ്ഞതില്‍ കലിപൂണ്ട് നാലുപേര്‍ ചേര്‍ന്ന് മത്സ്യവില്‍പ്പനക്കാരനെ കൊലപ്പെടുത്തി.ഉത്തരാഖണ്ഡിലെ നെനിറ്റാള്‍ ജില്ലയിലാണ് സംഭവം. ഭഗ്വാന്‍ സിങ് പടിയാര്‍ (33) ആണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. നൈനിറ്റാള്‍ ജില്ലയിലെ ടോക് നര്‍ത്തോള ഗ്രാമത്തിലാണ് ഭഗ്വാന്‍ സിങ് മീന്‍ വില്‍പ്പന നടത്തിയിരുന്നത്. നവംബര്‍ എട്ടിന് രാത്രി ഏഴുമണിയോടെ നാട്ടുകാരായ നാലുപേര്‍ മീന്‍ വാങ്ങാനെത്തി. തുടര്‍ന്ന് സൗജന്യമായി മീന്‍ നല്‍കാന്‍ ഇവര്‍ ആവശ്യപ്പെട്ടെങ്കിലും ഭഗ്വാന്‍ സിങ് ഈ ആവശ്യം നിരസിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയും ഭഗ്വാന്‍ സിങിനെ ഇവര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. സ്റ്റീല്‍ വടി ഉപയോഗിച്ച് കണ്ണുകള്‍ ചൂഴ്ന്നെടുത്ത ശേഷം ഇരുനില വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു. രക്തം മരവിപ്പിക്കുന്ന ക്രൂരതയ്ക്കാണ് ഭഗ്വാന്‍ സിങ് വിധേയനായത്. എട്ടുദിവസത്തോളം ആശുപത്രിയില്‍ മരണത്തോട് മല്ലിട്ടശേഷമാണ് ഇയാള്‍ മരണത്തിനു കീഴടങ്ങിയത്. സംഭവത്തില്‍ നാലുപേരെയും പോലീസ് അറസ്റ്റു ചെയ്തു.
Read Moreപകല്‍ മീന്‍ വില്‍ക്കുന്ന ആളുടെ സ്വഭാവം നേരം ഇരുട്ടുന്നതോടെ മാറും ! രണ്ടു വര്‍ഷമായി മോഷണം നടത്തി വന്ന യുവാവ് ഒടുവില്‍ കുടുങ്ങിയതിങ്ങനെ…
കോഴിക്കോട് ജില്ലയില്‍ വിവിധയിടങ്ങളില്‍ രണ്ടു വര്‍ഷമായി നിരവധി മോഷണം നടത്തിയതിന് പിടിയിലായ അന്നശ്ശേരി കൊല്ലോത്തുംകണ്ടിത്താഴം വീട്ടില്‍ സി.കെ.ഷൈജു(39) കോടതി കോടതി റിമാന്‍ഡ് ചെയ്തു. എലത്തൂര്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സി.അനിത കുമാരിയുടെയും എസ്‌ഐ വി.ജയപ്രസാദിന്റെയും നേതൃത്വത്തില്‍ തന്ത്രപൂര്‍വമായ നീക്കത്തിലൂടെയാണ് ഷൈജുവിനെ പിടികൂടിയത്. എലത്തൂര്‍, കാക്കൂര്‍, അത്തോളി, ഫറോക്ക്, ബാലുശ്ശേരി, മെഡിക്കല്‍ കോളജ് തുടങ്ങിയ സ്റ്റേഷന്‍ പരിധികളിലെ മോഷണത്തെ കുറിച്ചു ഷൈജുവിനെ ചോദ്യം ചെയ്തപ്പോള്‍ വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. രണ്ടു വര്‍ഷമായി മോഷണം നടത്തുന്നുണ്ടെങ്കിലും ആദ്യമായാണ് പിടിയിലാകുന്നത്.എരഞ്ഞിക്കല്‍ അമ്പലപ്പടി വളുവില്‍ പ്രഭാകരന്റെ അടച്ചിട്ട വീട്ടില്‍ നിന്ന് 20 പവന്റെ ആഭരണം മോഷ്ടിച്ച സംഭവത്തില്‍ സിസിടിവിയില്‍ ഷൈജുവിന്റെ ചിത്രം പതിഞ്ഞിരുന്നു. ഇതുപ്രകാരം രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെ അന്വേഷണം നടത്തിയപ്പോള്‍ അന്നശ്ശേരിയിലെ കടയില്‍ മത്സ്യക്കച്ചവടം നടത്തുന്നയാളാണ് പ്രതിയെന്നു മനസ്സിലായി. തുടര്‍ന്നു പൊലീസ് ടീം അന്നശ്ശേരിയിലെ കടയിലെത്തി ഷൈജുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കടയിലെ മേശയിലാണ്…
Read Moreവീടു കത്തിച്ചിട്ടും പതറാതെ പിടിച്ചു നിന്ന അസ്‌ക്കറിന് ഒടുവില്‍ പ്രണയസാഫല്യം ! എംബിബിഎസ് വിദ്യാര്‍ഥിനിയും മത്സ്യവില്‍പ്പനക്കാരനും തമ്മിലുള്ള വിവാഹത്തിന് സാക്ഷ്യം വഹിക്കാനെത്തിയത് നൂറുകണക്കിന് ആളുകള്‍…
കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായ അതിരകത്തെ മുഹമ്മദ് അസ്‌ക്കറിന്റെയും കക്കാട് സ്വദേശിനി ഷഹലയ്ക്കും ഒടുവില്‍ പ്രണയ സാഫല്യം. കക്കാട് ജുമാഅത്ത് പള്ളിയില്‍ വെച്ച് ഇവരുടെ നിക്കാഹ് നൂറുക്കണക്കിന് സുഹൃത്തുക്കളുടേയും അസ്‌ക്കറിന്റെ ബന്ധുക്കളുടേയും സാന്നിധ്യത്തില്‍ നടന്നു. എന്നാല്‍ വധുവിന്റെ വീട്ടുകാരും ബന്ധുക്കളും ചടങ്ങില്‍ നിന്ന് വിട്ടു നിന്നു. പ്രണയത്തിന്റെ പേരില്‍ വീടും വാഹനവും അഗ്‌നിക്കിരയാക്കപ്പെട്ട സംഭവത്തില്‍ ഒടുവിലാണ് അസ്‌ക്കറിന് ഷഹലയെ സ്വന്തമാക്കാന്‍ കഴിഞ്ഞത്. ഇന്നലെ വൈകിട്ടോടെ കോടതി വഴിയാണ് അസ്‌ക്കറിനൊപ്പം പോകാന്‍ പെണ്‍കുട്ടി തയ്യാറായത്. വീരാജ് പേട്ടയില്‍ എം.ബി.ബി.എസ്. വിദ്യാര്‍ത്ഥിനിയായ ഷഹലയുമായുള്ള പ്രണയത്തിന്റെ പേരില്‍ ഷഹലയുടെ ബന്ധുക്കള്‍ അസ്‌ക്കറിന്റെ വീടിന് തീവയ്ക്കുകയും തീവെക്കപ്പെടുകയും ബൈക്ക് കത്തിക്കുകയും ചെയ്തിരുന്നു. യുവതിയുമായുള്ള പ്രണയത്തിന് എതിരു നില്‍ക്കുന്ന ബന്ധുക്കളാണ് ഇതിന് പിറകിലെന്ന് അസ്‌ക്കര്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ മാസം ഇരുവരും ഒളിച്ചോടിയെങ്കിലും തിരിച്ചു വന്നാല്‍ വിവാഹം നടത്തിത്തരാമെന്ന് സമ്മതിച്ചതിനെത്തുടര്‍ന്ന് നാട്ടില്‍ മടങ്ങിയെത്തുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍…
Read More