കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് പല കമ്പനികളും പൂട്ടിയതോടെ നിരവധി ആളുകള്‍ക്കാണ് തൊഴില്‍ നഷ്ടമായത്. കഴിഞ്ഞ മാസം വരെ പ്രമുഖ ഹോട്ടലുകളിലെ ജീവനക്കാരായിരുന്ന അരുണും ശ്രീകാന്തും ഇപ്പോള്‍ മീന്‍ വില്‍പ്പനക്കാരാണ്. ഹോട്ടല്‍ ജോലി നഷ്ടമായപ്പോള്‍ മനസ്സു മടുത്ത് ഇരിക്കാതെ ഒരു ഓട്ടോ വാടകയ്ക്ക് എടുത്ത് മീന്‍ വില്‍പ്പന തുടങ്ങുകയായിരുന്നു ഇവര്‍. കഴിഞ്ഞ ദിവസം കതൃക്കടവ് കലൂര്‍ സ്റ്റേഡിയം റോഡിനരികിലായി മീന്‍ വില്‍ക്കുന്ന അരുണിനെയും ശ്രീകാന്തിനെയും കണ്ട് ജനം അമ്പരന്നു. പാന്റ്സും ഇന്‍ചെയ്ത ഷര്‍ട്ടുമിട്ട് എക്സിക്യൂട്ടീവ് വേഷത്തിലായിരുന്നു പെട്ടി ഓട്ടോറിക്ഷയില്‍ എത്തി ഇരുവരും മീന്‍ വിറ്റത്. ആവശ്യക്കാരെ വിളിക്കുന്നതും അയലയും ചാളയും തൂക്കി വില്‍ക്കുന്നതുമെല്ലാം അവര്‍ തന്നെയാണ്. പത്തനംതിട്ട കോന്നി തണ്ണിത്തോട് സ്വദേശിയാണ് അരുണ്‍ സാജന്. അടൂര്‍ മണ്ണടി സ്വദേശിയാണ് എം.ശ്രീകാന്ത്. മെയ് ആദ്യം വരെ ഇരുവരും പ്രമുഖ ഹോട്ടലുകളിലെ ജീവനക്കാരായിരുന്നു. ഒരു ഹോട്ടലിലെ ജനറല്‍ മാനേജര്‍ (സെയില്‍സ്) ആയിരുന്നു അരുണ്‍.…
Read More